2012, ജൂൺ 14, വ്യാഴാഴ്‌ച

മദീനയില്‍ ഞാന്‍ കണ്ട അത്ഭുതം!



2009 എന്റെ ജീവിതത്തിലെ  അഭിലാഷ പൂര്‍ത്തീകരണത്തിന്റെയും ജന്മ സാഫല്ല്യതിന്റെയും വര്‍ഷമായിരുന്നു പലകാരണവുംഅതിന് ഹേതുവായിട്ടുണ്ട്.അതിലേറ്റവും വലുത് ലോക മുസ്ലിങ്ങള്‍ വര്‍ഷങ്ങളായി നമസ്ക്കാരത്തിന് കിബ്‌ലയായി മുന്നിട്ട് നില്‍ക്കുന്ന ഏവരും കാണാന്‍ കൊതിക്കുന്ന കഅബ  കണ്‍കുളിര്‍ക്കെ കണ്ടു അത് നേരെ മുന്നിലായി നമസ്ക്കരിച്ച്  ആദ്യ ഉംറ നിര്‍വഹിച്ചതുമായിരുന്നു.ആ അനുഭൂതി വിവരിക്കാന്‍ ഉതകുന്ന രൂപത്തിലുള്ള  വാക്കുകള്‍ ഞാന്‍ കേട്ടിട്ടുമില്ല കേള്‍ക്കുകയുമില്ല.ഇസ്ലാമിന്റെ അടിസ്ഥാന സ്തൂപങ്ങളില്‍ ഏറ്റവും അവസാനത്തേതായ ഹജ്ജ്  കര്‍മ്മം  ഉപ്പയോടും വല്യുപ്പയോടും കൂടെ  നിര്‍വഹിച്ചതും  ഈ കാലയളവില്‍ തന്നെയായിരുന്നു.

                        ഉപ്പയോട് കൂടെ 

നവംബറിന്റെ ആദ്യ ആഴ്ചയിലായിരുന്നു വല്യുപ്പയുടെ നേതൃത്വത്തില്‍ കുടുംബത്തിലെ രണ്ടു സ്ത്രീകളും കൂടി ഹജ്ജിന് പുറപ്പെട്ടത്‌.സ്ത്രീകള്‍ക്ക് ഹജ്ജ്‌ തീര്‍ഥ യാത്ര ബന്ദത്തിലുള്ള ആരെങ്കിലുംകൂടെ മാത്രമേ അനുവദിക്കുകയില്ല .അങ്ങിനെ നവംബര്‍ പതിമൂന്നിന് വെള്ളിയാഴ്ച അവര്‍ മദീന സന്ദര്‍ശനത്തിന്പുറപ്പെടുന്നുണ്ടെന്ന വിവരം അസറിന് ശേഷം കിട്ടി.ഗവര്‍മെന്റ്റ്‌ ഗ്രൂപ്പില്‍ വന്നത് കൊണ്ട് അവരെ പരിചാരിക്കാനോ സഹായം നല്‍കാനോ ആരും ഇല്ലാത്ത ഒരവസ്ഥയായിരുന്നു. 

                                                  മദീന പള്ളി 
ഹാജിമാര്‍ക്ക് സഹായം നല്‍കാനും അവരെപരിചരിക്കാനും മദീനയിലേക്ക്‌ പോവാന്‍  വേണ്ടി   ഇഷാക്ക് ശേഷം ഞാന്‍ SAPCO സ്റ്റാന്‍ഡില്‍ പോയി.ടിക്കറ്റ്‌ എടുക്കാന്‍  പത്ത്‌ മണി വരെ ക്യു വില്‍ കാത്തു  നിന്നു എന്നല്ലാതെ ടിക്കറ്റ്‌ പ്രോഗ്രാം സ്റ്റക്കായത് കൊണ്ട്  ടിക്കറ്റ്‌ ലഭിച്ചില്ല.ശേഷം പ്രൈവറ്റ് ടാക്ഷിയില്‍ രണ്ട് ബംഗാളികളുടെ(ബംഗ്ലാദേശ്‌)കൂടെ യാത്ര തിരിച്ചു.സ്വകാര്യ വണ്ടിയിലുള്ള യാത്ര പൊതുവേ അത്ര സുഖകരമല്ല എന്തെങ്കിലും വല്ല പ്രശ്നവും സംഭവിച്ചാല്‍ ആരും അറിയുകയുമില്ല യാതൊരുവിധ സേഫറ്റിയുമില്ല.എല്ലാ നാഥനില്‍ അര്പിച്ചു യാത്ര തുടങ്ങി ഏകദേശം രണ്ട് മണിക്ക്  ഹാജിമാര്‍ക്ക്‌ മുംബായി ഞാന്‍ മദീനയിലെത്തി കാത്തിരുന്നു.

 അല്‍പ വിശ്രമത്തിന് ശേഷം തഹജ്ജുദിനുള്ള ബാങ്ക് വിളിച്ചപ്പോള്‍ എണീറ്റ് വുളൂഹ് ചെയ്ത് 
ഹറമിന്റെ ഉള്ളില്‍ കയറിയിരുന്നു.തഹജ്ജുദും ഖുര്‍ആന്‍ ഒത്തുമായി അവിടെയിരുന്നു.സുബഹ് 
ബാങ്ക് വിളിച്ചു നമസ്ക്കാര ശേഷം ഹാജിമാരുടെ റൂം അന്വേഷിച്ചു ഒരുപാട് അലഞ്ഞു. പല ബില്‍ഡിങ്ങുകളും കയറിയിറങ്ങി അവസാനം അന്വേഷിച്ചുകേന്ദ്ര ഹജ്ജ്‌ കമ്മറ്റി ഓഫീസ് വരെയെത്തി അവര്‍ക്കും റൂം എവിടെയാണെന്ന് കൃത്യമായി പറഞ്ഞു തരാനറിയില്ല.

അങ്ങിനെ തല പുകഞ്ഞിരിക്കുമ്പോള്‍ പണ്ട് ഉംറക്ക് വന്ന ഒരാള്‍ ഹാജിമാരുടെ കൂടെയുണ്ടെന്ന് വിവരം കിട്ടി. ഫോണ്‍ അയാള്‍ക്ക് കൊടുക്കാന്‍ പറഞ്ഞ ശേഷം വിളിച്ചു സംസാരിച്ചപ്പോള്‍ ഹാജിമാര്‍ നില്‍ക്കുന്ന റൂമിന്റെ ഏകദേശ ഐഡിയ കിട്ടി  ആ സ്ഥലം ലക്ഷ്യമാക്കി നടന്നു.സുബഹിന് ശേഷം തുടങ്ങിയ അന്വേഷണം എട്ടേകാല്‍ വരെ തുടര്‍ന്നു ഞാനവരെ കണ്ടുമുട്ടി.വിശേഷങ്ങള്‍ പങ്കു വെച്ചും വിവരങ്ങള്‍ അന്വേഷിച്ചും കുറച്ചു സമയം ചിലവഴിച്ചു.
                                                                 വല്യുപ്പ മദീനയില്‍ 

ഏകദേശം പന്ത്രണ്ട് മണിയോടെ എല്ലാവരും കുളിച്ച് ഫ്രെഷായി മദീന പള്ളിയില്‍ പോയി 
നമസ്ക്കരിച്ചും ഖുര്‍ആന്‍ ഓതിയും ഹൃദയകുളിര്‍മയേകുന്ന ആ പുണ്യ ഭൂമിയില്‍  ഇശാ വരെ കഴിച്ചു കൂട്ടി താമസ സ്ഥലത്തെക്ക് മടങ്ങി.പിറ്റേന്നു പുലര്‍ച്ചെ നാല് മണിക്ക് തന്നെ എല്ലാവരും  റെഡിയായി ഹറമില്‍ പോയി തഹജ്ജുദും നമസ്ക്കരിച്ചും ഖുര്‍ആന്‍ ഓതിയും സുബഹ് വരെ കഴിച്ചുകൂട്ടി.സുബഹ് ജമാഅത്തിന് ശേഷം ഞാനും വല്യുപ്പയും റസൂല്‍ (സ) യുടെ തിരുശരീരം മറവ് ചെയ്യപ്പെട്ട റൗള ശരീഫ്‌ കാണാന്‍ പോയി റസൂലിനോട് അസ്സലാതുവസ്സലാമുഅലൈക്കയാ റസൂലല്ലാഹ് എന്ന് സലാം പറഞ്ഞും ദുആയിരന്നും റൂമിലേക്ക് മടങ്ങി അത് വാക്കുകള്‍ക്കൊണ്ട് വര്‍ണിക്കാനാവാത്ത ഒരനുഭവമായിരുന്നു.

പ്രാതലിന് ശേഷം അല്പ സമയ വിശ്രമത്തിലും കുശലാന്വേശണത്തിലുമായി കഴിഞ്ഞു.ഏകദേശം സമയം  ളുഹറിനടത്തപ്പോള്‍ എല്ലാവരും പുണ്യ റസൂലിന്റെ പള്ളിയില്‍ പോയി. അസര്‍ നമസ്ക്കാരത്തിന് ശേഷം ഒരു പ്രൈവറ്റ് ഗ്രൂപ്പില്‍ ഹജ്ജിന് വന്ന ദമ്മാമിലുള്ള സ്നേഹിതന്‍ സലാമിന്റെ ഉമ്മയെ സന്ദര്‍ശിക്കാന്‍ പോയി ആ ഉമ്മക്ക് എന്നെ കണ്ടത്‌ വല്ലാത്ത സന്തോഷവും 
ആശ്വാസവുമായി തോന്നി.അല്‍പ സമയം അവിടെ ചിലവഴിച്ച ശേഷം ദുആ വസ്വിയ്യത്തോടെ ഞങ്ങള്‍ സലാം പറഞ്ഞു പിരിഞ്ഞു.

മഗരിബോടടുത്തപ്പോള്‍ എനിക്ക് ജിദ്ദയിലെ ജോലി സ്ഥലത്തേക്ക് തിരിച്ച് പോകാന്‍ വേണ്ടി എനിക്ക് പകരം പരിചരണത്തിനായി കാക്ക (എളാപ്പ) വന്നു ഹറം പള്ളിയുടെ ഭാഗത്ത് നില്ക്കുന്നുന്ടെന്ന വിവരം കിട്ടി.ഹറം മുറ്റത്തിന്റെ ഒരു ഭാഗത്ത്‌ ഖുര്‍ആന്‍ ഒതിക്കൊണ്ടിരിക്കുന്ന വല്യുപ്പയോട്‌ അവിടെ തന്നെ  ഇരിക്കാന്‍ പറഞ്ഞു ഞാന്‍ എളാപ്പയെ കൂടെ കൂട്ടാന്‍ പോയി.തിരിച്ചു വന്നപ്പോള്‍ വല്യുപ്പയെ ഇരുന്ന സ്ഥലത്ത് കാണുന്നില്ല കയ്യിലുള മുസ്ഹഫ് വെക്കാന്‍  ഹറം  പള്ളിയുടെ ഉള്ളില്‍ കയറിയ "വല്യുപ്പക്ക് വഴി തെറ്റി"  ഞങ്ങള്‍ ആകെ അങ്കലാപ്പിലായി "പടച്ചോനെ ! എന്ന് ഹൃദയ വേദനയോടെ പറഞ്ഞു  ഞാനും കാക്കയും കുറെ തിരഞ്ഞു അലഞ്ഞു.ശേഷം എന്നോട് പുറത്ത്‌ തിരയാന്‍ പറഞ്ഞ് കാക്ക റൗളയില്‍ പോയി കണ്ണീരോടുകൂടി ദുആയിരന്നു തിരിച്ചു വന്നു രണ്ടുപേരുംകൂടി എല്ലായിടത്തും വീണ്ടും തിരഞ്ഞു കൊണ്ടിരുന്നു.ഈ ജന സഞ്ജയത്തില്‍ എങ്ങിനെ കണ്ടു പിടിക്കും എന്ന വേവലാതി ഞങ്ങളെ അലട്ടിക്കൊണ്ടിരുന്നു.  അറ്റ കൈ എന്ന നിലക്ക്  ഞങ്ങള്‍ രണ്ട്‌ പേരും ഒരുമിച്ച് റൗളയില്‍ പോയി ഹൃദയ നോവോടെ ഒലിക്കുന്ന കണ്ണുമായി ദുആയിരന്നു കൊണ്ടിരിക്കെ കാക്ക ഒരു വെളിപാടെന്ന പോലെ ഒന്നും ഉരിയാടാതെ തിരിച്ചു നടന്നു പിന്നാലെ ഞാനും അത്ഭുതമെന്നു പറയട്ടെ!  ആ നടത്തം അവസാനിപ്പിച്ചത് വല്യുപ്പ നില്ല്‍ക്കുന്ന സ്ഥലത്തായിരുന്നു"!.ശേഷം ഞങ്ങളെല്ലാവരും ഒരുമിച്ച് ഇശാ നിസ്ക്കരിച്ച് വല്ല്യുപ്പയെ പുണര്‍ന്ന് ഉമ്മ വെച്ച് സലാം പറഞ്ഞ് ജോലി സ്ഥലത്തേക്ക് യാത്ര തിരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ