2019, ജൂലൈ 2, ചൊവ്വാഴ്ച

My 50 Poems

       

വിതച്ചതില്‍ പാതി കിളര്‍ത്തില്ല

കിളര്‍ത്തതില്‍ പാതി വളര്‍ന്നില്ല

വളര്ന്നതില്‍ പാതി കൊലച്ചില്ല

കൊലച്ചതില്‍ പാതി മെതിച്ചില്ല

മേതിച്ചതില്‍ പാതി കതിരായി

കതിരില്‍ പാതി പതിരായി

കരഞ്ഞതില്‍ പാതി നീ അറിഞ്ഞില്ല

അറിഞ്ഞതില്‍ പാതി നിന്നില്‍ തെളിഞ്ഞില്ല

തെളിഞ്ഞതില്‍ പാതി ഞാനറിഞ്ഞില്ല

നിറഞ്ഞതില്‍ പാതി നീ കണ്ടില്ല

കണ്ടതില്‍ പാതി നീ നടിച്ചില്ല

എന്‍ നോവിന്‍ പാതി അറിഞ്ഞെങ്കില്‍

പിരിയില്ല നീ പാതി വഴിയില്‍....



2.ജീവിത യാനത്തില്‍ കണ്ടു ഞാന്‍

തെളിച്ചമുള്ള ഒരു കുഞ്ഞു വിളക്ക് 

അറിയാതെ ഞാനതില്‍ നോക്കവേ 

എന്‍ പതിവ് ചിന്തകളില്‍ മാറ്റം 

വിളക്കിന്‍ തെളിമ തള്ളി നീക്കിയെന്‍ 

മേഘ പാളിയാല്‍ മങ്ങിയ എന്നിലെ ഞാന്‍

മൂടപ്പെട്ട സ്വപ്‌നങ്ങള്‍ ചിന്തകള്‍ 

എല്ലാം പിറകെ പിറകെ 

തിരി മങ്ങിയ രാവില്‍ തിരഞ്ഞു ഞാന്‍

വെളിച്ചമേകുംപൊന്‍ വിളക്കിനെ 

കാനിക്കുമോയെന്‍ മനതലം 

നിന്‍ വെളിച്ചമേകും തെളിച്ചമില്‍ 

കാണട്ടെയെന്‍ സ്വപ്നങ്ങള്‍ 

ഒരിക്കല്‍ കൂടി നിന്നിലൂടെ !

3.ദേശം വെടിഞ്ഞവന്‍ പ്രവാസി 
സ്ഥിര വാസത്തിനില്ലാത്ത ദേശി 
മത ജാതികള്‍ക്കതീതന്‍
നിറമുള്ള പാര്ട്ടികള്‍ക്കതീതന്‍ 
ചക്കിലാട്ടും കാലിപോല്‍
നര്‍മ്മത്തിന്‍ മര്മ്മം തിരിയാത്ത 
അക്ഞതയുള്ള  വാസി 
എരിയുന്ന തിരിയായി 
തെളിയുന്ന പ്രവാസി 
ദേശ  വാസിയായ ജീവിക്ക്
ദോശമില്ലാ വാസമേകും
തണല്‍ മരമാണ് പ്രവാസി 
യന്ത്രമാകും പ്രവാസിയെ 
തന്ത്രത്തിന്‍ വഴിയില്‍ 
കുതന്ത്രം മെനയുന്ന വാസി 
മണിയറ പുല്‍കാന്‍ കനവ് 
കാണും തരുണിക്ക് വെളിച്ചം
തെളിക്കും പ്രവാസിയെ
വേണ്ടപോല്‍ ഇണയായി
തുണയായി  പ്രവാസിയെ !

4.അമ്മ തന്‍ നന്‍മ തെളിഞ്ഞ

വെണ്മ തന്‍ മണ്ണില്‍

ഇരുളില്‍ തലം അകന്നീടും

അമ്മ തന്‍ പ്രകാശ ശോഭ

പാറി നടക്കും സന്ദ്യയില്‍

കാണാ മറയത്തത്ര ദൂരം

പുണ്യ നബി ചൊന്നപോല്‍

സ്വര്‍ഗ്ഗ പാത തേടും മര്‍ത്യന്

അമ്മ തന്‍ തൃപ്ത വഴിയില്‍

സഞ്ചരിക്കും മനുഷ്യന്

അമ്മ തന്‍ കാലടിക്ക് താഴെ

ഒരുക്കപ്പെട്ട സ്വര്‍ഗ്ഗ സത്രം

ദാനമായി ലഭിച്ചീടും

കേള്‍ക്കുവില്‍ മക്കളെ!

പകര്‍ത്തുവിന്‍ നിന്നില്‍

പകരുവിന്‍ നിന്നിലൂടെ

തലമുറക്ക്‌ ദാനമായി

ആനന്തമായി ഈ ധര്മ്മ വാക്യം

സ്വര്‍ഗ്ഗ രാജ്യം പുല്‍കാന്‍

ഒരു കുറുക്ക് വഴിയായി !

5.
കോരിച്ചൊരിയുന്ന പേമാരി
സാന്ത്വന കുളിരായി രാവില്‍
പെയ്താഴ്ന്നിറങ്ങും നിമിഷമില്‍
തെളിഞ്ഞലിഞ്ഞിരുന്ന മനസ്സ്
ഇന്നിന്‍ രാവില്‍ വിയര്‍പ്പിന്‍
വിങ്ങലില്‍ ലയിച്ചെന്നപോല്‍
മയക്കമെന്ന സ്നേഹക്കടലില്‍
അലിഞ്ഞില്ലാതായ രാത്രികള്‍
അകന്നു കാത്തിരിപ്പിന്‍
ദിശയിലായെന്നപോലെ
പുണ്യ റംസാന്‍ രാവുകള്‍
ശാന്ത ശാന്തിയായി മറികടക്കവേ
കാത്തിരിപ്പിന്‍ പൂര്‍ണ്ണ ചന്ദ്രന്‍
കുറഞ്ഞകലമെന്നപോലെന്നരികില്‍
കാത്തിരുന്ന മൊഴിയായി
എന്നില്‍ തെളിമ തന്‍ കുളിര്‍
തിരി തെളിയും നാളുകള്‍
വരുമെന്ന സ്വപ്നം തിരി
തെളിയും വിളക്കായി
എന്നില്‍ ജ്വലിച്ചു നില്‍ക്കാന്‍
ഒറ്റക്ക് ആരോ  കാതോര്‍ത്ത്
കാത്തിരിക്കും  പോലെ !
6.കോരിച്ചൊരിയുന്ന പേമാരി
സാന്ത്വന കുളിരായി രാവില്‍
പെയ്താഴ്ന്നിറങ്ങും നിമിഷമില്‍
തെളിഞ്ഞലിഞ്ഞിരുന്ന മനസ്സ്
ഇന്നിന്‍ രാവില്‍ വിയര്‍പ്പിന്‍
വിങ്ങലില്‍ ലയിച്ചെന്നപോല്‍
മയക്കമെന്ന സ്നേഹക്കടലില്‍
അലിഞ്ഞില്ലാതായ രാത്രികള്‍
അകന്നു കാത്തിരിപ്പിന്‍
ദിശയിലായെന്നപോലെ
പുണ്യ റംസാന്‍ രാവുകള്‍
ശാന്ത ശാന്തിയായി മറികടക്കവേ
കാത്തിരിപ്പിന്‍ പൂര്‍ണ്ണ ചന്ദ്രന്‍
കുറഞ്ഞകലമെന്നപോലെന്നരികില്‍
കാത്തിരുന്ന മൊഴിയായി
എന്നില്‍ തെളിമ തന്‍ കുളിര്‍
തിരി തെളിയും നാളുകള്‍
വരുമെന്ന സ്വപ്നം തിരി
തെളിയും വിളക്കായി
എന്നില്‍ ജ്വലിച്ചു നില്‍ക്കാന്‍
ഒറ്റക്ക് ആരോ  കാതോര്‍ത്ത്
കാത്തിരിക്കും  പോലെ !

6.സാഗരങ്ങള്‍‍ താണ്ടി 
 മാമലകളിള്‍‍ നിന്‍‍ പിന്നിലാക്കി
 ആര്ക്കുവേണ്ടി നീ

 മണലാരുദ്ധ്യമത്തില്‍

 വന്നു എന്ന് ചോദിക്കവെ!

 അധര മധ്യത്തില്‍ നാക്ക്-

 കാട്ടിയവന്‍‍ മൊഴിഞ്ഞതിപ്രകാരം.

 താങ്ങാവനം തണലാവണം

 സ്നേഹ കാരുണ്യ ചിറകുകള്‍ വിടര്ത്തി

ആശ്വാസത്തിന്‍ കുളിരേകണമെന്‍

രക്ത ബന്ധങ്ങളില്‍ പിന്നെ-

ആത്മ മിത്രങ്ങളില്‍.

നിന്‍‍ തിരി വെളിച്ചത്തിന്‍

കര തേടി വരുമാരവം പക്ഷെ

വേണ്ട നിന്നില്‍ പ്രദീക്ഷ !

നിന്‍‍ മലര്ച്ചയിലൊരു ചേര്ച്ച

കര്മത്തിലെ ധര്മ്മം മനത്തില്‍ തെളിഞ്ഞാല്‍

മന തൃപ്തി തുണയാകുന്നത് മിച്ചം!.

7.
ഒരു വേള എന്‍മുന്നില്‍
കണ്ണാടി മിഴി തുറക്കവേ
മാറി മറഞ്ഞു മനത്തില്‍
മഴയായും മഞ്ഞായും
കൊഴിഞ്ഞ ഋതുഭേദങ്ങള്‍
ഫലത്തിന്‍ ഗുണമോ ഗുണത്തിന്‍ മാനമോ
തിരിഞ്ഞു തെളിയാത്ത ശൈശവം
ഭവാന്റെ ഭാവനയില്‍ ചിറകെടുക്കവേ
ഓര്‍ക്കാപുറത്തോര്‍ത്തുപോയെന്‍ പിറവി
കരച്ചിലായിവരവറീക്കവേ ചിരിയായി ആരവമരികെ!
മ്മതന്‍ ചോരയില്‍ വിരിഞ്ഞ അമ്മിഞ്ഞ
പതിച്ചുതന്ന പോഷക സമൃദ്ദിയില്‍
തുടുത്തു വളര്‍ന്ന കൈകാലുകള്‍!
മാറില്‍ ഒട്ടവേ കണ്ടു കനത്തില്‍
അമ്മ തന്‍ പൂമുഖം മനത്തില്‍
തെളിച്ചു തന്നു സ്നേഹ കാരുണ്യ വാതായനങ്ങള്‍
അമ്മ തന്‍ ഹൃദയ മിടിപ്പിന്‍ സ്നേഹതാളം
കാലങ്ങള്‍ വിതിച്ച ഭാവമാറ്റങ്ങള്‍ പലത്, പക്ഷെ!
അറിയുന്നു ഞാനമ്മേ നിന്‍ വെണ്മപോല്‍-
തെളിഞ്ഞ നന്മ അന്നുപോലിന്നും...

8.
ഇന്നിൻ പകലുകളെനിക്ക് ഹൃദയ നോവായി-
കാർ മേഘങ്ങൾ കീഴെ മൂടിയ 
വെളിച്ചം പോൽ കടന്നു മറയവെ
കാത്തിരുന്ന പലതും നീട്ടീ മുന്നിൽ
ആഗമനത്തിലതികവും അകലെയെന്ന പോൽ 
കണ്‍കാതുകൾ ഇരുളിൻ മൂടൽ 
പൊരി മണലിൽ തുടുത്ത കനവിൽ
കരി നിഴല വീഴ്ത്തി നിതാഖത് 
മരുപ്പച്ച കരളില വിരിച്ച കുളിർപ്പച്ചയിൽ 
ഭീതി തൻ കൂരിരുൾ വിതറി ജവാസാത്
ഇക്കരയനങ്ങിഅക്കര നടുങ്ങി !
അക്ഷി കലങ്ങി തൃക്കരങ്ങൾ പൊങ്ങി
വിശ്വാസ മൊഴി തൊടുത്തു ഹറം സേവകൻ
ആശ്വസ പ്രഭ പരത്തി നേരിൻ വാഹകൻ
നിർവ്വിതി തൻ തെളിച്ചം കൊണ്ടു മനത്തിൽ, പക്ഷെ-
നിതാഖത്തിൻ രോദനം മുന്നിൽ പിന്നെയും ബാക്കി.

9.കൂട്ടം തെറ്റും കൂട്ടർക്ക് നേർവഴി-
കൂട്ടായി ചെങ്ങാതിക്കൂട്ടം
ധര്മ്മം പരത്തും കർമ്മികളിൽ
വർണ്ണക്കൂട്ടായിചെങ്ങാതിക്കൂട്ടം
ആശ്വാസ തിരി തെളിക്കും വിശ്വാസിയിൽ
വെളിച്ചക്കൂട്ടായി ചെങ്ങാതിക്കൂട്ടം
സൽ ഓര്മ തൻ പാതയിൽ നര്മ്മം വിതക്കും
സല്ലാപക്കൂട്ടായി ചെങ്ങാതിക്കൂട്ടം
നന്മ തൻ വെണ്മ കണികാട്ടും കൂട്ടരുടെ-
കൂടെയാണെൻ ചെങ്ങാതിക്കൂട്ടം
പുഞ്ചിരി വിരിയും പിന്ജോമന തൻ-
കൊഞ്ചൽ പോൽ ചെങ്ങാതിക്കൂട്ടം
കനവിലും ഖബറിലും വെളിച്ചം വിതറും -
പ്രാര്ത്ഥന തുണയോടെ ചെങ്ങാതിക്കൂട്ടം
ജ്ഞാനം വിതറും വിജ്ഞാനികളുടെ-
ആക്ജയിലാണ് ചെങ്ങാതിക്കൂട്ടം
പരാതിയില്ല പരിഭവമില്ല പതിവിൽ -
കൃതക്ജത തുണയോടെ
നമ്മുടെ ചെങ്ങാതിക്കൂട്ടം.

10.
വിശാലമാം വിശ്വത്തിന്‍ വിശാലത വീക്ഷിക്കവേ

മിഴി തുറക്കുന്നന്തര്‍തലങ്ങളില്‍ വിസ്മൃതി-

തന്‍ വാതായനങ്ങള്‍
ഇരുളില്‍ പുല്‍കിയ മയക്കം അകലുന്നകലേ
ഏരി സൂര്യ ശോഭ തന്‍ സാന്ത്വനത്തില്‍
സൂര്യ വെട്ടം തട്ടി തുടിക്കുന്ന കുറ്റിച്ചെടി മരങ്ങള്‍
വിരിക്കുന്ന കണ്‍കുളിര്‍ പുഞ്ചിരി
കാഴ്ചയായി വിസ്മയം വിടര്‍ത്തവേ
ഇരുളിനോര്‍മ്മകള്‍ ഓടിയോളിക്കുന്നു തകൃതിയില്‍ ദൂരെ
ഞൊടിയില്‍ ഓര്‍മയായി ഓടിയെത്തും മുന്നില്‍
കരള്‍ കുളിരായി തെളിരോര്‍മ്മ തന്‍ വ്യാഴവട്ടം
ശ്രുധി ലയ താളമായി പിണെയും പിണെയും.

11.പാഠശാല പഠനം തെളിച്ച നേര്‍വഴി തന്‍ ഓര്‍മ
ഉണര്‍ത്തുന്നുയെന്നില്‍ നന്മ തന്‍ പ്രദീക്ഷ
കലയായി കലാലയം കരളില്‍ തിരുകിയ
സ്നേഹ ഭവ്യ വാല്‍സല്യ മുത്തുകള്‍
കാണിച്ചുയെന്നുള്ളിലെ ഞാന്‍
തരുണി തന്‍ തങ്ക നിറത്തിലില്ല കാര്യം
കരുണ തന്‍ ഗുണത്തിലുള്ള വീര്യം
ഗണിച്ചുയെന്നില്‍ തുണ നിന്നതുമീ കലാലയം
അമ്മ തന്‍ കലാലയ മടിത്തട്ട് പകര്‍ന്ന
വിദ്യ തന്‍ തിരിവെട്ടം ജ്യോതിയായി ജ്വലിക്കുന്നു ജഗത്തില്‍
കുലത്തിന്‍ ഗമയിലില്ല കാര്യം മര്‍ത്യനിന്നീ ജനത്തില്‍
വിദ്യ മാറ്റ് കൂട്ടും വിവേകി ബുധ വീരനില്‍
ചാര്‍ത്തും ജനം കീര്‍ത്തി തന്‍ കുല പെരുമ.

12.വരവറീ ക്കാതെ വന്നുയെന്നിൽ നീ
ക്ഷണക്കത്ത് കൊടുത്തയോർമയില്ല മുന്നിൽ
ആഗതോദ്ദേശം മൊഴിഞ്ഞ മാത്രയിൽ
തരിച്ചു വിറയാർന്നുയെൻ  കൈ കാലുകൾ
തുടിക്കുമെൻ ഹൃദയം തടുത്ത വേളയിൽ
വന്നണഞ്ഞു  ഇരുളിൻ തലങ്ങൾ
രക്തബന്ദങ്ങളിൽ  ആത്മ പാത്രളിൽ
കാണാൻ കൊതിച്ച മുഖം വിധിച്ചില്ല
അധികം കാണാനെന്നാധിയിൽ  ഭാര്യ
സ്വപ്ന കാവലായ് വിരിച്ച തണൽ
മറഞ്ഞ വേദനയിൽ കുരുന്നുകൾ
മറഞ്ഞത് പ്രാണനോ  പ്രാണപ്രേരണയോ എന്ന-
ശങ്കയിൽ മുങ്ങി മങ്ക നെടുവീർക്കവേ
സൽഗുണങ്ങൾ മോഴിഞ്ഞും ദുർഗുണങ്ങൾ മറന്നും
അനുസ്മരണമോതുന്ന സ്നേഹ പാത്രങ്ങൾ
കരഞ്ഞറീച്ച വരവിൽ  ചിരി പടർത്തിയ  മുഖങ്ങൾ
ഇന്നെൻ സാശ്വത മൗനത്തിൽ മിഴി നനച്ചും-
കവിൾ തുടച്ചും പരിതപിക്കവേ!
ചിന്തയില്ല മർത്യനിൽ  മധുരമില്ലയീ  കൗതുകം
അകലമല്ലാതെ തെളിയും തന്നരികിൽ
ഓർമയില്ല ചെറുകനത്തിലൊഴികെ ജനത്തിൽ
കാല ശേഷം കുളിർ കോലമായി വരും തന്നിൽ
സൽക്രിയ  വെട്ടം നന്മ തൻ കാവലായി

13.കാര്‍ മേഘത്തിലൊളിഞ്ഞ മഴ തുള്ളികള്‍ പെരുമഴയായി
കുളിര്‍ കോരിയിട്ട് പെയ്തിറങ്ങും വേളയില്‍
കരകവിഞ്ഞൊഴുകുംകനാല്‍,അരുവികള്‍
ദ്രിഷ്ട്ടിയില്‍ പതിക്കവേ!
ഓടിയെത്തുന്നോര്‍മയില്‍ ആവേശ തിമര്‍പ്പില്‍-

ചെളി,ചേറില്‍ മുങ്ങി പൊങ്ങിയ ശൈശവ നാളുകള്‍.

പുഞ്ചിരി വര്‍ണ്ണം പോല്‍ ചിതറി തെറിക്കും തുള്ളികള്‍
പകുത്ത പുല്‍ചെടി, മരങ്ങള്‍ തന്‍ ഒളിനോട്ടം
ഉഷ്ണത്തില്‍ ശോഷിച്ച കക്ഷിക്കും-
കാണുന്ന ഭവാന്റെ അക്ഷിക്കുംകുളിര്‍ കാഴ്ചയാ.
അകലും വേളയിലെന്നരികിലാണേല്‍
അലിഞ്ഞു ളയാമെന്ന തോന്നലുള്ളില്‍
അരികിലുള്ള മാത്രയില്‍ ചിന്ത 
ഇച്ചിരിയാശ്വാസത്തിനായി നീ അകന്നെങ്കില്‍
തേട്ടമുണ്ടെന്നുമെന്നുള്ളില്‍ അന്ത്യകര്‍മ്മം വരുംവരേ
വര്ഷിക്കണം നീ എന്നും ഞങ്ങളില്‍ വര്‍ഷക്കാലമായി.


14.സ്വപ്നങ്ങളെ കനവിലടക്കി

ദുഃഖങ്ങളെ വിധിയിലൊതുക്കി

സ്നേഹ വായ്പുകള്‍ കരളില്‍ മടക്കി

സ്നേഹ രാഗങ്ങള്‍ കനവില്‍ മുക്കി

വിഗ്രഹത്തില്‍ ആഗ്രഹം മൊഴിയും വധു

നിന്നെ ഞാന്‍ അടിമയെന്നു വിളിക്കാമോ?

മണ്ണില്‍ പിറന്ന ഞാന്‍ നിന്‍ മുന്നില്‍

ക്ഷോഭ ഭാവം കാനിക്കവേ!

വിഷണ്ണയായി നീ പൊഴിക്കും മിഴി ജലം

കുതിര്‍ത്തുന്നുയെന്‍ ഹൃദയ തലം

പിറകെ അലിയുന്നു ക്ഷോഭം ശോഭയായി.

കാണാന്‍ കൊതിച്ച മുഖം എന്നും-

കാണാന്‍ വിധിചില്ലന്നാധി പെണ്ണില്‍

കരളില്‍ പതിഞ്ഞ മുഖം ചിത്രമായി കണ്ണില്‍

വിധിച്ച തുണയില്‍ കൊതി തിരിച്ച്

തങ്ങിയ രസ പ്രഭാത പ്രദോഷങ്ങള്‍

പെയ്തിറങ്ങുന്ന മുന്നില്‍ തുള്ളിയായി

പെയ്യാന്‍ കൂടിയ കാറായി ഞാനിക്കാരെ

നനയാന്‍ ഭ്രമിച്ച മരമായി നീയക്കരെ

വര്‍ണ്ണ വലയം തീര്‍ത്തു ഇനിയെത്ര നാള്‍

കാത്തിരിക്കും സുദിനം വിധി-

കനിയുമെന്നാശ്വാസ ചിന്തയില്‍ സ്വസ്ഥമായി

മറയുന്നു ദിനങ്ങള്‍.

15.ഓര്‍മ തന്‍ ഭാണ്ഡം തുറക്കവേ

പതഞ്ഞു പൊങ്ങുന്നോര്‍മയില്‍

കുടിലിന്‍ കഷ്ട്ട ഓര്‍മ്മപ്പാടുകള്‍.

ഉരിയരി വാങ്ങാന്‍ ഒഴുക്കിയ-

വിയര്‍പ്പിന്‍ വേതനം

നല്‍കാന്‍ വൈമനസ്സ്യമായി ജന്മികള്‍

ഔദാര്യ ചേഷ്ട്ടിയിലുള്ള നോട്ടമുണ്ടെങ്കിലും

മറക്കുന്നുയെല്ലാം എരിവയറിനോര്‍മയില്‍

കടല്‍ കടന്നു ജനമായിരങ്ങള്‍

കാലം മറിഞ്ഞു കോലം മാറി

അക്കര മണ്ണിന്‍ കഷ്ട്ട ചിന്തയില്‍

മറന്നു ഇക്കര തന്‍ മുറിപ്പാടുകള്‍

താന്‍ നേടിയതില്‍ ഭുജനം കുറച്ച്-

പറത്തിയക്കരെ വേദനം പ്രേമഭാജിതര്‍ക്കായി.

ഒരു വറ്റിന് കലമൂറ്റിയ മുന്‍തലമുറ തന്‍-

പിന്‍ മുറ മുന്നില്‍ മരുമണ്ണിന്‍ വിഭവ മഴ.

ഇന്നിനീ കുതിപ്പിന്‍ പിന്നില്‍ കിതച്ച-

മനുഷ്യ യന്ത്രങ്ങള്‍ തന്‍ മുന്നില്‍

തന്ത്രം മെനയുന്ന കസേരകള്‍

പരിഗണന വരുമെന്ന സ്വആശ്വാസത്തിലായി

കാത്തിരിക്കുന്നു കാല ചക്രത്തില്‍

പിന്നെയും പിന്നെയും.

16.നിധി കണ്ടു ദൂരെ വെട്ടത്തിൽ

കൊതിപൂണ്ടു അരികിലണയാൻ

ദ്രിതിയിൽ വഴി താണ്ടിയടുക്കവെ!

ചഞ്ഞും ചെരിഞ്ഞും ഇരുൾ  മറച്ചു വെട്ടം

വിറയാർന്ന പാഥം പാതയിൽ കുരുങ്ങി

ആധിയും വ്യാധിയുമെന്നുള്ളം  കരന്നു

തിടുക്കത്തിനൊടുക്കം ഇരുൾ പരന്നു

കരൾ പിളർത്തി നിധി മറഞ്ഞു

കാലം മറിഞ്ഞു ഓർമ്മകൾ  ഒളിഞ്ഞു.

നെടുക്കം അടക്കി പുതു ഓർമ്മകൾ.

വിധി തൻ നേർ വഴിചിന്തയിൽ

മനം കൊടുത്തു വഴി താണ്ടവേ!

പടി കടന്നെത്തുന്നു സൽ പുലരികൾ.

17.കണക്കിന്‍ കാര്യമൊരു കണക്കാണ്
മാഷിന്‍ മുന്നിലെന്നുള്ളം കിറുക്കാണ് 
കുറുക്കു വഴിയോര്ക്കാ ന്‍ നല്ല ചൊറുക്കാണ്
ക്രിയ വഴി ചെയ്യാന്‍ മടുപ്പാണ്
അരം പോല്‍ ഹരമാണ് ഹരണം ചിലരില്‍
അരക്കല്ല് അരിപ്പ് പോല്‍ മറ്റുപലരില്‍ 
കൂട്ടല്‍ രസക്കൂട്ടായി എല്ലാര്ക്കും  മുന്നില്‍
കുറക്കല്‍ ഉറക്കം പോല്‍ ചിലര്‍ തന്‍ കണ്ണില്‍ 
പാവക്ക പോല്‍ കൈപ്പായി മറ്റു പലരില്‍
കൂട്ടി കുറച്ചു ഗണിച്ചു ഹരിച്ച്‌
ജീവിതമാകെ കണക്കാണ്.

18.അകമനസ്സില്‍ പതച്ചുപൊങ്ങുന്നു ദര്ശനപൂതി

കണ്ടമാത്രയിലുള്ളില്‍ വരുന്നു  മധുരാനുഭൂതി

മിണ്ടി തുടങ്ങവെ വാക്കിന്‍ ക്ഷാമ പ്രതീതി

അരികിലണഞ്ഞാലകലെ മറയാന്‍ ധൃതി

അകലെ മറഞ്ഞാല്‍ ഞാനെന്നും പാതി

കനവിന്‍ മടിത്തട്ടില്‍ ചമഞ്ഞിരിക്കാന്‍ കൊതി

മോഹ ഭംഗമായി ഉറഞ്ഞുതുള്ളുന്നുയെന്നിലെന്നും വിധി

അകലെയുള്ളോര്ക്കരികിലിരിക്കാന്‍ കൊതി

അരികിലുള്ളോര്ക്ക് അകലെയാകുന്നതിലാധി

അരികിലും അകലെയും കഴിയാന്‍ നമ്മളില്‍ വിധി

ഹൃദയനോവായി എന്നിലെരിഞ്ഞു പൊങ്ങും തീ

മൂടുന്നുവെന്നും പാല്‍ പൊഴിക്കും പുഞ്ചിരി

ഈ കാഴ്ച പകരുന്നെല്ലാരിലുംആഹ്ലാദ പ്രതീതി.

19.നാടിന്‍ മുന്നില്‍ പരിഷ്ക്കാരി

കൂട്ടുകാര്‍ കണ്ണില്‍ ഇഷ്ട്ടക്കാരി

വീട്ടില്‍ കടന്നാല്‍ വാശിക്കാരി

കവലയില്‍ ചെന്നാലാവശ്യക്കാരി

സ്റ്റോപ്പില്‍ വന്നാല്‍ കാത്തിരിപ്പുകാരി

വാദ്യാര്‍ മുന്നില്‍ പഠിത്തക്കാരി

സ്റ്റേജില്‍ കയറി നിന്നാലാട്ടക്കാരി

നടപ്പില്‍ തോന്നുന്നതോ അഹങ്കാരി

അടുത്തറിഞ്ഞാല്‍ പാവം പീക്കിരി

വെറുതെയിരുന്നാല്‍ മനക്കോട്ടക്കാരി

വിശ്വസ്ഥരിലാശ്വാസമേകും സൂക്ഷിപ്പുകാരി

പൂവാലന്‍ കണ്ണില്‍ ശുണ്ടിക്കാരി

മേനി നടിക്കാര്‍ ദ്രിഷ്ട്ടിയില്‍ ധിക്കാരി

നല്ലവര്ക്കെന്നുമിവള്‍  കൂട്ടുകാരി

വിഷമ നിമിഷത്തിലെന്നും സാന്ത്വനക്കാരി

അകന്നപ്പോളെല്ലാവരിലുമിവള്‍ നഷ്ട്ടക്കാരി.

20.ചെടകുത്തിയ മുടിയിഴകളാല്‍
ചെളി കരണ്ട മാത്രയിലുള്ള നിന്‍ മേനി,
ചേറില്‍ പൊതിഞ്ഞ നിറം മങ്ങിയ
ഉടയാടയില്‍  മൂടിയ സ്വരൂപം
നിന്നില്‍പകരുന്നതോ -
ഊരുതെണ്ടി തന്‍ ഭാവം.
നീരാട്ടില്‍ നിവര്‍ന്നു ഉന്മേഷ-
പാത്രമാതെളിഞ്ഞിരിക്കേണ്ട
നിന്‍ വദനം കണ്ട കാഴ്ചയില്‍
വന്ദനരുളിയത് ബ്രെയിന്‍ ലിപി
രീതിപോല്‍ നിന്നിലെ മുറിപ്പാടുകള്‍.
ചേരി തന്‍ ചെളിയോടക്കരികില്‍
ഓടി തളര്ന്നുവിളര്ന്നു  വളര്ന്ന
ശൈശവ ഓര്മ്മുകള്‍-
അകവും പുറവും കൊറിയിട്ടത്
നീറും മുറിപ്പാടിന്‍ നീറ്റലും
നെടുവീര്പ്പി ന്‍ നിമിഷവും മാത്രം.

21.പ്രഭാതം തെളിയുന്നതും
പ്രദോഷം മങ്ങുന്നതും
പുതു പ്രതീക്ഷ തന്‍
പുലരികള്‍ നല്കാനത്രേ
അസ്തമിച്ച പകലിന്‍
നിമിഷങ്ങള്‍ പകര്ന്നു -
കര്ന്ന നവതലങ്ങള്‍.
ഒളിഞ്ഞു മങ്ങിയ രാവിന്‍-
നീലിമയിലണഞ്ഞ നിനവും കനവും
പകലിന്‍ ചിന്തയും വിചിന്തനവും
ചൈത്രയാത്രക്കുതകും പാഠങ്ങള്‍ മാത്രം.
വെട്ടത്തിനായി തുറന്നുമിരുളില്‍ -
അടഞ്ഞിരിക്കും നിന്‍ മിഴിചെപ്പ്
ഒപ്പിയെടുത്ത കാഴ്ചകള്‍,
മഴ തുള്ളികള്‍ ചിതറി കുളിരേകിയ
മണ്ണില്‍ പൊങ്ങിപറന്ന ഗന്ധത്തിനും
ഉറച്ച തൂണിനും തുരുമ്പിനും
ചൊല്ലി ഫലിപ്പിക്കാനുള്ളതോ
ഇന്നലെ തന്‍ ചരിതങ്ങള്‍.
നാളെ തന്‍ പുതുസായാഹ്നങ്ങള്‍
നവോദ്ധാനാതമക പാതയില്‍
വഴിനടത്താന്‍ ഇന്നലെ തന്‍
മുഹൂര്ത്തനങ്ങള്‍ മിഴി തുറക്കട്ടെ.

22.പ്രകൃതിയില്‍ തകൃതിയില്‍ വികൃതി
കാട്ടി ധൃതിയില്‍ നടന്ന കാലം
കൃതിയുടെ ആകൃതിയില്‍ കണ്ടു-
ഞാന്‍ കൃതക്ഞ്ഞനായി
ഉമ്മറ തിണ്ണയിലിരിക്കവേ!
ശക്തിയായി കര്ണ്ണ പടത്തില്‍ മുട്ടി
ഹൃദയത്തെ  പൊള്ളിക്കും വാര്ത്താ!
തറപ്പണിക്കാരുടെ തറ പണി
തറ താറുമാറാക്കി പോല്‍
ഈ വേദന വൃണമായോലിക്കവേ
വന്നണഞ്ഞു മറ്റൊരു വാര്ത്ത!
കര്ത്താവിനെ ഭർത്താവാക്കാൻ
കത്രീനക്ക് വത്തിക്കാനിലെത്തി
തിരി കത്തിക്കാന്‍ മോഹം
ഹേതുവായി മറ്റൊരു വാര്ത്ത
പാതിരിയുടെ പാതിരാപ്രസംഗം.
കേട്ട പാതി ചന്തയില്‍ നടക്കവെ
മൊഴിഞ്ഞു ജനം നവ വാര്ത്ത!
പാപികളുടെ പല പല  പാപ
പ്രശ്നങ്ങള്ക്കുര പരിഹാര
പൂർണ്ണനായി  വിലസുന്നു പുതു പാതിരി
മറയുന്ന നിമിഷമില്‍ തെളിയുന്നിങ്ങിനെ
ഓര്ത്തിരിക്കാന്‍ വക നല്കാപതെ
പിന്നെയും പുതു  വാര്‍ത്തകള്‍

23.പകര്പ്പി ന് എന്ത് സുഖം
പകര്ത്തി  എഴുതാന്‍ പരം
ശിക്ഷിക്കാന്‍ എളുപ്പം
രക്ഷിക്കാന്‍ കടുപ്പം
ഉപകരിക്കാന്‍ വല്ലാത്തപാട്
ഉപദ്രവം ചിലര്ക്ക്  വഴിപാട്
പണി കിട്ടാന്‍ കടുപ്പം
പണി പോവാനെന്തെളുപ്പം
വേരെടുക്കാന്‍ സമയമെടുക്കും
വേരറുക്കാന്‍ നിമിഷം മതി
നന്നാകാന്‍ നാക്കടക്കണം
നാക്ക് കൊണ്ട് നാറിയാല്‍
അത്തര്‍ കൊണ്ട് മാറില്ല
വിക്രതികള്‍ തക്ര്തിയില്‍ മാറില്ല
കുസ്രിതികള്‍ താനേ മാറും
ജന യാത്രക്ക് വണ്ടി
ജന സമ്പര്ക്ക ത്തില്‍ ചാണ്ടി
മെലിഞ്ഞവന്‍ തടിക്കാന്‍ തത്രപ്പെടുന്നു
തടിയന്‍ മെലിയാന്‍ ഓടിക്കിതക്കുന്നു
മേനി നടക്കാന്‍ എളുപ്പം
മേലനങ്ങാന്‍ പരം
കണ്ണില്‍ കൊള്ളുന്നത് സരളം
കയ്യില്‍ കൊള്ളുന്നത് വിരളം
നാക്കില്‍ അറിയുന്നത് പരിമിതം
നാക്കാള്‍ മൊഴിയുന്നത് പലവിധം
ഹീറോ ആകാന്‍ കടുപ്പം
സീറോ ആകാന്‍ എളുപ്പം

24.വിരലാൽ സംസാരിച്ചത് തവണകൾ
വാക്കാൽ മിണ്ടിയത് രണ്ടോ മൂന്നോ തവണ
നേരിൽ കണ്ടുമിണ്ടിയത് ഒറ്റതവണ
ആ ഓർമ്മകൾ പിന്നിലായിട്ട് ആണ്ടുകൾ കടന്നു.
ചില ഒറ്റപ്പെട്ട സായംസന്ദ്യയിൽ കാറ്റുവന്നു
പൊടിപിടിച്ച ആ  ഒര്മകളെ തട്ടി
എന്നെ പിന്നിലേക്ക് വലിക്കാറുണ്ട്
പുതുപുലരികൾ വന്നിട്ടും ആ പഴമ
ചരിത്ര ശേഷിപ്പായി മാറിയിട്ടും
ഓർമ്മകൾ  ജീവിത ചക്രത്തെ
ഒരു മിന്നാ മിനുങ്ങായി പിന്തുടരുന്നു.
പടി കടന്നു വരുന്ന പുതു പുലരിയിലൊരുനാൾ
പുതു കോലത്തിൽ ഭാവത്തിൽ വീണ്ടും
വീണ്ടു കാണുമോയെന്തോ ?

25.ഒരുവേള പൊടിപററിയ ഓര്‍മ്മകളില്‍
കാററു  വന്നു തെളച്ചം കാണിക്കവെ
തിളക്കും ചോരയില്‍ മുഴക്കിയ
ധീര വീര വാദചെയ്തികള്‍ ചിരിപരത്തി-
ഉളളില്‍ തെളിയുന്നു രസ ഓര്‍മയായി
ഇന്നിന്‍ നാളിലെയെന്നിലെ ഞാന്‍
ഇന്നലെകളിലെന്നില്‍-
വസിച്ചിരുന്നേലെന്നോര്‍മിച്ച
നിമിഷങ്ങള്‍ പലത്.
കൊഴിഞ്ഞ ഇന്നലെകളിലൊരുക്കിയ
സല്‍ ചെയ്തികള്‍  തെളിയുന്നുമുന്നിലിപ്പഴും-
അനുഭൂതി തൻ ആനന്ദക്കാററായി
നിറം മാറി തരംമാറി തിരിയുന്ന കാലം
തരം നോക്കിയണിയിച്ച കോലത്തിന്‍ മോടി
മങ്ങിയും തെളിഞ്ഞും വലിഞ്ഞും -
അയഞ്ഞും പടി കടക്കവെ- 
പറയാതെയറിയാതെ പുരളുന്നുമേനിയില്‍ 
മാററത്തിന്‍ ഭാവം പല വിധത്തില്‍ .
ഇരുമ്പിന്‍ കരുത്താല്‍- 
രൂപമേകി നമ്മളെ നിവര്ന്നിരുത്തിയ  എല്ലിൽ
തുരുമ്പ് കയറി മണ്ണിലലിയാൻ നാളുകൾമാത്രം
യാമങ്ങളിൽ പിന്നിലൊളിച്ചു-
പുതു ഓര്‍മയില്‍ ജനം മുഴുകവെ..
ഒളിഞ്ഞു കിടക്കും  നിന്നോർമ  ഇതളുകൽക്കുള്ളിൽ  
എന്കിലും , ചില പുതുപുലരികളില്‍ വരും നീ-
ജനമനത്തില്‍‌ ഒളിഞ്ഞും  തെളിഞ്ഞും-
നിന്‍ സൽ ചെയ്തി തൻ അടയാളങ്ങുണര്‍ത്തി.

26.കാണാന്‍ കൊതിച്ചു നമ്മള്‍
കാത്തിരുന്നതൊരുപാട്
മുഖതാവില്‍ കണടുമിണ്ടാന്‍-
നമ്മളൊരുങ്ങി വന്നതോ പല തവണകള്‍
ഒടുവില്‍ നിന്‍ മുഖം കണടു മിണ്ടി ഞാൻ പക്ഷെ!
നീയെന്നെ കണാന്‍ മിഴി തുറന്നില്ല മൊഴിഞ്ഞില്ല
ആവേളയിലെന്നോര്‍മയില്‍ തെളിഞ്ഞു വന്നു
നീയെന്നരികിലേക്ക് വഴി തിരിച്ചയന്ന്
ദൃതിയെന്നെ ദൂരെയകററിയ നിമിഷം.
ചില സൂരൃാസ്ഥമയം പിറകിലൊളിക്കവെ
ഒരു സന്ദൃാ നേരമെന്‍ കര്‍ണ്ണപടത്തില്‍
ഹ്രദയം പിളര്‍ക്കുമിടി മുഴക്കം കേട്ടു .
കേട്ടെയുടെനെയുള്‍മനസ്സില്‍ കത്തിയ
കനല്‍ പരത്തിയ‍ നോവിന്‍ പരപ്പില്‍
മുങ്ങിതളര്‍ന്നെന്‍ മനസ്സും-
വിറയാര്‍ന്നെന്‍ ചുണ്ടും
നനവാര്‍ന്നെന്‍ മിഴിയും-
കണ്ഠമിടറിയ മൊഴിയും
വിറങ്ങലില്‍ മൂടിയ വദനവും
പൂര്‍വ മാത്രയില്‍ വന്നെത്തിയതോ-
പല നാളുകള്‍തന്‍ മലക്കംമറിച്ചിലില്‍.
എന്കിലുമെന്നും മാറിമറിഞ്ഞു-
നിറയുന്ന ഓര്‍മതന്‍ അറയില്‍
തികട്ടിയുണര്‍ന്നു പൊങ്ങുന്നു നിന്‍മുഖം.
നിന്‍ ചിത്രം മിഴി തട്ടും മാത്രയില്‍
ഓടിയണയുന്നുമിന്നും-
 മുഖധാവില്‍ നമ്മളിരുപര്‍ക്കകും
കണ്ടുമിണ്ടാന്‍ വിധി-
കനിഞ്ഞില്ലെന്ന തേങ്ങല്‍.
തേടുന്നു നാഥനിലെന്നും
കണ്ടിടാൻ ആ ജനനത്തിൽ 

27.വസന്ത രാവിന്‍ ചന്ദ്രനണഞ്ഞു
മോഹന സുന്ദര സുദിനമണഞ്ഞു 
സ്നേഹശാന്തി വലയംമൂടിയെന്‍
ഖല്‍ബില്‍ പ്രണയ ദൂതനോര്‍മതെളിഞ്ഞു.
പ്രഭ തെളിഞ്ഞു മനം കുളിര്‍ന്നു 
മോഹസുന്ദര മുത്തിന്‍ പൂമണം പരന്നു
മദ്ഹ് പാടിയും പറഞ്ഞും-
ആഹ്ലാദ ആമോദ പൂത്തിരികത്തി
വീടുണര്‍ന്നു നാടുണര്‍ന്നു
ജനമാനന്ദ നിര്‍വൃതിയില്‍ കുളിര്‍ന്നു.
പുണൃജന്മമേ അനുഗ്രഹ പ്രാണനേ
നേരിന്‍ വെളിച്ചമേ നീങ്ങളവതരിച്ച
ഈ വിശുദ്ദ മരുമണ്ണില്‍ കാല്‍ പതിയാന്‍-
വിധി കനിഞ്ഞ മര്‍തൃരെത്ര ഭാഗൃര്‍.
തങ്ങള്‍ തേര് തെളിച്ച നേരിന്‍ പാതയിൽ
സല്‍ ചെയ്തികള്‍ പിന്‍തുടര്‍ന്നു-
ജീവിത വെളിച്ചം ലഭിച്ച വിശ്വ-
വിശ്വാസി സമൂഹമേ നിങ്ങളെത്ര ധനൃര്‍.

28.ഓളങ്ങൾ  നേത്ര നടുവില്‍ നൃത്തം കാണിക്കവേ 
തുറന്നെന്നുള്ളിൽ അടക്കിയൊതുക്കി-
മിനുക്കിയ ഓര്മ തൻ കുറിപ്പുകൾ.
ചാഞ്ഞും ചെരിഞ്ഞും നൃത്തച്ചുവടുകളായി  
പെയ്തിറങ്ങിയ പേമാരിത്തുള്ളികൾ 
പരത്തിയ കുളിര്‍ യാമത്തിൽ 
വിരിപ്പിലമര്‍ന്നുറങ്ങാൻ ധൃതി വെച്ചയന്ന്
തട്ടിയുണര്‍ത്തി ഉടയാടകളിണിയിച്ചുമ്മ
ഉമ്മ നല്കി യാത്രയാക്കിയ നിമിഷങ്ങൾ ,
മഴത്തുള്ളികള്‍ പിറകേ താളം പിടിച്ച്  
അപ്പ കുറുന്തോട്ടി സോദരര്‍ മുന്നില്  
അദ്ധ്യാപക ഭാവമണിഞ്ഞ് 
ചോദ്യ ശരങ്ങൾ തൊടുത്ത്
ഉത്തരം മൊഴിയാമാത്രയിൽ 
മടികൂടാതടി പ്രയോഗം നടത്തിയും -
പിന്നോട്ട് വളച്ച കാലുകളാൽ -
മുന്നോട്ട് ഗമിച്ച വഴികളും  
അഭ്യസിച്ച പാഠൃ പാഠൃേതര വിഷയത്താൽ 
സമൃദ്ദമാം  ആ കലാലയ
നാളുകളിന്നെന്നുള്ളില്‍ വിടരവേ! 
പരക്കുന്നന്തര്‍തലങ്ങളിൽ 
ശാന്തി തൻ മന്ദമാരുതൻ .
യാത്രികമാം ഇന്നിന്‍ നാളുകള്‍ തൻ 
പുതു പുലരികൾ മുന്നില് 
എപ്പോഴുമോര്‍ത്ത് നിര്‍വൃതികൊള്ളുന്നു-
കളി രസച്ചരടാൽ കോർത്തിണക്കിയാനാളുകൾ-
ഒരിക്കല്‍ കൂടി തിരിച്ചണെന്കിലെന്ന കൊതിയോടെ!

29.പ്രണയ വിത്ത് 
കാണിച്ചത് നീ
പ്രണയം മൊഴിഞ്ഞു
അടുത്തത് ഞാന്‍
നട്ടുവളര്‍ത്തിയത് നാം
ജല മൊഴിച്ചത് നീ
വളമിട്ടത് ഞാൻ
വളരാൻ ഹേതുവായി
പ്രേമം നിലകൊള്ളവേ!
തഴച്ചുവളരാന്‍ കൊതിയേകി
നിന്നു പ്രണയം
വന്‍ മരമായി നാട്ടില്‍ 
പ്രണയം  പരക്കവേ
കൊടുവാളുമായെത്തി
ഇരു  വീട്ടുകാര്‍
നാട്ടുകാരോരം ചേര്‍ന്ന് 
ഇരു വഴിയായി നിൽക്കവേ 
ആഞ്ഞുവെട്ടിയവര്‍
ആ പ്രണയമരത്തില്‍
സ്പ്നംകൂട്ടിയ ചില്ലകള്‍
മുറിഞ്ഞുതാഴവേ
തേങ്ങിക്കരഞ്ഞു ഇരുവരുമാ 
നോവിന്‍ നീറ്റലില്‍.

30.ജീവിതം കടുക്കുമ്പോള്‍
ക്ഷമയെ
കൂട്ടിരുത്തണം
മിഴി നിറയുമ്പോള്‍
മൊഴി വഴി മിഴി 
തുടക്കാനാരേലും ചാരത്തിരിക്കണം
ഖല്‍ബില്‍ കനലെരിയും കഥയാല്‍
മുഖം മങ്ങും വേളയില്‍
മിഴിതെളിക്കും പുതു കനവുനല്‍കാന്‍-
മന്ത്രിക്കണം നിന്‍ ചുണ്ടുകള്‍.
മരണ തല്ലൃമായി തോന്നും നോവുകള്‍-
നിന്നെ പുണരുമ്പോള്‍
സാന്ത്വന മഴ യായി ഞാൻ നിന്നില്‍ പെയ്തിറങ്ങാം
അകലങ്ങളിരുന്ന് ഇരുവരും സ്നേഹം -
പൊഴിച്ചൊരുമനമായി നിലകൊള്ളവേ !
പല തവണകള്‍ നിനച്ച് പോയി
പുണരാന്‍ കൈഅകലത്തില്‍ നീയുണ്ടെന്കില്‍
വിരഹം തീര്‍ത്ത കനലുകളാല്‍ -
നിന്‍ ഹ്രദയം നീറുമ്പോള്‍-
പ്രേമമഴയായി കെടുത്താം ഞാനാകനലുകള്‍
കാത്തിരിക്കൂ പ്രിയേ
ക്ഷമയെന്ന പുതപ്പിനടിയില്‍
ഞാനിവിടെമയങ്ങും പോല്‍ അവിടെ നീ
ഇരുവരുംസ്വപ്നം കാണും നാളുകള്‍വന്നണയാന്‍
വിധി കനിയുമെന്ന പ്രതീക്ഷയില്‍
പ്രാര്‍ഥനയോടെ!

31.ഉമ്മ തന്‍ ഉമ്മകള്‍
നല്‍കിയ ഉന്മേഷവും
ഉന്മാദവും ഊര്‍ജ്ജമായി
 എന്നിലാവാഹിച്ചോള്‍ തളംകെട്ടിയെന്നില്‍
ഉയരങ്ങള്‍ താണ്ടാന്‍ തക്കയുശിരിന്‍ ചിന്തകള്‍.
അമ്മ തന്‍ അമൃതമാം അമ്മിഞ്ഞ-
നുകര്‍ന്നു കിട്ടിയ പോഷകസമൃദ്ദിയില്‍
തുടുത്തു വളര്‍ന്ന ശൈശവംചിന്താമനത്തിലുദിക്കവേ
 മറക്കാനാകുമോ മര്‍തൃാ-
ഉമ്മതന്‍ വാര്‍ദ്ദക്കൃം.
പ്രാര്‍ഥനാനിരതയായെന്നും ഉമ്മമാരിരുകൈയ്യുമുയര്‍ത്തി-
തേടുന്ന തേട്ടത്തിന്‍ തണലില്‍
തളരാതെ മറിയുന്നു
ഇന്നിന്‍ നാളുകള്‍
തേടുന്നുനാഥാ... നീട്ടീടണമെന്‍ഉമ്മതന്‍
ദുനിയാവ് ആരോഗ്യസമൃദ്ദിയില്‍.

32.ഓരായിരം കിനാക്കള്‍ കോറിയിട്ട
പ്രണയപൂമ്പൊടിയാല്‍ പരാഗണം 
നടന്ന തിരുസവിദത്തുവാന്‍ മോഹം.
ഒറ്റയായായിരിക്കുമിടവേളകളില്‍ -
വീണ്ടും വീണ്ടും തുറന്നുവരുന്നു-
നിന്നോര്‍മ്മതന്‍ സ്നേഹ ജാലകം.
ചില സായം സന്ദൃയില്‍ 
കിനാവിനിതള്‍ വിടരും -
വേളയിലുള്ളിലൊരു ദാഹമായി
നീ തെളിയും മാത്രയില്‍,
പറയാനായി പന്തയംവെച്ചും
ഉടയാടകള്‍ മാറ്റിവെച്ചു 
തിരയാന്‍ മൊഴിഞ്ഞും
കണ്ണടച്ച് കല്‍ബിലെ
കള്ളനെ കണ്ണിലേക്ക് വരുത്തി
ചുടുചുംബനം കൊടുക്കാന്‍
 മൊഴിഞ്ഞതുമെല്ലാമെത്ര-
രസ നിമിഷങ്ങള്‍ സമ്മാനിച്ചു-
മാഞ്ഞുപോയതോര്‍ത്തുപോകുന്നു
കാണാന്‍ കൊതിച്ചു കാത്തിരുന്നതും
കാണിക്കാനായിമാറ്റിവെച്ചതുമൊക്കെയയവിറക്കി
കാലവും കഴിഞ്ഞു കോലവും പൊഴിഞ്ഞു
പുതു പ്രഭാതങളെ വര വേല്‍ക്കുമ്പോലു-
ള്ളിലൊരുചാന്ചാട്ടം.

33.കണ്ണിന്‍െറ വലിപ്പത്തിലല്ല കാര്യം
കണ്ണിന്‍െറ കാഴ്ചയിലാണ് കാര്യം
ഹൃദയത്തിന്‍െറ വലിപ്പത്തിലല്ല
ഹൃദയ വിശാലതയിലാണ് കാര്യം
പുറംവെളുപ്പിൽ മാത്രമല്ല കാര്യം
അകം വെളുപ്പിലാണ് കൂടുതൽ കാരൃം
നാക്കിൻ നീട്ടത്തിലല്ല കാര്യം
നോക്കി നാക്കിട്ടലക്കലിലാണ് കാര്യം
ഇണ തുണയുമായുള്ള കാര്യം
മൂടിവെക്കലാണ് പൊതുസ്വീകാര്യം
പഠിപ്പിൽ  ഉയര്ന്ന  മാർക്കിൽ മാത്രമല്ല കാര്യം
പ്രവർത്തിയിൽ കാണിക്കലാണ് പ്രധാന കാര്യം
അച്ഛനെന്ന പേരിനല്ല കാര്യം
അച്ഛനാകുന്ന തണലാണ് നമുക്ക് കാര്യം
എന്ത് ഭുജിക്കുന്നു എന്നതിലല്ല കാര്യം
ഭുജിക്കാനെന്തെങ്കിലുമുണ്ടോ എന്നതിലാണ് കാര്യം
ഉയരങ്ങളിലെത്തുന്നതാണ്  കാര്യം പക്ഷെ-
ഉയരങ്ങളിലെത്തിയ വഴികാളോർക്കുന്നതിലുമുണ്ട് കാര്യം
പ്രേമിച്ചു നടക്കുന്നതിലല്ല കാര്യം
എന്നും കൂട്ടായി കൂടെ കൂട്ടുന്നതിലാണ്  കാര്യം
നാട്ടിലെ ഹീറോ ആകുന്നതിലുണ്ട്  കാര്യം
അച്ഛനാണെൻ ഹീറോയെന്ന് കേള്ക്കുന്നതാണതിലേറെ കാര്യം
അസൂയ വെക്കുന്നതിലുണ്ട്  കാര്യം പക്ഷെ-
അത് പഠന കാര്യമാണെങ്കിൽ നമുക്ക് സ്വീകാര്യം
ചിരിയിലുണ്ട്  കാര്യം പക്ഷെ
പുഞ്ചിരി ആണെങ്കിലത് സർവ സ്വീകാര്യം
സ്നേഹം കിട്ടുന്നതിലുണ്ട് കാര്യം  പക്ഷേ
കൊടുക്കന്നവര്‍ക്കാണെന്നും  ജനമനത്തില്‍ സ്വീകാര്യം


35.റമാദാനേ റമദാനേ
റബ്ബിന്‍ റഹ്മത്താം റമദാനേ
വജിബാണേ വാജിബാണേ
റമദാൻ സൗം നമ്മില്‍വജിബാണേ
തുണയാണേ തുണയാണേ
റമദാന്‍ റഹ്മമത്താല്‍തുണയാണേ
അമലാണേ അമലാണേ
അമ്പവനിഷ്ക്കിയ അമലാണേ
ഷഹറാണേ ഷഹറാണേ
അഫുവ്വരുളിയ ഷഹറാണേ
ഓതണേ ഓതണേ
ഖുര്‍ആനെമ്പടുമോതണേ
തീരണേ തീരണേ
ഖത്തമോതി തീരണേ
ചെയ്യണേ ചെയ്യണേ
സല്‍ ചെയ്തീകളെമ്പാടും ചെയ്യണേ
ഓര്‍ക്കണേ ഓര്‍ക്കണേ
ദുആയിലെന്നുമോര്‍ക്കണേ
പൊറുക്കണേ പൊറുക്കണേ
റബ്ബെപാപമെല്ലാം പൊറുക്കണേ
ഖബുലാക്കണേ ഖബുലാക്കണേ
കര്‍മ്മം നീഖബുലാക്കണേ
ചേര്‍ക്കണേ ചേര്‍ക്കണേ
നിന്‍ ജന്നത്തില്‍ ചേര്‍ക്കണേ

36.മഴ😄😄😃😂😊😊😊
മാനം കറുത്തു മഴ തുടങ്ങി
മഴ നനഞ്ഞു മനം കുളിര്‍ന്നു
ഇടി പൊട്ടി ഹൃദയം പൊട്ടി
മല നനഞ്ഞു ഇല നനഞ്ഞു
പാടം നിറഞ്ഞു പുഴ കവിഞ്ഞു
മണ്ണ് നനഞ്ഞു വിള കിളിര്‍ത്തു
പൊടിയടങ്ങി മുള തുടങ്ങി
വരവ് തുടങ്ങി ഒഴുക്ക് തുടങ്ങി
കുടയെടുത്തു നട തുടങ്ങി
വടിയെടുത്തു തുട തുടങ്ങി
വരിവന്നു വരമ്പ് കടന്നു
കാമ്പടങ്ങി വീമ്പടങ്ങി.


37.ഒരാശ്വാസമേകാമെന്ന് കരുതി 
നിനക്ക് വാതിൽ തുറന്നത് ഞാൻ 
അകലെയല്ല അരികിലാവഴി
മൊഴിഞ്ഞത് നീ 
അകലത്തിലിരുന്ന നീ ടയറുരുളവേ 
എന്നരികിൽ വന്നതും  
വേണ്ടായെന്ന് മൊഴിഞ്ഞിട്ടും 
പുറം കണ്ണുകൾ കാണുമെന്ന് 
ഭയ ഭാവത്താൽ  മൊഴിഞ്ഞിട്ടും 
നീ കേട്ട ഭാവം നടിച്ചില്ല 
വശ്യമായി മൊഴിഞ്ഞു 
താലോല ഭാവത്താൽ തുടങ്ങി 
നിൻ കൈകൾ പരതിയെന്നില് 
ദാഹം ശമനമോതാൻ
വിറയാർന്നു വളയം തിരിക്കവേ 
പലതവണ വേണ്ടന്നോതവേ 
നിൻ മിഴികൾ തൊടുത്താഗ്നി 
ജ്വാലയിലൊളിച്ചെൻ ശൗര്യം 
അപഹാര ശ്രമായി നിൻ ചുണ്ടും 
കൈകളും എന്നിൽ പരതവേ 
നീ തേടിയതെൻ സ്വകാര്യത മാത്രമോ 
അതോയെൻകീശയിലമർന്ന മണിസഞ്ചിയോ- 
ന്നറിയില്ലെനിക്കിപ്പഴും 
ഒരുമാത്ര ഞാനെന്ന പുരുഷനെ
തുണിക്കടിയിൽ  അടക്കിയമർത്തിയൊതുക്കി
തടുത്തില്ലെങ്കിൽ 
ചിത്രം നീല മയംപുരണ്ടേനേ  
യാമങ്ങൾ തേര് തെളിച്ചു 
ജീവിതോർമ്മകൾ പിന്നിലൊളിച്ചു  
പലരുമായി  ജീവിതമുരച്ചുവെന്നിട്ടും  
മിന്നലോ ഇടിയോയെതെന്ന്  തിരിയാത്ത 
വിസ്മയക്കോലാമായി മിന്നുന്നു നീ കണ്ണിൽ.

38.ത്വാഹ വന്നൊരു മാസം
പ്രമം  തോന്നിയ മാസം
തേടി നിന്നൊരു മാസം
പാടിനടന്നൊരു മാസം
മൗലൂദോതിയ മാസം
മദ്ഹ് പാടിയ മാസം
മധുരം നൽകിയ മാസം
മനം തെളിഞ്ഞ മാസം
കനിവ് പറഞ്ഞ മാസം
കരൾ കുളിർന്ന മാസം
കഴമ്പ് നിറഞ്ഞ മാസം
കിനാവ് കണ്ട മാസം
തിളക്കം കണ്ട മാസം
തെളിമ പരന്ന മാസം
തേൻ കിട്ടിയ മാസം
തിങ്കൾ പിറന്ന മാസം

39
ഉദരത്തിലെടുത്തൊരു പൊലിവാണുമ്മ
അദരത്തില്‍ ചിരി നല്‍കിയ കരളാണുമ്മ
അകലത്തിലറിയുന്ന പൊരുളാണുമ്മ
അറിവിനാരംഭ കുലമാണുമ്മ

മനം മയക്കുന്ന അലിവാണുമ്മ
മാനം കാക്ക്ണ മതിലാണുമ്മ
മാമൂട്ടിതരുന്ന കയ്യാണുമ്മ
മദം തളക്ക്ണ മധുവാണുമ്മ

ദാനം കാണിച്ച കയ്യാണുമ്മ
ദീനം കെടുത്തിയ മരുന്നാണുമ്മ
ദയ പരത്തിയ മനമാണുമ്മ
ധര്‍മ്മം വിരിച്ച വഴിയാണുമ്മ

കോരിയെടുക്കും കരമാണുമ്മ
കരുണ നിറക്ക്ണ കടലാണുമ്മ
കല്‍ബ് തര്ണ താങ്ങാണുമ
കനവ് കാട്ട്ണ പദമാണുമ്മ

ഇറയോനിറക്കിയ തുണയാണുമ്മ
ഇഹപരവിജയ കാലാണുമ്മ
ഈമാന്‍ നിറക്ക്ണ
മൊഴിയാണുമ്മ
ഇല്‍മ് പറയ്ണ നാവാണുമ്മ

40.അല്ലാഹ് തന്നൊരു മുത്താണ്
അദൃപ്പം നിറഞ്ഞൊരുമുത്താണ്
ആദരവായൊരു ഹഖാണ്
അമ്പവനരുളിയ ഖുല്‍ഖാണ്

ഇമ്പംകൂടിയ പൂസത്താണ്
കമ്പമേറിയ പൂമുത്താണ്
ഇല്‍മ് പറഞ്ഞൊരു വിത്താണ്
ഇഷ്ക്ക്  നടത്തിയ കത്താണ്

മക്കത്തെ വുലിദാണ് ഫില്‍ദത്ത കബ്ദാണ്
കുററത്ത ഐനാണ്
കുസുമംപോലൊരുകനിയാണ്

ആമിന തന്‍ ഇമ്പാണ്
ആയിശ തന്‍ ചൊന്കാണ്
ഫാത്തിമ തന്‍ ചന്കാണ്
അദബൊത്ത ആംനാണ്

ഖല്‍ബൊത്തൊരു കൂട്ടാണ്
കുഫ്വൊത്തിരു കനിയാണ്
ഖദീജക്കൊരു തുണയാണ്
ബദറൊളിചിതറിയ ചിരിയാണ്

ഇഖ്റഇറങ്ങിയ നബിയാണ്
ഇനചീല്‍  പറഞ്ഞൊരു നിധിയാണ്
ഇസ്മാഈലീ സനദാണ്
ഖുറൈശീവിരിഞ്ഞൊരു പൂവാണ്

ഫജ്റിലിറങ്ങിയ പാന്താവേ
ഫാതിഹ ഓതിയ നേതാവേ
ഫത്വ തന്നൊരു രാജാവേ
ഫതഹ് തന്നൊരു ജേതാവേ

41.താങ്ങാവണം കരുതി തേങ്ങിയതില്ല 
എന്നിട്ടും നീ താങ്ങായി
ഒരു മനമായി നീങ്ങണമെന്ന് ചൊല്ലിയതില്ല
എന്നിട്ടുംഒരുമനമായി
കളിപറഞ്ഞ് കൂടെ നടക്കണമെന്ന് മൊഴിഞ്ഞില്ല
എന്നിട്ടും നീ കൂട്ടായി
കൈ പിടിച്ച് ശക്തി പകരാൻ പറഞ്ഞില്ല 
എന്നിട്ടും നീ ബലമായി
ദുര്‍ഘട പാതയില്‍ തെളിച്ചം തെളിക്കാന്‍ മൊഴിഞ്ഞില്ല
എന്നിട്ടും നീവെട്ടമായി
മനം കത്തുമ്പോള്‍ തണവിനായി കേഴാതെ നിന്നിട്ടും
നീ കുളിരായി
കനലാല്‍ ഖല്‍ബ് നീറി നിന്നപ്പോള്‍
നീ ജലമായി
വൃഥ വഴി മുടക്കി നിന്നപ്പോള്‍
നീ വഴിയായി ‍
മൂകയായ് വിതുമ്പി നിന്നപ്പോള്‍
നീ തൂവാലയായി
തുമ്പ്കിട്ടാതെ തേങ്ങിയപ്പോള്‍
നീ തുമ്പായി
തുരുമ്പായിമണ്ണിലലിയുമ്പോള്‍
 ഉണരണം നീയെന്‍ തുണക്കായി

42.മധുവെന്ന് കേട്ടാ‍ല്‍ നാവില്‍ മദ്ഹൂറുന്നതാ

ഇന്ന് മധുവെന്ന് കേട്ടാല്‍ ഉള്ളില്‍ മരവിപ്പതാ‍

വിശപ്പിന്‍ വിളിയാളമാ പാവം എടുത്തതാ

പകരം വിശക്കാത്ത ഊരിലേക്ക് നീ വിട്ടതാ

ഒരുനൂറ്റാണ്ടിനുള്ളത് കട്ടവനിന്ന് കേമനാ

ഒരുനേരമുണ്ണാന്‍ അന്നമെടുത്തവനതോഗതി

അയല്‍വാസി ബതനൊട്ടി നീഭുജിക്കല്

തെറ്റായ കാരൃമാണെന്നാ തിരു മൊഴി

വിശപ്പടക്കാന്‍ ഗതി തന്നത് അവന്‍െറ ഒൗദാരൃമാ

എന്നും അതോര്‍ക്കല്‍ നിനക്ക് ഫലമുള്ളതാ

ഗതിമാറി അദോഗതിക്കടുക്കാന്‍ നിമിഷം മതി

എന്നുമതോര്‍ക്കല്‍‍ നിനക്ക് ഖൈറുള്ളതാ

ആപാവത്തെ തല്ലിക്കൊന്ന നിന്‍ കൈകള്

പാപ ഭാരത്താല്‍ പുഴുത്തു നാറുന്നിതാ

ഒാശാരമായി  തന്ന ഈ ജീവിതത്തില്

ളുല്‍മ് കാട്ടി നീഅഹന്കരിക്കുന്നന്തെടോ

കരുണയടഞ്ഞ നിന്‍ ഖല്‍ബുകള്‍ കണ്ടിന്നിതാ

കല്‍ബ് പോലും തല താഴ്ത്തി നടക്കുന്നിതാ

മുന്നിലെ കദനക്കഥ കേട്ടലിയാത്ത നീ

മേനി നടിച്ച് നടക്കുവാന്‍ നീ ആരടോ

പാറപോലുറച്ച നിന്‍ മനംവഴിവിട്ടതാ

എന്നുംമനമിലതോര്‍ത്ത്നിന്നാല്‍ നല്ലതാ


43.മണ്ണാർക്കാടൊരുപറ്റമിന്ന്
മണ്ണിലേക്കൊരുവനെയയച്ചു
പച്ചയെ സ്നേഹിച്ചവനെ നീ 
പച്ചില പോൽ മുറിച്ചു
പച്ചപുതച്ച അവനെ നാം
പള്ളിക്കാട്ടിലേക്കെടുത്തു
കമ്പ് വെച്ച മണ്ണിലവൻ
ഓരം ചേർന്നുറങ്ങി
പിച്ച വെച്ച കാലം തൊട്ട്
പച്ചപടയണിയിലായവൻ
വിരിച്ച വഴികൾ മൂകമായി
പാലൂട്ടിയ ഉമ്മ തൻ കൈ
പശിയടച്ച ഉപ്പ തൻ ചോര
പച്ചയായ നോവിൽ നീറുന്നതും
പിടിച്ച വിധിയെ പഴിക്കുന്നതും
മിഴി നീര് നിറഞ്ഞൊലിച്ചു
പുഴയായി ഒഴുകുന്നതും
പച്ച വിരിച്ച മനത്തിലും
ചുവപ്പ് പതിഞ്ഞ മനസ്സിലും
കെടാ വിളക്കായി തെളിയണം
കാലന് കൈ കൊടുക്കും
കാട്ടാള കുഴിയിൽ നിന്ന് നാം
കരകേറി വരും നാൾ ഞാൻ
കനവ് കാണ്ടുറങ്ങട്ടെ

44.ഭയ ഭാവത്താൽ ജനം
ചോര ഒഴുകും പുഴയായി
നോക്കുന്ന സിറിയാ
ചിരി മയങ്ങും നാടായിരുന്നു നീ
കാർ മൂടിയ പേമാരി കണ്ട്
രസിച്ച നിൻ മുൻ മണ്ണ്
മൂടിയ കാറാൽ പൊട്ടിത്തെറിച്ചും
മൂടിയ കുഴിയാലട്ടിമറിച്ചും
ചോര ചിന്തുന്നതും
കണ്ട് ഞാനിന്ന് കരയാ
പണ്ട് നീ കണ്ട മൂടൽ
തുള്ളിയായിറങ്ങി നിന്നെ തണുപ്പിച്ചു
ഇന്ന് നിന്നിൽ പൂണ്ട മൂടൽ
കരി പരത്തുന്നതും കണ്ട്
ലോകമിന്ന് കരയാ
ഇടിമുഴക്കങ്ങൾ
മണ്ണിലിറങ്ങി മിന്നുമ്പോൾ
ചിതറുന്ന കുഞ്ഞു പുഷ്പങ്ങളെ
ഓർത്ത് ഞാനിന്ന് കരയാ
ഇതളൊടിഞ്ഞ പുഷ്പങ്ങൾ
ചിതലരിഞ്ഞും ചിതയിലലിഞ്ഞും
ചരമം ചൂടിയത് കണ്ടിന്ന്
ഞാനിന്ന് പൊരിയാ
ഈ ചെയ്തികൾ ചെയ്തിടും
ചെയ്താനെയോർത്ത്
എൻ സിരയിലെ രകതമിന്ന്
പതയാ

45.ഇട നെഞ്ചിലെരിയും
കനലുകളൊത്തിരി നേരം
മറക്കാനിടമായൊരീ യാത്ര
അകലങ്ങളിലറിയാതെ
നിന്നൊരു പറ്റം കൂട്ടരേ 
കൂട്ടായി മാറ്റി ഈ യാത്ര
പാടിയും പറഞ്ഞും
കളിച്ചും ചിരിച്ചും
കഴിച്ചും കുടിച്ചും
കടന്നു പോയീ യാത്ര
കടൽ കണ്ടു കനവ് കണ്ടു
പൂകണ്ടു പൂമരം കണ്ടു
ഓർമയിൽ മുങ്ങി ഈ യാത്ര
കനം ഒതുങ്ങി മനം കുളിർന്നു
സഫലമായടങ്ങീ യാത്ര


46.ക്ഷമയേ കൂട്ടിരുത്തി 
സഹിച്ചില്ലേ  ഞാൻ 
സ്നേഹമായി ചാരത്തിക്കാൻ 
ശ്രമിച്ചില്ലേ ഞാൻ 
ഒരു മാനമായി മാറാൻ 
പലതും മറച്ചില്ലേ ഞാൻ 
എന്നിട്ടുമെന്തേ നിൻ മനമിഴി -
തുറന്നെന്നേ നോക്കാഞ്ഞേ 
നിൻ ആദരമെന്തേ
പ്രണയമന്ത്രം മോഴിയാഞ്ഞേ 
മാറ്റം കാത്തും  ഓർത്തും
ഇരുന്നുമറിഞ്ഞതെത്ര 
സൂര്യാസ്തമയങ്ങൾ 
ഉണങ്ങിയ മന തലത്തിൽ 
പല മാത്ര പെയ്യാൻ 
കാറായി വന്നയെന്നെ 
നിൻ അഗ്നി ജ്വാല
ചീറ്റിയകറ്റി  ദൂരെ
ഒരുവേള  നീയെൻ ഒരാത്മ 
മിത്രമാമൊഴിഞ്ഞെൻ  
മിഴിമുനകാണിക്കാനൊരുങ്ങി 
വന്നെങ്കിൽ ഒരു പക്ഷെ 
നാമൊരു കൂട്ടായൊരുകൂട്ടിൽ 
ഉണ്ട് ഉറങ്ങി കൂട്ടിക്കൂട്ടരുമായി  
ഉദയാസ്തമയങ്ങൾ തള്ളി-
മറിച്ചേനേയെന്നൊരുമാത്ര 
വെറുതെ നിനച്ചുപോയി 
ഒരുമാത്ര വെറുതെ നിനച്ചുപോയി

47.
കലമാനായി നീ വന്നതും
കനവുമായി നീ നിന്നതും
കരം പിടിച്ചു വന്നതും
കളിപറഞ്ഞു നടന്നതും
കണ്ണിൽ നോക്കി ചൊന്നതും
കര ചേർന്ന് നടന്നതും
കഥ പറഞ്ഞു ചിരിച്ചതും
കടല വാങ്ങി തിന്നതും
കടൽ കാണാൻ ചെന്നതും
കടമയോർത്തു കരഞ്ഞതും
കണ്ണിൽ കണ്ടത് തിന്നതും
കഴിഞ്ഞ പലതുമോർത്തതും
കണ്ണീർ വാർത്തു ചേർന്നതും 
കനലടക്കി നീ ചിരിച്ചതും
കനവുകളിടക്ക് ചൊന്നതും
കളി ചിരിയായി വന്നതും
കൽബിനെ കണ്ട് പാഞ്ഞതും
കാണാ ദൂരെ പറന്നതും
കാളിനായി  കാതോർത്തതും
ഖൽബിൽ കണ്ട്  കഴിഞ്ഞതും
കൂട്ടിന് കൂട്ടാൻ ക്ഷണിച്ചതും
കാരണം പിണഞ്ഞത്നീണ്ടതും
കുട്ടിക്കുറുമ്പ് നീ  എടുത്തതും
കാലമൊരുപാട് കഴിഞ്ഞതും
കാദൽ ഓർത്തു നാം നിന്നതും
ഖൈറിനെ തേടി ക്ഷമിച്ചതും 

48.
കാലം കുറേ കൊഴിഞ്ഞിട്ടും
കാലനൊരുപാട് വന്നിട്ടും
കൊല്ലാകൊല ചെയ്തിട്ടും
ചോർന്നില്ലാ തീർന്നില്ലാ
പച്ച തേരോട്ടം

പാലൊളിവായി ഉദിച്ചതും
തേനൊലിവായി  പടർന്നതും
പരിമളമായി പരന്നതും
പച്ചക്കുടയായി നിവർന്നതും
ഓർക്കുന്നു ഇന്നും പച്ച തേരോട്ടം
എന്നുള്ളിൽ ചാഞ്ചാട്ടം

കള്ളം മൊഴിഞ്ഞു വന്നതും
മുള്ളു വിരിച്ചു  മറഞ്ഞതും
മുട്ടാൻ  നിര നിര  നിന്നതും
മട്ട് വിറച്ചവർ പോയതും
ഓർത്തു ചിരി തെളിഞ്ഞതും
ഖൽബ് കുളിർ നിറഞ്ഞു

49.റൂഹിന് ഉടയോൻ റഹ്മാനേ
റാഹത്തിലാക്കണം സമദാനേ
ആകെപൊരുളാം അഹ്ദോനേ
ആലമിനുടയോൻ മുൽകവനെ

ഖാലിഖിനുടയോൻ തമ്പുരാനേ
കഹ്ബ പടച്ചൊരു ഫര്‍ദാനേ
കതനങ്ങൾ തീർത്തിടും അര്‍ഷോനെ
പാപം പൊറുക്കണേ റഹ്മാനെ

മറള് മടക്കണേ മന്നാനേ
സിഹ്ഹത്തേകണേ സുബ്ഹാനെ
നന്മ നിറക്കണേ പെരിയോനെ
നഫ്‌സിനെ കാക്കണേ ഷഫിയോനെ

ദൈന് വരുത്തല്ലേ ദയ്യാനേ
ദീനിലാക്കണേ വഹദോനെ
ദീനമകറ്റണേ തമ്പുരാനേ
നേര്‍വഴി കാട്ടണേ അമ്പവനേ

50.മഴപോൽ  പ്രണയ തുള്ളികൾ
പെയ്ത്  കുളിർ കയറിയ
മാനസ പൂന്തോപ്പിൽ 
വിധിയിൽ കോർത്തു
മിന്നിയിറങ്ങിയ  ഇടിമുഴക്കം -
തന്നത് താപാഗ്നികൾ
മനം വെന്തിനിയെന്തെന്ന്
കരുതിയിരിക്കവേ കരം പിടിച്ചു
താപ  കരകയറ്റി നീ
കഷ്ട്ടം വരുമ്പോൾ കാലന്
കത്തെഴുതി കാത്തിരുന്ന
കാലത്തൊക്കെയും
കനവിന് കിളി മൊഴികൾ
മൊഴിഞ്ഞു മാനസ വഴി
മൃദുവാക്കിത്തന്നതും നീ
നിൻ കരച്ചിലും നിൻ
കനവിന് കരിച്ചിലുമോർത്ത്
മനമുരുകികരമു യർത്തുന്നു
അകഅകറ്റാനെന്  മരണദൂരം
അരികിൽ നിന്നകലെയായി


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ