2016, ഡിസംബർ 17, ശനിയാഴ്‌ച

റബീഹ്

സുന്ദര മാസം റബീഹ് തെളിഞ്ഞു
മനസ്സകമിൽ കുളിര് പരന്നു
സുബ്‌ഹാനവരുടെ അനുഗ്രഹമാലൊരു -
കുഞ്ഞു പിറന്നു
യാ റസൂലല്ലാഹ് യാ ഹബീബള്ളാഹ് (2 )
മക്കത്തുദിച്ചൊരു ബദാറാണ്
ഇരുളിൽ തെളിഞ്ഞൊരു നൂറാണ്
നന്മ വിതച്ചൊരു നിധിയാണ്
ഉടയോനിറക്കിയ ഷെഫിയാണ്
യാ റസൂലല്ലാഹ് യാ ഹബീബള്ളാഹ് (2 )
ആഖിറം വന്നൊരു നബിയാണ്
ആലമിലെന്നും അജബാണ്
ഹാഷിം കുലത്തിലെ കനിയാണ്
ആമിന തൻ പൊന്‍പൂവാണ്
യാ റസൂലല്ലാഹ് യാ ഹബീബള്ളാഹ് (2 )
അൽ അമീനെന്നൊരു പേരാണ്
അഷറഫുൽ ഖൽകാം ഭഷറാണ്
ഖാതിമുൽ അമ്പിയാ റസൂലാണ്
ഉമ്മത്തിനെന്നും തണലാണ്
യാ റസൂലല്ലാഹ് യാ ഹബീബള്ളാഹ് (2 )
ഇഷ്‌ക്ക് നിറച്ചൊരു മുത്താണ്
ഇൽമ് നിറഞ്ഞൊരു ബഹറാണ്
ഇറയോൻ ഇറക്കിയ ഐനാണ്.
ഈമാൻ തെളിച്ചൊരു നബിയാണ്
യാ റസൂലല്ലാഹ് യാ ഹബീബള്ളാഹ് (2 )
രചന: സുഹൈല്‍ പി.ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ