2012, ജൂൺ 3, ഞായറാഴ്‌ച

ഖല്ബിന് വിങ്ങലായി ഒരു ജീവിതാനുഭവം




യുവത്വത്തിന്റെ തെളിമയില്‍ കുസൃതിയും കുറുമ്പും കാട്ടി അടിച്ചുപൊളിച്ച് നടന്ന കാലമെല്ലാം ഇപ്പോള്‍ ഓര്മ മാത്രം.എന്തെക്കൊയുണ്ടായാലും എങ്ങിനെയോക്കെയുണ്ട്ടായാലും കാലം അതെല്ലാം മായിച്ചു കളയും.എന്നാല്‍ പക്വതയുടെ നാളിലേക്ക്‌ അടുക്കും തോറും ഉള്ളില്‍ തെളിഞ്ഞു വന്ന ഒരു നോവിനെക്കുരിച്ച് ഞാന്‍ പറയട്ടെ .2007 - ന്റെ  അവസാന പകുതിയില്‍ ആര്‍ത്തുല്ലസിച്ചു കളിച്ചു നടക്കുനതിനിടയില്‍ ചെങ്ങാതിമാരോട്  കൂടെ ഏറണാകുളത്ത് കച്ചേരിപ്പടിയിലുള്ള  ഒരു സ്ഥാപനം സന്ദര്‍ശിക്കാന്‍ പോയി.ഞാങ്ങലെല്ലാവരും വളരെ സന്തോഷത്തിലും ആഹ്ലാദത്തിലുമായിരുന്നു കാരണം അത് വരെ ഞങ്ങളില്‍പ്പെട്ട ഒട്ടുമിക്ക ആളുകള്‍ക്കും പരിചയമില്ലാത്ത ഒന്നായിരുന്നു.


ഒരു ഗ്രാമത്തില്‍ ജനിച്ച വളര്‍ന്നത് കൊണ്ട് എനിക്കങ്ങനെയോന്നിനെ കുറിച്ച് കേട്ടറിവും ആലോചിക്കാനും പറ്റി ല്ലായിരുന്നു.അത് കൊണ്ട് തന്നെ ഞങ്ങള്‍ സന്തോഷത്തില്‍ കത്തിയടിച്ചും വീംബത്തരവും പറഞ്ഞു  തന്നെ സ്ഥാപനത്തിന്റെ ഉള്ളിലേക്ക് കയറി .പെട്ടെന്ന് എന്തോ ഒരു മൂകത ഒട്ടുമിക്ക പേരേയും പിടികൂടി അവിടത്തെ കാഴ്ച ഞങ്ങളെ അതിലേക്ക് നയിക്കുകയായിരുന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം.ആ സ്ഥാപനം ഒരു വൃദ്ധ സധമായിരുന്നു (old age care).പെട്ടെന്ന് തന്നെ എനിക്കെന്റെ നാടിനെ കുറിച്ചും സ്നേഹ നിതികളായ വല്യുപ്പയേയും വല്യുമ്മയേയുമാണ്  മനസ്സില്‍ തെളിഞ്ഞത് ഇവരെപ്പോലുള്ള ആളുകളാണല്ലോ പടച്ചവനെ ഇവിടെയുള്ളത്‌ ? എന്താണ് ഇവര്‍ക്ക്‌ പറ്റിയത് ? ആരാണ് ഇവരെ ഇവിടെയാക്കിയത്‌ അങ്ങിനെ നൂറ് നൂറ് ചോദ്യങ്ങള്‍ മനസ്സില്‍ വന്നു കൊണ്ടിരിക്കുന്നു.


അങ്ങിനെ വിങ്ങിയ മനസ്സുമായി എന്താണ് അവരോടു പറയേണ്ടതെന്നോ എങ്ങിനെ ആശ്വസിപ്പിക്കണമെന്നോ അറിയാതെ ഞാനങ്ങനെ കുറച്ചു നേരം അവരുടെ ഇടയിലൂടെ നടന്നു.ചിരിക്കണമോ അതോ അവരുടെ കൈ പിടിച്ചു കരയണമോ അതോ മറ്റെന്തെങ്കിലും ചെയ്യണമോ വല്ലാത്തൊരു ആശ്വസ്തത!.ആ നിര്തത്തില്‍ എല്ലാറ്റിനോടും അവക്ഞ്ഞയുള്ള ഒരാളെ ഞാന്‍ കണ്ടു അയാളുടെ കൈ പിടിച്ചു എന്തെങ്കിലുംആശ്വാസ വാക്ക്‌  പറയണം എനിക്ക് തോന്നി ഞാനദ്ദേഹത്തിന്റെ   കൈ പിടിക്കാന്‍ ചെന്നു ആളതോന്നും മൈന്‍ഡ്‌ ചെയ്തില്ല കൂടാതെ എന്നെ ഒന്നു നോക്കുക പോലും ചെയ്തില്ല .ഈ ലോകത്തോടും സ്വന്തം ജീവിതത്തോടുമുള്ള  അവക്ഞ്ഞ ആ മുഖത്ത് തെളിഞ്ഞിരുന്നു.


ഈ വിഷമാവസ്ഥയില്‍ എന്ത് ചെയ്യണം, പറയണം എന്ന് വിചാരിച്ചിരിക്കുമ്പോള്‍ കുറച്ചു ദൂരെ ചിരിച്ചു കൊണ്ട് അറുവതോട് അടുത്ത് പ്രായമുള്ള ഒരമ്മച്ചി സംസാരിക്കുന്നു.ഞാന്‍ പെട്ടെന്ന് തന്നെ  അവരുടെ സംസാരം കേള്‍ക്കാന്‍ അവിടെയെത്തി.അവരുടെ നാടിനെക്കുറിച്ചും  വീടിനെക്കുറിച്ചും എല്ലാം ഓരോരുത്തര്‍ ചോദിച്ചു കൊണ്ടിരുന്നു. അവര്‍ ഉരുളക്ക് ഉപ്പേരി പോലെ അടിപൊളിയായി മറുപടി പറഞ്ഞു കൊണ്ടിരുന്നു.ആ സംസാരം കേട്ടപ്പോള്‍  എനിക്ക്  കുറച്ചു ആശ്വാസം തോന്നി.അവര്‍ ഞങ്ങള്‍ക്ക് പാട്ട് പാടി തന്നു കൂടെ ചില തമാശകളും അടിപൊളി ഡയലോഗുകളും.
അങ്ങിനെ അവരോട് ഞങ്ങള്‍ ചോദിച്ചു നിങ്ങളെക്കെങ്ങനെ ഇവിടെ നിന്ന് ഞങ്ങളോട്  ഇത്ര സന്തോഷത്തോടെ രസകരമായി സംസാരിക്കാന്‍ കഴിയുന്നു.അമ്മച്ചി തന്ന മറുപടി ഒരു വല്ലാത്ത അനുഭവമായിരുന്നു.അവര്‍ പറഞ്ഞു :"ഞങ്ങളെപ്പോലുള്ള കിളവന്മാരെയും, കിളവികളെയും കാണാന്‍ വന്നിട്ട് നിങ്ങള്‍ ബോറടിച്ചു എന്ന് പറയാതിരിക്കാനാ "
അപ്പോള്‍ അവരുടെ മനസ്സിന്റെ വിങ്ങല്‍ മുഖത്ത് പ്രതിഫലിച്ചിരുന്നു. ആ അമ്മച്ചിയില്‍ കണ്ട ഭാവമാറ്റവും ആ വാക്കുകളും ഇന്നേറ്റ മുറിവ് പോലെയെന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു.

2 അഭിപ്രായങ്ങൾ: