2012, മേയ് 14, തിങ്കളാഴ്‌ച

ഉമ്മയുടെ കൂടെ ഒരു അനുഭവം


പഠിക്കുന്ന സമയത്ത് ചില ഒഴിവ് ദിവസങ്ങളില്‍ വീട്ടില്‍ എന്തെങ്കിലും
തമാശ പറഞ്ഞും ചുമ്മാ
ഉമ്മാനെ പിരി കേറ്റിയും(ചൂടാക്കുക) അങ്ങനെ സമയം
കൊല്ലാരുണ്ടായിരുന്നു.

ആയിടക്ക് ഒരു ദിവസം ഉമ്മാക്ക് കലശമായ ദേശ്യം വന്നു എന്നെ വളരെ

ശക്തമായി വഴക്ക് പറഞ്ഞു എന്നോട് മുഖം കനപ്പിച്ചു കുറെ സമയം നിന്നു
 ഞാനും വേറെന്തോ തിരക്കിലായി ഇതെല്ലാം മറന്നു പോയി.

ശേഷം ഞാന്‍ പുറത്ത്‌ പോവാന്‍ മാറ്റി ഉമ്മാനോട് പറഞ്ഞു :

എന്റെ മുഖത്ത് നോക്കാതെ ഉമ്മ മറുപടി പറഞ്ഞു

ആ മറുപടി എനിക്കത്ര സുഖിച്ചില്ല.!


" ഇമ്മാ ഞാന്‍ പുറത്ത്‌ പോവാ "


"ആയിനെന്താ ഇജ്ജ്‌ ഇന്നോട് പരേണ്ട പോയിക്കോ "

'അനക്ക്‌ ഇമ്മാനെ പറ്റോന്നൊരു മറു ചോദ്യവും'

തലോടിക്കൊണ്ട്  ഒന്ന്

സെന്ടിമെന്ടലായി.

"ഇന്റെ പോന്നുമ്മച്ചില്ലേ "

എന്ന് പറഞ്ഞുകൊണ്ട് കുറച്ച് നേരം ശ്രമിച്ച് നോക്കി.

നോ രക്ഷ ! ഉമ്മ മുഖം കനപ്പിച് തന്നെ നിന്നു.

പിന്നെ അവസാന ആയുധം എടുത്തു പ്രയോഗിച്ചു.

"ഞാനെങ്ങാനും ബൈക്കില്‍ പോകുമ്പം വല്ല ലോറിയോ ,ബസ്സോ തട്ടി ഇന്‍ക്

ബല്ലതും പറ്റിയാല്‍

പിന്നെ മാനെ തേനേ ബിളിച്ച് കരഞാണ്ട് ഉമ്മ വെച്ചോണ്ടോന്നും

കാര്യണ്ടാവൂല"

ആദ്യം തന്നെ പറഞ്ഞേക്കാം.

അതില്‍ ഉമ്മ വീഴും അല്ലെങ്കില്‍ വീഴ്ത്തും ആ മനസ്സിന് അത്ര കാട്ടിയെ ഒള്ളൂ.

പിന്നെ ഞങ്ങള്‍ സലാം പറഞ്ഞു യാത്രയാവും.

അള്ളാഹു നമ്മുടെ ഉമ്മമാര്‍ക്ക് ആരോഗ്യത്തോട് കൂടിയ ദീര്‍ഘായുസ്സ്‌


നല്‍കട്ടെ !


ആമീന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ