പ്രണയ എഴുത്തുകൾ താളത്തിലൂടെ,ലയത്തിലൂടെ അനർഗ്ഗനിർഗളമായി വരികളായി ഒഴുകി വരണമെങ്കിൽ പ്രണയ ചിന്തയിൽ തന്നെയാവണം മനസ്സ്.
സൗഹൃദം എന്ന ഒരു ബന്ധം കൊണ്ട് ഒരിക്കലും പ്രണയാർദ്രമായ വരികൾ ഉണ്ടാവില്ല.പ്രണയം എഴുതുമ്പോൾ അത് പ്രണയത്തിൽ നിന്ന് എഴുത്തുമ്പോഴേ അതിന്റെ തീവ്രത കിട്ടൂ...
സുഹൃത്താണ് എന്ന ചിന്തയിൽ ഒരിക്കലും പ്രണയത്തെ എഴുതാനാവില്ല.അങ്ങിനെ സങ്കല്പിച്ച് എഴുത്തുകയാണെങ്കിൽ ആ എഴുത്തിൽ ആത്മാർത്ഥത ഉണ്ടാവില്ല മാത്രമല്ല ആ എഴുത്തിന്റെ ആയുസ് അല്പമായൊതുങ്ങും.
ലൈലയുമായി പ്രണയത്തിൽ ലയിച്ച നിൽക്കുമ്പോൾ മാത്രമേ ഖൈസിൽ നിന്ന് പ്രണയാർദ്രമായ ജീവാത്മകമായ വരികൾ വന്നിട്ടൊള്ളൂ അല്ലെങ്കിൽ വരികയോള്ളൂ,.
ബദറുൽ മുനീറുണ്ടെങ്കിലെ ഹുസ്നുൽ ജമാലിന് ജമീലായ വരികൾക്ക് ജീവൻ നല്കാനായിട്ടൊള്ളൂ
പ്രണയം പറയുമ്പോൾ അതിൽ വൈകാരികതയില്ലാതെ പൂര്ണതയിലെത്തില്ല. ഓരോ ആണ് പെണ് ബന്ധങ്ങളും അവർക്കിടയിൽ പ്രണയ കെമിസ്ട്രി ഇല്ലാതെ ഒരിക്കലും അത് ശക്തമായ രീതിയിൽ മുന്നോട്ട് പോവില്ല.ഞങ്ങൾക്കിടയിൽ ഒന്നും ഇല്ല എന്നൊക്കെ നാക്ക് കൊണ്ട് വാചാലമായി ജനങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാം.
പക്ഷെ അവർ അകലത്തിലേക്ക് മറയുമ്പോൾ വേദന കൊണ്ടവരുപേരും പരസ്പരം ഒന്നായെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടെന്ന് ചരിത്രവും വർത്തമാവുമായ സാക്ഷ്യം പലതും ഉണ്ടായിട്ടുണ്ട്.
പഴയ കാല സാഹിത്യ സൃഷ്ടികൾ ചികഞ്ഞാൽ അതിൽ മുഴുവൻ കാണാൻ സാധിക്കുക തരുണീ വർണ്ണനകളും,ആഗ്രഹപൂർത്തീകരണ അഭിനിവേശവും ,അതിലേക്കുള്ള വഴിയായി കാണുന്ന മൊഴികളും ആയിരിക്കും
വർണ്ണനയോടെയുള്ള,ഭംഗിവാക്കുകളിൽ ഇക്കിളിയാവാൻ ഉള്ളിലാസ്വാദിക്കാൻ എല്ലാവരും ഉണ്ടാവും പക്ഷെ അതൊക്കെ ഉള്ളിന്റെ ഉള്ളിൽ മാത്രം പുറത്ത് അതെല്ലാം നീചപരാമര്ശവും,മോശ വാക്കുമായി പ്രതികരണത്തിൽ വരും.
ഓരോ എഴുത്തിനും മനസ്സിനൊരു താളമുണ്ട് അത് നേരെയായെങ്കിൽ മാത്രമേ ലയിക്കുന്ന ലേയകമായ എഴുത്തുകൾ ഉതിർന്നു പൊങ്ങുകയൊള്ളൂ.
ഓരോ എഴുത്തും ഓരോ ജീവനാണ് അത് എല്ലാവരിലും ജീവിക്കാൻ കഴിയുന്ന ഒന്നല്ല. മറ്റുള്ളവർക്ക് നിസ്സാരമെന്നു തോന്നുന്ന ചില ചെറിയ വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ അത് അകാല ചരമം പ്രാപിച്ചേക്കാം.
പോകുന്ന വഴി തഞ്ചത്തിൽ താഴുകയാണെങ്കിൽ നമുക്ക് അപകടമാം അന്ത്യത്തിൽ നിന്ന് മാറി നിൽക്കാം.പെട്ടെന്നുള്ള വീഴ്ച ആണെങ്കിൽ വാഴേണ്ടവർ വയ്യാവേലിയിലാവും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ