അമ്മ തന്‍ നന്‍മ തെളിഞ്ഞ
വെണ്മ തന്‍ മണ്ണില്‍
ഇരുളില്‍ തലം അകന്നീടും
അമ്മ തന്‍ പ്രകാശ ശോഭ
പാറി നടക്കും സന്ദ്യയില്‍
കാണാ മറയത്തത്ര ദൂരം
പുണ്യ നബി ചൊന്നപോല്‍
സ്വര്‍ഗ്ഗ പാത തേടും മര്‍ത്യന്
അമ്മ തന്‍ തൃപ്ത വഴിയില്‍
സഞ്ചരിക്കും മനുഷ്യന്
അമ്മ തന്‍ കാലടിക്ക് താഴെ
ഒരുക്കപ്പെട്ട സ്വര്‍ഗ്ഗ സത്രം
ദാനമായി ലഭിച്ചീടും
കേള്‍ക്കുവില്‍ മക്കളെ!
പകര്‍ത്തുവിന്‍ നിന്നില്‍
പകരുവിന്‍ നിന്നിലൂടെ
തലമുറക്ക് ദാനമായി
ആനന്തമായി ഈ ധര്മ്മ വാക്യം
സ്വര്‍ഗ്ഗ രാജ്യം പുല്‍കാന്‍
ഒരു കുറുക്ക് വഴിയായി !

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ