2025 ജൂൺ 14, ശനിയാഴ്‌ച

യാത്ര കുളിരാക്കിയ പെരുന്നാൾ

പെരുന്നാളിന്റെ അന്നുള്ള സൗഹൃദ സംഭാഷണത്തിലാണ് ഒരു യാത്ര പോകാമെന്ന ചിന്ത ഉദിക്കുന്നത്  പിറ്റേന്ന് രാവിലെ  സുബ്‌ഹി നിസ്കാരാനന്തരം യാത്ര ആരംഭിച്ചു. ഇസ്ഹാഖ്,അഷറഫ്, ഈത്ത മാനു ,ആയിരുന്നു കൂടെ.


ലക്ഷ്യ സ്ഥാനം ഉറപ്പിക്കാതെയുള്ള  യാത്ര വേറിട്ട അനുഭവമായിരുന്നു.കറൻ്റ് കാർ ഉപയോഗിച്ചുള്ള ദൂര യാത്ര സുഹൃത്തുക്കൾക്ക് പുതിയ അനുഭവമായിരുന്നത് കൊണ്ട് ബാറ്ററി ചാർജ് കാര്യത്തിൽ ചെറിയ ആശങ്ക അവർക്കുണ്ടായിരുന്നു.ചുരം കയറി വൈത്തിരി എത്തിയപ്പോൾ പ്രാതലും, കറൻ്റ് ചാർജ് ചെയ്യലും നടത്തി.


ജീവിതത്തിൻറെ തിരക്കിട്ട ചിന്തയിൽ നിന്ന്  അല്പം മാറി ചിന്തിക്കാം, അല്ലെങ്കിൽ അൽപ്പം മനസ്സിന് ആശ്വാസം കൊടുക്കാം എന്നതായിരുന്നു യാത്രയുടെ ഉദ്ദേശം.


വളവുകൾ തിരിഞ്ഞു മയിലുകൾ താണ്ടി  യാത്രയങ്ങനെ  മുന്നോട്ട് പോയിക്കൊണ്ടിരുന്നു.പല ചെറു അങ്ങാടികളും ,തേയില തോട്ടങ്ങളും കടന്ന് യാത്ര മുത്തങ്ങയെത്തി.ഉച്ചഭക്ഷണം  അവിടെ വെച്ചായിരുന്നു ആയിരുന്നു.


നമസ്കാരവും ,ഉച്ച ഭക്ഷണവും കഴിഞ്ഞു നേരെ ബന്ദിപ്പൂർ കാട് വഴി യാത്ര മുന്നോട്ട് പോയി. കാടിൻറെ സൗന്ദര്യവും , ചീവീട് ശബ്ദവും, കളകളാരവവും യാത്രയെ ആനന്ദത്തിലാക്കി.


കാട്ടിലൂടെയുള്ള യാത്ര വേറെ ലെവലാണെന്ന് മനസ്സിലായങ്ങനെ മുന്നോട്ട് പോയപ്പോ ഗുണ്ടൽപേട്ട് പോകാം എന്ന തീരുമാനത്തിൽ എത്തി.


പച്ചപ്പ് വിരിച്ച വലിയ മലകളും,കുന്നുകളും,കൃഷി സ്ഥലങ്ങളും കണ്ടുള്ള യാത്ര മനസ്സിൽ കുളിര് നിറച്ചു 


മണിക്കൂറുകൾ കഴിഞ്ഞ് കിലോമീറ്റർ താണ്ടി  ഗുണ്ടൽപേട്ടയിത്തി.2012- ലാണ് സഹൃദയർക്കൊപ്പം അവിടം അവസാനമായി പോയത്. അന്നവിടെ  പച്ചക്കറി മാർക്കറ്റിൽ പോയതും സുഹൃത്തുക്കളോടൊപ്പം കറങ്ങിയതും താമസിച്ചതുമൊക്കെ അയവിറക്കിക്കൊണ്ട് ചുറ്റി നടന്നു.


വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കാനായി കൊണ്ടുവന്ന വ്യത്യസ്ത തരം പച്ചക്കറികൾ കൊണ്ട് അവിടം നിറഞ്ഞ് നിന്നിരുന്നു.അല്പം സമയമവിടെ ചിലവഴിച്ച ശേഷം നേരെ മുത്തങ്ങയിലേക്ക് തിരിച്ചു.


വഴിയിൽ കാബേജ്, സൂര്യകാന്തി,വഴ,പപ്പായ തുടങ്ങിയ തോട്ടങ്ങളും,ധാന്യങ്ങൾ ഫ്രൂട്ട്സ് തുടങ്ങിയവ വിൽക്കുന്ന കടകളും  കാണാനിടയായി.ചെറിയ ഉള്ളി വിൽക്കുന്ന ഒരു കർഷകൻ്റെ അടുത്ത് നിർത്തി കുറച്ച് ഉള്ളി വാങ്ങിച്ചു. സൂര്യകാന്തി തോട്ടത്തിൽ പോയി ഫോട്ടോ എടുക്കുകയും,പപ്പായ വാങ്ങി കഴിക്കുകയും ചെയ്തു.


ഇരുട്ടിലേക്ക് അടുക്കുംതോറും ഞങ്ങൾ വയനാട്ടിലേക്ക് അടുത്തു കൊണ്ടിരുന്നു  വഴിയിൽ ആനയും, മയിലും, മാനും, കുരങ്ങുമൊക്കെ കാട്ടിലൂടെ സഞ്ചരിക്കുന്നതു കണ്ടപ്പോളുണ്ടായ ആനന്ദം വലുതായിരുന്നു.


മുത്തങ്ങ  ഫോറസ്റ്റ് സ്റ്റേഷനടുത്തുള്ള ചാർജ് പോയിൻ്റിൽ   വണ്ടി  ഇടുകയും, ഫോറസ്റ്റ് ഓഫീസിൽ വിശ്രമിക്കുകയും ചെയ്തു.ആന ഇറങ്ങുന്ന സ്ഥലമാണ്  ഓഫീസിൽ തന്നെ കയറിയിരിക്കണം എന്ന് ഫോറസ്റ്റ് ഗാർഡ് നിർദ്ദേശിച്ചു. 


രാത്രി തങ്ങാനുള്ള റൂം അന്വേഷണം എത്തപ്പെട്ടത് ഞങ്ങളുടെ നാട്ടുകാരുടെ തന്നെ ഹോം സ്റ്റയിലാണ്. വസ്ത്രങ്ങളും മറ്റും അവിടെ വെച്ചു. ഭക്ഷണം കഴിക്കാനും കൂടെയുള്ള സുഹൃത്തിന് വസ്ത്രം 

വാങ്ങാനും കൂടി അടുത്തുള്ള അങ്ങാടിയിലേക്ക് നീങ്ങി.


ഞായറാഴ്ചയായതുകൊണ്ട് തന്നെ  സ്ഥാപനങ്ങൾ ഒട്ടുമിക്കതും അടവിലായിരുന്നു എന്നാലും തുടർച്ചയായിട്ടുള്ള അന്വേഷണത്തിനൊടുവിൽ കാര്യം നടന്നു. തിരിച്ചു റൂമിലെത്തി എല്ലാവരും ഫ്രഷായി അല്പ കളി ചിരികൾക്ക്  ശേഷം മയക്കിത്തിലേക്ക് പോയി.


പ്രഭാത നിസ്കാരം കഴിഞ്ഞതോടുകൂടി നാട്ടിലേക്ക് തിരിക്കാനുള്ള ചിന്തയായി.

എടക്കൽ ഗുഹയായിരുന്നു ലക്ഷ്യം അവിടെ എത്തിയപ്പോൾ അടക്കൽ ഗുഹയായി കാരണം തിങ്കൾ അവധി എന്ന ബോർഡ് കണ്ടവിടെ.


ചൂരൽ മലയായിരുന്നു അടുത്ത ലക്ഷ്യം പോകുന്ന വഴിയിൽ നെല്ലിയാർ ചാൽ വ്യൂ പോയൻ്റ്  ഇറങ്ങി.നല്ല ശന്തമായ സ്ഥലമായത് കൊണ്ട് അവിടം  അല്പം കൂടൂതൽ സമയം ചെലവഴിക്കാൻ പ്രേരിപ്പിച്ചു.വ്യൂ പോയിന്റിന്റെ ഇരുവശത്തുമായി പല ആളുകളും ആനന്ദിക്കുകയും,ആഹ്ലാദിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു.കാലിൽ രക്തം കണ്ട് നോക്കിയപ്പോഴാണ് അറിയുന്നത് 

അട്ട കാലിൽ കെട്ടിപ്പിടിച്ചിരിക്കുന്നത്.മൂപ്പര് കേമനായി രക്തം കുടിക്കന്നെ മ്മളെ കണ്ട ഭാവം പോലും ഇല്ല പിന്നെ ഒന്നും നോക്കിയില്ല മൂപ്പരെ ദൂരെ എറിഞ്ഞു കൊടുത്തു.


ഒരുപാട് മലകളും കുന്നുകളും അരുവികളും, പാലങ്ങളും, താണ്ടി  ചൂരൽ മലയിൽ എത്തി. പോകുന്ന വഴിയിൽ തൊള്ളായിരം കണ്ണിൽ വച്ചായിരുന്നു ഉച്ചഭക്ഷണം.

ചൂരൽ മലയിലേക്ക് എത്തിയ സന്ദർഭത്തിലാണ് ഉരുൾപൊട്ടലിൻ്റെ ഉത്ഭവ സ്ഥാനമായ മുണ്ടാക്കൈലേക്ക് പ്രവേശനം നിരോധിച്ചത് അറിഞ്ഞത്.


റോഡിന് കുറുകെ കയർ കെട്ടി ഒരു പോലീസുകാരൻ അവിടെ ഇരിക്കുന്നു. അവിടേക്കുള്ള പ്രകാശം നിരോധിച്ചിരിക്കുന്നു എന്ന് പോലീസ് കാരൻ പറഞ്ഞപ്പോൾ  എന്തുകൊണ്ടാണ് പ്രവേശം നിഷേധിക്കുന്നത്  എന്ന് ചോദിച്ചപ്പോൾ ഇവിടെ നാട്ടിൽ ആളുകൾക്ക് അന്യ നാട്ടിലുള്ളവർ വരുന്നതും കാണുന്നതും, കണ്ടു പോകുന്നതും  താല്പര്യമില്ല അത് കൊണ്ടവർ മുകളിലേക്ക് വിളിച്ചു പരാതി പറയുകയാണ്. 


അല്പ സമയത്ത് തിരിഞ്ഞു നോട്ടത്തിനു ശേഷം തൊട്ടടുത്തുള്ള ഒരു കുന്നിൽ കയറിയപ്പോൾ ചൂരൽമല ഉരുൾപൊട്ടലിൻ്റെ ഉത്ഭവ ദൃശ്യം ദൂരെ നിന്നും തണ്ഡവമാടിയ ഭീകരദൃശ്യത്തിന്റെ ചില ഭാഗങ്ങളും കാണാൻ സാധിച്ചു.


പെട്ടെന്ന് അങ്ങനെയൊരു സംഭവം ഉണ്ടാകുമ്പോൾ ഉണ്ടായേക്കാവുന്ന സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ മനസ്സ് പിടഞ്ഞു .പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവർക്ക് സമാധാനം കൊടുക്കണേ നാഥാ എന്ന പ്രാർത്ഥനയായിരുന്നു അപ്പോ മനസ്സിൽ.


 പിന്നെ ലക്ഷ്യം നാടായിരുന്നു നേരെ വൈത്തിരിയിലുള്ള കെഎസ്ഇബി  സ്റ്റേഷനിൽ  

വെച്ച് ചാർജും അടുത്തുള്ള കടയിൽ ചായയും കുടിച്ച് ചുരമിറങ്ങി.


 അടിവാരത്തുള്ള പള്ളിയിൽ വച്ച് അസർ നമസ്കാരവും കഴിഞ്ഞു കൂടെയുള്ള സുഹൃത്തിന്റെ കുടുംബക്കാരന്റെ  ഷോപ്പിൽ കയറിയ ശേഷം നേരെ നോളജ് സിറ്റി ലക്ഷ്യമാക്കി  തിരിച്ചു. 


സന്ദർശകരും, ഒരുപാട് സ്ഥാപനങ്ങളും കണ്ട്. മസ്ജിദുൽ ഫത്തൂഹിലായിരുന്നു  മഗ്‌രിബ് നമസ്കാരം വളരെ മനോഹാരിത നിറഞ്ഞ സൗധം , കൊത്തു പണികൾ എല്ലാം കണ്ണിന് കുളിർമയേകി.


എവിടെയെത്തി എന്നുള്ള വിളികൾ ഇടക്കിടെ വന്ന് കൊണ്ടിരുന്നു കൈതപ്പൊയിൽ നിന്ന് 

നീണ്ട യാത്ര മുഷിപ്പില്ലാതെ, മുരടിപ്പില്ലാതെ, മുന്നോട്ട് പോകാൻ പ്രിയപ്പെട്ടവരുമായുള്ള സ്വറ പറിച്ചിലും,ചിരികളും സഹായിച്ചു. സ്ഥിരമായി ഓടിക്കൊണ്ടിരിക്കുന്ന ചിന്തയിൽ നിന്ന് മനസ്സ് വേറൊരു വഴിയിലൂടെ  സഞ്ചരിച്ചു വന്നപ്പോൾ മനസ്സിൻറെ പല തടസ്സങ്ങളും,മുഷിപ്പും   ഇറങ്ങിപ്പോയ പോലെ തോന്നി.


കിലോമീറ്റർ യാത്ര ചെയ്തു വളരെ സന്തോഷത്തിൽ നാഥൻ്റെ കാവലിൽ ലോടുകൂടി അത്യാഹിതങ്ങളിൽ നിന്നും പെടാതെ നാട്ടിലെത്തി പിന്നെ വീട്ടിലും  അൽഹംദുലില്ല!


14.06.2025

2025 മേയ് 30, വെള്ളിയാഴ്‌ച

മഴ

മഴ കിനിഞ്ഞു 

മേനി നനഞ്ഞു

മനം തണുത്തു

വനം തുടുത്തു


മണ്ണ് നനഞ്ഞു

പുല്ല് കിനിഞ്ഞു

പൊടി അമ്പി

പുഴ തുളുമ്പി


ഇല നനഞ്ഞു

തടി തുടിച്ചു

വേര് നുണഞ്ഞു 

മരം പടർന്നു


പൊടി നനഞ്ഞു

നിലം കുതിർന്നു

ചെടി പൊങ്ങി

ഇല വിടർന്നു


ഓട നിറഞ്ഞു

പാടം പരന്നു 

പുഴ വീർത്തു

കടൽ തടിച്ചു


24.05.2025

വഴികൾ

 *വഴികൾ* 


ദൂരം മറന്നരികിലേക്ക് നടന്നതും

മഴയെ മറന്ന് നീയവിടെ വന്നതും

തിരക്കിലും നീ സമയം തന്നതും

കാണാതെപ്പോയല്ലോ ഞാൻ

 

തിരിക്കൽ വേഗമെന്നിടക്കോതിയതും 

 കുറവ് നേരം കാണാനൊള്ളൂ തോന്നിയതും 

 അല്പ സമയം കുറുകാനൊള്ളൂന്നറിഞ്ഞതും 

എന്നിലെ നിയന്ത്രണ യന്ത്രം തകരാറിലാക്കി


ചിന്ത നേരയായി വന്നപ്പോയൊന്നുണ്ടായി

തരിച്ച മനമുള്ളിൽ സ്നേഹ ഒഴുക്കുണ്ടായി 

കട്ടിയായി നിന്ന അകതലം ലോലമായി 

ചുണ്ട് ക്ഷമ പറയാൻ പാകമായി


29.05.2025

2025 ഫെബ്രുവരി 20, വ്യാഴാഴ്‌ച

ഐ ലൗ യൂ

 എനിക്കിഷ്ടമാണെന്നായിരുന്നു പറഞ്ഞത്

അവളിഷ്ടപ്പെടണമെന്നായിരുന്നില്ല

എനിക്ക് മിണ്ടണമെന്നായിരുന്നു മൊഴിഞ്ഞത്

അവളെന്നോട് മിണ്ടമെന്നായിരുന്നില്ല

എനിക്ക് കേൾക്കണമെന്നായിരുന്നു കരുതിയത്

അവളെന്നെ കേൾക്കണമെന്നായിരുന്നില്ല 

എനിക്കവളോട് പറയണമെന്നായിരുന്നു 

തോന്നിയത്

അവളെന്നോട് പറയണമെന്നായിരുന്നില്ല

എൻ്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ടെന്നാ മൊഴിഞ്ഞത്

അവളെയുള്ളിൽ നിറഞ്ഞു നിൽക്കണമെന്നായിരുന്നില്ല

എൻ്റെ ലൈലയാവണമെന്നാ പലവുരു പാടിയത് 

അവളുടെ മജ്നു ആവണമെന്നായിരുന്നില്ല

എൻ്റെ മാത്രമാവണമെന്ന് കരുതിയാ മൊഴിഞ്ഞത്ത്

അവൾക്കങ്ങിനെ ആവണമെന്നായിരുന്നില്ല

എൻ്റെയുള്ളിൽ അവള് പാർക്കുന്നുണ്ടെന്നാപറഞ്ഞത്

അവളെന്നെയുള്ളിൽ പാർപ്പിക്കണന്നായിരുന്നില്ല

എനിക്കിങ്ങനെയൊക്കെ ആയിപ്പോയതിൽ പിന്നെ

അവൾക്കുമങ്ങനെ ആവണമെന്നാ 

 തേടിയത് 


21.02.2025



2025 ജനുവരി 9, വ്യാഴാഴ്‌ച

2024

 കവിത : *2024* 


✍️ _സുഹൈൽ പിടി_ 

 _ഈത്തചിറ_ ✍️


പുതു പ്രതീക്ഷയാൽ പുൽകിയ നീ

എന്നിൽ കുളിരാകും നിറക്കയെന്ന്

കരുതി കടത്തി വിട്ടു


കടലിൽ പോവും സൂര്യൻ പൊക്കി 

വരൽ നേശമാകും കരുതി പ്രതീക്ഷ 

കൊണ്ടാട്ടി 


തടി കോർത്ത് കെട്ടിയന്നം തേടി പോയ 

നരനെ മണ്ണിൽ പൊതിഞ്ഞ വാർത്ത 

മനം മുട്ടി


മലയാള മനസ്സിൽ നോവിൻ മുള്ളുകൾ  

നിരത്തിയ പല പകലന്തികളുമതങ്ങിനെ

തികട്ടി 


പുതു പുലരി വരവേൽക്കാൽ 

ഓങ്ങി നിന്ന പുതുമല നോവിന് 

പുഴ ഒഴുക്കി വിട്ടു


നേരെ നിന്ന ജനം മീതേ ഉരുൾ പൊട്ടി 

ഹൃദയം പൊട്ടി കല്ലിലും മണ്ണിലുമായവർ 

ചേർന്നൊട്ടി 


കനവായി കനലായി കണ്ട പലതും 

മണ്ണായി മുന്നിൽ നിരന്നപ്പോ ഖൽബ് 

താളം മാറി കൊട്ടി 


 കണ്ണീരായി തന്നത് ആഴിയിലും കിനാവ് കാട്ടിയ നല്ലതിൽ ഖൽബിലും കൊണ്ട്

2024 നെ ഞാനും തട്ടി.



09.01.2025

2024 സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

പ്രിയ മാസം

 പ്രിയ മാസം

✍️ സുഹൈൽ പിടി 

 ഈത്തച്ചിറ ✍️


പ്രിയമാസം ആഗതത്തിൻ

ഒരുങ്ങി നിൽക്കുന്നു

പ്രിയർ മാനം നോക്കി 

കണ്ണുയർത്തിയിരിക്കുന്നു

നൂറിന് ചരിതം പാരിൽ 

പാറി പൊങ്ങി നടക്കുന്നു

ഇമ്പം കൂടി പ്രിയരങ്ങനെ 

പാടി നടക്കുന്നു 

നീറിയ മനമിൽ നൂറിന്

നേര് നേശം കുറിക്കുന്നു

മക്കയിലുദിച്ചാ സൂര്യൻ

ദിക്കെല്ലാമിലും കാണുന്നു

വാള് ഊരി വന്ന ഉമർ

വരെ സ്വീകരിക്കുന്നു

അരുമ പൊൻ ജനനം 

മുമ്പ് ഉപ്പ മരിക്കുന്നു

വയസ് ആറിലിരിക്കും

അവരെ ഉമ്മ പോകുന്നു 

ഒറ്റയിലും ആ മോൻ

നേരിലിരിക്കുന്നു 

നാറ്റം വന്ന ലോകമിലവരാൽ 

മാറ്റം വിതക്കുന്നു

കൊല്ലമായിരം കഴിഞ്ഞിട്ടുമവർ

മനമില് തെളിയുന്നു

ആ തിരു നോട്ടം കിട്ടിയവരെന്നും

നേശത്തിലിരിക്കുന്നു.


29.08.2024

മനാഫർജ്ജുൻ

 മനാഫർജ്ജുൻ


അന്നം തേടി തിരിച്ച വളയം 

ഇരുൾ വലയം ചെയ്ത് 

മൂടിയിട്ട് നാളൊരുപാട് 


കലങ്ങിയ കണ്ണുമായി 

പ്രതീക്ഷയാൽ കാത്തിരുന്നത്

പല യാമങ്ങൾ 


തേടിയ വഴിയിൽ

കാണാതെ തിരിച്ചത്

പല തവണകൾ


ഉൾ നൊന്തൊരുവൻചൊന്നത് 

നേരം പോക്കാന്ന് 

പറഞ്ഞു നടന്നു ചിലർ 


കൺ നിറഞ്ഞും 

മനം ഞെരിഞ്ഞും കണ്ട

മനാഫിൻ ഉറപ്പ്


ഉൾ കാണും ഉടയോൻ 

ഉയിരായി കണ്ടവന് 

ഊർജ്ജമായി


ആത്മാവ് അകന്ന

നോവിനാൽ നീറും 

പ്രിയരിൽ 


മേനി കണ്ടെങ്കിലും

ആശ്വാസമേകാൻ 

നാഥൻ തുണ


ഒരു കുടിലിലെ 

വരവോ പോക്കോ

അല്ല മർത്യാ..


ഒന്നാണെന്നുള്ള

ചിന്തയിൽ വിരിയും

കുളിരാ മനുഷ്യത്വം 


26.09.2024