2024 മേയ് 31, വെള്ളിയാഴ്‌ച

റമദാൻ വന്നാൽ

 റമദാൻ വന്നാൽ

✍️ _സുഹൈൽ പി.ടി
ഈത്തച്ചിറ✍️
റബ്ബിൽ അടുത്ത് തുടങ്ങും
റഹ്മത്ത് ഓർത്ത് തുടങ്ങും
ജന്നത് തേടി തുടങ്ങും
റാഹത് ഏറി തുടങ്ങും
മനം കൂളായി തുടങ്ങും
ജനം ഒതുങ്ങി തുടങ്ങും
ഹോട്ടലടഞ്ഞു തുടങ്ങും
പള്ളി നിറഞ്ഞ് തുടങ്ങും
ശാന്തത വന്ന് തുടങ്ങും
ശൗര്യം കുറഞ്ഞു തുടങ്ങും
സൗമ്യം കണ്ട് തുടങ്ങും
സ്മരണ ഏറി തുടങ്ങും
ധിക്കാരം കുറഞ്ഞു തുടങ്ങും
തക്കാരം ഏറി തുടങ്ങും
സംസാരം കുറഞ്ഞു തുടങ്ങും
സമയം നോക്കി തുടങ്ങും
അത്താഴം കഴിച്ച് തുടങ്ങും
അത്തർ മാറ്റി തുടങ്ങും
ഖത്തം ഓതി തുടങ്ങും
ഖൈർ തേടി തുടങ്ങും
പൊറുക്കൽ തേടി തുടങ്ങും
പിറക്കൽ കൂടി തുടങ്ങും
പ്രാർഥന ഏറി തുടങ്ങും
പ്രവർത്തി കൂടി തുടങ്ങും
01.03.2024

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ