2024 മേയ് 31, വെള്ളിയാഴ്‌ച

മഴ കാത്തിരിപ്പ്

 മഴ കാത്തിരിപ്പ്

✍️ സുഹൈൽ പി.ടി_
ഈത്തചിറ✍️
വരണ്ട ഭൂമി ഉരുണ്ടു കൂടിയ മേഘം കണ്ടു പുൽകാൻ കൊതിച്ചു കാത്തിരിപ്പ്
തുടങ്ങിയിട്ട് നാളേറെയായി
ഉഷ്ണം കൊണ്ട് പൊരുതി മുട്ടി നരൻ
നനയാൻ ഭ്രമിച്ചു കണ്ണും നട്ടിരിക്കാൻ
തുടങ്ങിയിട്ട് ദിനമേറെയായി
സൂര്യ താപം കിട്ടി ചിറകൊടിഞ്ഞ പുല്ലുകൾ കൈകൾ പൊക്കി നോക്കാമെന്ന
കാത്തിരിപ്പിൽ സമയമേറെയായി
ഉണങ്ങിയ പ്രതലങ്ങൾ വെള്ളം മോന്താൻ നാക്ക് പുറത്തിട്ട് എത്തി നോക്കാൻ തുടങ്ങിയിട്ട് നിമിഷമേറെയായി
വയർ നിറച്ച് വെള്ളമേറ്റി ഒഴുകിനടന്ന
തോടുകൾ വെള്ളം തേടാൻ കൊതിച്ചു
തുടങ്ങിയിട്ട് യാമങ്ങളേറെയായി
മെലിഞ്ഞ പുഴകൾ വീർത്ത് നിറ വയറാൽ നീങ്ങുന്നത് കണ്ട് കൊണ്ടിരിക്കാൻ പൂതി കയറിയിട്ട് നേരെമേറെയായി
കിണറിൽ കാണാൻ ഭ്രമിച്ച തുള്ളികൾ
മേനിയിൽ, ദേഹം കൊതിച്ച വരൾച്ച
കുഴിയിലും എത്തിയിട്ട് മാസമേറെയായി
11.05.2024

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ