2013 ഫെബ്രുവരി 8, വെള്ളിയാഴ്‌ച

ഒറ്റയാന്‍

നീ അരികിലായിരുന്ന വേളയില്‍

 അറിഞ്ഞില്ല ഞാന്‍ നിന്‍ 

 ബന്ധന ചൂഴി തന്‍ ആഴം

 ഇന്നകലെ നിന്നറിയുന്നു ഞാന്‍

നിന്‍ സ്നേഹ വലയത്തിന്‍‍ കാന്ത ശക്തി

 മാനസ വൃന്ദാവനത്തില്‍

 ചെറു കുസുമമായി നീ

 തെളിയും നിമിഷമില്‍

നീ പൊഴിക്കും സുഖന്ധമില്‍


യിക്കുന്നെന്‍ നോവുകള്‍

 നൊമ്പരങ്ങള്‍‍ ആധികള്‍

വ്യാധികള്‍‍ പിറകെ പിറകെ

 സങ്കടക്കടലില്‍ മുക്കി ഞാനെന്‍

 കണ്ണീരില്‍‍ കുതിര്‍ന്ന കനവുകള്‍

 എരിയുന്ന തിരിയായി

 ഞാന്‍‍ പരത്തും വെളിച്ചം

 കാഴ്ച നല്‍കിയ കിനാക്കള്‍

 സ്വമനസ്സില്‍‍ കണ്ടു ഞാന്‍

 ആശ്വാസത്തിന്‍‍ പാതയില്‍

ഒറ്റയായി ഞാനെന്ന പ്രവാസി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ