ഉറക്കം മുറുക്കത്തിലേക്ക് വഴുതുന്നില്ല
നെഞ്ചിൽ കനമാണ് കാരണമറിയാം
ആകാശ സ്വപ്ന പാളിയിൽ കണ്ട കാര്യം
ഭൂമിയിൽ ഇറങ്ങി കൂടെ നടക്കവേ
എന്നിൽ മറക്കപ്പെട്ട ഇച്ഛാ പാത്രങ്ങൾ
പ്രണയിനിയിലെ പ്രതലത്തിൽ മൊഴിയവേ
എന്നുള്ളിൽ മറനീക്കി മുളയെടുക്കവേ
വേലി മറന്നു ഞാൻ മൊഴിഞ്ഞതിതാ
മുത്തായ മുത്തേ മുത്തം തായെനിക്ക്
കേട്ട മാത്രയിൽ ഓര്മയിലൊരു തോണ്ടൽ
വേലിയുണ്ട് വേളി കഴിച്ചിട്ടുമുണ്ട് നാം
മൊഴിയാകാം ഒരു വഴിയാൻ വഴിയില്ല
നേശത്തിലാ നീ മൊഴിഞ്ഞത് പക്ഷെ
അതെൻ മനസ്സിൽ കോറിയ നോവായി
നിന്നോർമകളയവിറക്കി മിഴിയടക്കവേ
മിഴി നനഞ്ഞു എന്നുറക്കം മുറിഞ്ഞു
ഇടക്കെപ്പഴോ ഉറക്കാ അറയിലേക്കെത്തി
മനക്കനം എന്നുള്ളിലെ നോവുണർത്തി
കുളിര് കനവ് കാണാൻ കിടന്ന ഞാനിന്ന്
മിഴി നനവോടെ പാതിരവിലും മിഴി തുറന്നിരിക്കുന്നു.
സുഹൈൽ പി.ടി
ഈത്തച്ചിറ
നെഞ്ചിൽ കനമാണ് കാരണമറിയാം
ആകാശ സ്വപ്ന പാളിയിൽ കണ്ട കാര്യം
ഭൂമിയിൽ ഇറങ്ങി കൂടെ നടക്കവേ
എന്നിൽ മറക്കപ്പെട്ട ഇച്ഛാ പാത്രങ്ങൾ
പ്രണയിനിയിലെ പ്രതലത്തിൽ മൊഴിയവേ
എന്നുള്ളിൽ മറനീക്കി മുളയെടുക്കവേ
വേലി മറന്നു ഞാൻ മൊഴിഞ്ഞതിതാ
മുത്തായ മുത്തേ മുത്തം തായെനിക്ക്
കേട്ട മാത്രയിൽ ഓര്മയിലൊരു തോണ്ടൽ
വേലിയുണ്ട് വേളി കഴിച്ചിട്ടുമുണ്ട് നാം
മൊഴിയാകാം ഒരു വഴിയാൻ വഴിയില്ല
നേശത്തിലാ നീ മൊഴിഞ്ഞത് പക്ഷെ
അതെൻ മനസ്സിൽ കോറിയ നോവായി
നിന്നോർമകളയവിറക്കി മിഴിയടക്കവേ
മിഴി നനഞ്ഞു എന്നുറക്കം മുറിഞ്ഞു
ഇടക്കെപ്പഴോ ഉറക്കാ അറയിലേക്കെത്തി
മനക്കനം എന്നുള്ളിലെ നോവുണർത്തി
കുളിര് കനവ് കാണാൻ കിടന്ന ഞാനിന്ന്
മിഴി നനവോടെ പാതിരവിലും മിഴി തുറന്നിരിക്കുന്നു.
സുഹൈൽ പി.ടി
ഈത്തച്ചിറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ