2012, ജൂൺ 7, വ്യാഴാഴ്‌ച

കുട്ടിക്കാലത്തെ ഒരു ഹലാക്കിലെ ദുആ!



വളരെ വര്‍ഷങ്ങള്‍ക്ക് മുംബ്   കുട്ടിക്കാലത്ത്‌ എന്നെയും എന്റെ ജേഷ്ഠനേയും (മൂത്താപ്പാന്റെ മകന്‍) വല്യുപ്പ മദ്രസയില്‍ ചേര്‍ത്തി.ആദ്യ ദിവസം തന്നെ ഉസ്താദ്‌ അറബിയിലെ ഇരുപത്തൊമ്പത്  അക്ഷരങ്ങളും ഒരു പേപ്പറില്‍ എഴുതി ഞങ്ങള്‍ക്ക്‌ തന്നു.ശേഷം ഞങ്ങള്‍ വീട്ടിലേക്ക്‌ മടങ്ങി പിറ്റേന്നുതന്നെ ക്ലാസ്സിന് പോക്ക് തുടങ്ങി. അങ്ങിനെ സ്ലേറ്റും പെന്‍സിലുമായി മടിയില്ലാതെ ഞങ്ങളങ്ങനെ പോകുന്നതിനിടയില്‍  ഇടയ്ക്കെപ്പോഴോ ഞങ്ങള്‍ക്ക്‌  തണുപ്പ്‌ കാരണം രാവിലെ എണീക്കാന്‍ മടിയായി.


 അങ്ങിനെ ഇതറിഞ്ഞു ഒരു ദിവസം ഞങ്ങള്‍ക്കെല്ലാം വലിയ പേടിയും ബഹുമാനവുമുള്ള  ഞങ്ങള്‍ കാക്ക എന്ന് വിളിക്കുന്ന  (ചെറിയ വല്യുപ്പയുടെ മകന്‍) ഞങ്ങലറിയാതെ വന്നു ഒരു മുന്നറീപ്പും തരാതെ രണ്ട് പേരേയും ഓരോ കയ്യിലായി എടുത്തു .ഉറക്കത്തില്‍ ഞങ്ങളുടെ ഡ്രെസ്സെല്ലാം  ഉരിഞ്ഞുപോയിരുന്നു അതൊന്നും നോക്കാതെ പുള്ളിക്കാരന്‍ ഞങ്ങളെ മദ്രസയിലേക്കുള്ള വഴിയിലൂടെ  എടുത്ത് കൊണ്ട് കുറച്ചു മുന്നോട്ട് നടന്നു.ഞങ്ങളാകെ ചൂളിപ്പോയി പേടികൊണ്ട് ഒന്നും പറയാനോ ചെയ്യാനോ തോന്നിയില്ല.അന്ന് രണ്ട് പേരും  പ്രാതല്‍ പോലും കഴിക്കാതെ വസ്ത്രം മാറി പെട്ടെന്ന് തന്നെ മദ്രസയില്‍ പോയി.


പിന്നെയെങ്ങനെ മടി വരും ! മടിയെല്ലാം മനപ്പൂര്‍വ്വം മറന്നു പോയി!  വലിയ ഉസ്താദ് ഇരിക്കുന്ന മേശയുടെ അടിയിലും നിലത്തിരുന്നും അങ്ങിനെ ദിവസങ്ങള്‍ മറഞ്ഞു പോയി.അന്ന് ഞങ്ങള്‍ക്ക്‌ ഉസ്താദ് പഠിപ്പിച്ചു തന്ന ഒരു പാട്ടിന്റെ രണ്ട് വരി  ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.


"അരി വറത്ത് പൊടി ഇടിച്ച്
പുട്ട് ചുട്ട കേരളം"
അത് പോലെ ഉറുമാല്‍ (ടവ്വല്‍) കൊണ്ട് അണ്ണാന്കൊട്ടനെ (അണ്ണാറകണ്ണന്‍) ഉണ്ടാക്കി ഞങ്ങളെ കയ്യില്‍ തരും എന്നിട്ട് വേറെ ഒരു കുട്ടിയെ കൊണ്ട് അതിനെ വാല്‍ ഭാഗം പിടിക്കാന്‍ പറയും. അവിടം പിടിച്ചാല്‍ അത്  കയ്യില്‍ നിന്ന് തുള്ളിച്ചാടി പുറത്ത്‌ പോകും എല്ലാ കുട്ടികളും ഇത് അത്ഭുതത്തോടെ നോക്കി നില്‍ക്കും.


ദിവസങ്ങള്‍ ആഴ്ചകളായി മാസങ്ങളായി അങ്ങിനെ ഒരു വര്ഷം കഴിഞ്ഞു ഞങ്ങളെല്ലാവരും  ബല്ലിയോന്നി(ബഷീറിന്റെ ഇമ്മിണി ബല്യ ഒന്ന്) ലേക്ക് ജയിച്ചു.അവിടെ വെച്ചാണ് കൂട്ടി എഴുത്തും അറബി മലയാള അക്ഷരങ്ങളും പഠിപ്പിക്കുന്നത്.ഒരു ദിവസം കാലിന് മുള്ള് കുത്തിയത്‌കൊണ്ട് ക്ലാസ്സിന് പോവാന്‍ കഴിഞ്ഞില്ല പിറ്റേന്ന് വന്നപ്പോള്‍ ഉസ്താദ്‌ കാരണം ചോദിച്ചു മുള്ള് കുത്തിയ ഭാഗം കാണിച്ചപ്പോള്‍ അദ്ദേഹം അവിടെ തന്നെ  ഒന്ന് പൊട്ടിച്ചു.ഭാഗ്യത്തിന് ഞാനന്ന് എന്‍റെ ബന്ടത്തിലുള്ള കുട്ടികള്‍ ദ്വാര്‍ന്നപോലെ  ദ്വാര്‍ന്നില്ല (പ്രാര്‍ഥിച്ചില്ല) അത് കൊണ്ട് മദ്രസക്ക് കേടൊന്നും പറ്റിയില്ല.അവര്‍ ദുആയിരന്നത് പോലെ ദ്വാര്‍ന്നെങ്കില്‍ ...
ഒരു മഴക്കാലത്താണ് സംഭവം സ്കൂള്‍ തുറന്നു കോരിച്ചൊരിയുന്ന മഴ മൂടിപ്പുതച്ചുറങ്ങാന്‍ കൊതിക്കുന്ന സമയം ഉമ്മ വിളിച്ചു:"കുഞ്ഞോ എണീക്ക്എണീക്ക് കുഞ്ഞോ " എന്ന് രണ്ട് പ്രാവശ്യം വിളിച്ചു അവന്‍ കണ്ണ് തുറന്നത് കണ്ടപ്പോള്‍ ഉമ്മ കുഞ്ഞോളെ അടുത്തുപോയി ഇതുപോലെ വിളിച്ചു.രണ്ട് പേരും കണ്ണ് തുറന്നതല്ലാതെ അവര്‍ വീണ്ടും പുതച്ചുഅടിപൊളിയായി കിടന്നു. ഉമ്മ ഇവര്‍ എണീറ്റുകാണും എന്ന ചിന്തയില്‍  ശ്രദ്ദിക്കാതെ അടുക്കളയില്‍ പോയി ജോലിയില്‍ മുഴുകി.പത്ത് മിനിറ്റ് കഴിഞ്ഞിട്ടും ഒച്ചയൊന്നും കേള്‍ക്കാത്തപ്പോള്‍ ഉമ്മ അവര്‍ ഉറങ്ങുന്ന റൂമില്‍ നോക്കി. രണ്ട് പേരും സുഖമായി ഉറങ്ങുന്നത് കണ്ടപ്പോള്‍ അവരെ കുറച്ച് ശക്തിയോടെ വിളിച്ചെണീപ്പിച്ചു അപ്പോള്‍ ഉമ്മയോട്‌കുഞ്ഞോന്‍ വളരെ വിഷമത്തോടെ " ഇമ്മച്ചീ ഇമ്മച്ചീ  ഇന്‍ക് സ്ക്കൂളില്‍ പോകാന്‍ മനസ്സില്ലമ്മച്ചീ " എന്നൊരു ഡയലോഗ് ഇട്ട് നോക്കി ഏറ്റില്ല. ശേഷം ഉമ്മ ബ്രഷ് കൊടുത്ത്  അവരെ മുറ്റത്തേക്ക്‌ പറഞ്ഞു വിട്ടു മനസ്സില്ലാ മനസ്സോടെ അവര്‍ പല്ലും മുഖവും കഴുകി വൃത്തിയായി.അപ്പോള്‍ ഉമ്മ എണ്ണയുമായി വന്നു രണ്ട് പേരുടേയും  തലയില്‍നന്നായി  തേച്ചു കൊടുത്തു ശേഷം കുളിക്കാന്‍ പറഞ്ഞു.
ഈ വിഷമാവസ്ഥയില്‍ കുഞ്ഞോന്‍ മുകളിലേക്ക് കൈ മുകളിലേക്ക്  ഉയര്‍ത്തി വളരെ വിഷമത്തോടെ ദുആയിരന്നു.


"പടച്ചോനെ എന്നും സ്ക്കൂളെന്നെ ഇന്കാണേല്‍ ഈ മയത്ത് പോകാനും 


മടി ഇജ്ജ്‌ സ്കൂള്‍ന്റെ മേല്ക്ക് തെങ്ങേന്കിലും തള്ളിട്ട് ഞങ്ങക്ക് 


ലീവേര്നേ " 



 ഇത് കേട്ട കുഞ്ഞോള്‍  കലങ്ങിയ കണ്ണുകളുമായി  പൊട്ടിയ ഹൃദയത്തോടെ കൈ മുകളിലേക്ക്  ഉയര്‍ത്തി ആമീന്‍ പറഞ്ഞു.


അന്നവര്‍ വിഷമത്തോടെ സ്ക്കൂളിലേക്ക് പോയി ഏകദേശം ഉച്ചയായപ്പോള്‍ അതിശക്തമായ കാറ്റും മഴയും വന്നു എല്ലാവരും ബേജാറായി.


പെട്ടെന്ന്  "ടപ്പേ എന്ന ഭയാനകമായൊരു ശബ്ദം കേട്ട് എല്ലാരും തിരിഞ്ഞു നോക്കിയപ്പോള്‍ "ഥാ കിടക്കുന്നു തെങ്ങ് സ്ക്കൂളിന്റെ മുകളില്‍"!.കുഞ്ഞോന്റെ മുതുകിലൂടെ ഒട് കഷ്ണം വീണു മുറിഞ്ഞു രണ്ട് ദിവസം ആശുപത്രിയിലായി ആകെ പുലിവാലായി.പത്രത്തില്‍ പടം വന്നു നഷ്ട്ടപരിഹാരവും കിട്ടി. ആ കാശ് കൊണ്ടവന്‍ ഒരു സൈക്കിള്‍ വാങ്ങി പിന്നെയതിലായി യാത്ര!


2 അഭിപ്രായങ്ങൾ:

  1. ആ കുട്ടിക്ക് ദുആയുടെ ഫലമായി സൈക്കിള്‍ കിട്ടിയത് എങ്കില്‍ കുട്ടി കരുതുന്നുണ്ടാവും അടുത്ത വര്‍ഷത്തെ മഴക്ക് ദുആ ചെയ്തു ബൈക്ക് വാങ്ങണമെന്ന് .

    മറുപടിഇല്ലാതാക്കൂ