2012 ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

കാത്തിരിപ്പ്

കോരിച്ചൊരിയുന്ന പേമാരി
സാന്ത്വന കുളിരായി രാവില്‍
പെയ്താഴ്ന്നിറങ്ങും നിമിഷമില്‍
തെളിഞ്ഞലിഞ്ഞിരുന്ന മനസ്സ്
ഇന്നിന്‍ രാവില്‍ വിയര്‍പ്പിന്‍
വിങ്ങലില്‍ ലയിച്ചെന്നപോല്‍
മയക്കമെന്ന സ്നേഹക്കടലില്‍
അലിഞ്ഞില്ലാതായ രാത്രികള്‍
അകന്നു കാത്തിരിപ്പിന്‍
ദിശയിലായെന്നപോലെ
പുണ്യ റംസാന്‍ രാവുകള്‍
ശാന്ത ശാന്തിയായി മറികടക്കവേ
കാത്തിരിപ്പിന്‍ പൂര്‍ണ്ണ ചന്ദ്രന്‍
കുറഞ്ഞകലമെന്നപോലെന്നരികില്‍
കാത്തിരുന്ന മൊഴിയായി
എന്നില്‍ തെളിമ തന്‍ കുളിര്‍
തിരി തെളിയും നാളുകള്‍
വരുമെന്ന സ്വപ്നം തിരി
തെളിയും വിളക്കായി
എന്നില്‍ ജ്വലിച്ചു നില്‍ക്കാന്‍
ഒറ്റക്ക് ആരോ  കാതോര്‍ത്ത്
കാത്തിരിക്കും  പോലെ !

സുഹൈല്‍ പി.ടി ഈത്തച്ചിറ
suhupts@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ