2012, മേയ് 22, ചൊവ്വാഴ്ച

മലയാളിയോടാ ഓന്റെ കളി !









അങ്ങിനെ കുറെ ദിവസത്തെ ഇടവേളക്ക് ശേഷം  എനിക്ക്  നല്ല കുസൃതിക്കാരനായ ഒരു ചെങ്ങാതിയെ കിട്ടി.പേര് ആഹ്മദ് ആള് യെമനിയാണ് എന്നാലും ആള് നല്ല സ്നേഹമുല്ലവനാട്ടോ?
എന്നാലും നമ്മുടെ മുന്നില്‍  അവന്‍ ഇന്ത്യക്കാരെ കൊച്ചാക്കി സംസാരിക്കും അല്ലാത്തപ്പോള്‍ അവന്‍ ഇന്ത്യയെ കുറിച്ച് നല്ലത് പറയും.


ഒരിക്കല്‍ അവനിട്ടൊരു പണി കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.അങ്ങിനെ ഒരു ദിവസം കളി പറഞ്ഞിരിക്കുമ്പോള്‍ സൗദിയിലെ വലിയ കച്ചവടക്കാരെല്ലാം നിങ്ങളുടെ നാട്ടുകാരാണല്ലോ എന്ന് പറഞ്ഞു ഒരു ചരച്ചക്ക്  തിരി കൊളുത്തി.


അപ്പോള്‍ അവന്‍  കൂടുതല്‍ ഉന്മേഷത്തോടെ അവരുടെ നാട്ടുകാരെയും കച്ചവടക്കാരെയും പറ്റി പൊങ്ങച്ചം പറയാന്‍ തുടങ്ങി.പറഞ്ഞു പറഞ്ഞു അവരാണ് ഏറ്റവും വലിയവര്‍ എന്ന രൂപത്തില്‍ വരെ എത്തി  തല ഉയര്‍ത്തി നിക്കുമ്പോള്‍ ഞാന്‍ വേറൊരു ചോദ്യം കൂടി ഇട്ടു കൊടുത്തു ഡ്രെസ്സിന്റെ മേഖലയിലും കൂടുതല്‍  നിങ്ങളാണല്ലോ ? 



ഈ ചോദ്യത്തിന് ഒരു കാരണമുണ്ട് അവന്‍ ഡ്രെസ്സിന്റെ മേഖലയിലാണ് ജോലി ചെയ്യുന്നത് .അപ്പോള്‍ അവന്‍ കൂടുതല്‍ ആവേശത്തോടെ പറഞ്ഞു "ഞങ്ങള്‍ക്ക്‌ കച്ചവടത്തില്‍ നിങ്ങലെപ്പോലെയല്ല ഭയങ്കര ഐഡിയയും ബുദ്ദിയുമാണ്"
ഇത് കേട്ട എനിക്ക് എന്റെ ക്ഷമയുടെ നെല്ലിപ്പലക പൊട്ടി  ഞാന്‍ പറഞ്ഞു: " ഇങ്ങളെ കഴിവോണ്ടാല്ല നുണ പറയാന്‍ ഇങ്ങളാ ഫസ്റ്റ് അതോണ്ടാ ? എന്ന് പറഞ്ഞു ഞാന്‍ അവിടെ നിന്ന് ഓടിമറഞ്ഞു .!
"അല്ലെങ്കില്‍ ഒരു ഇന്ത്യ യെമന്‍ യുദ്ദം ഉണ്ടായേനെ!"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ