2012, ജൂലൈ 2, തിങ്കളാഴ്‌ച

ബാപ്പൂന്റെ കോപ്രായങ്ങള്‍

ബാപ്പു നാട്ടിലെ ബല്യ വിക്രിസ്‌ കാട്ടി നടക്കുന്ന ചെര്‍ക്കനാണ് ആരോടും എന്തും എങ്ങിനെയും പറയാനുള്ള ലൈസെന്‍സ് കിട്ടാന്‍ അവന് നാല്‍പ്പതില്‍ ചെര്‍ന്നിട്ടുമുണ്ട്.നാട്ടിലെ ആര്‍ക്കീസ് പയ്യന്‍സിന് ഒരു പാര്‍ടി നടത്തിയാല്‍ അവന്‍ നാല്‍പ്പതില്‍ ചേര്‍ന്ന് എന്നുള്ള പദവി കിട്ടുന്നത്.കുറെ കഷ്ട്ടതകള്‍ക്കും പാരിയായിരത്തിനും വിദേയനായാണവന്‍വളര്‍ന്നത്.ഈ കഷ്ട്ടതകളില്‍ ഒരാശ്വാസം കിട്ടാന്‍ പഠന സമയത്ത് തന്നെ വീട്ടുകാര്‍ അറിയാതെ പെങ്ങള്‍ക്ക് കൈക്കൂലി കൊടുത്തു കൊണ്ടവന്‍   ജോലിക്ക് പോവുമായിരുന്നു.പണത്തിനാവശ്യമാവുമ്പോള്‍ പെങ്ങള്‍ ഈ കാര്യം മുന്നില്‍ വെച്ച്    വിലപേശല്‍ പതിവായിരുന്നു.


തന്റെ കൂടെയുള്ളവര്‍ സ്ഥിരമായി സ്ക്കൂളില്‍ പോകുമ്പോള്‍ ബാപ്പൂന്റെ സ്കൂള്‍ പോക്ക് പുട്ടില്‍ തേങ്ങയിടുന്ന സ്റ്റൈലിലായിരുന്നു.പഠിച്ചാലും പടിച്ചില്ലേലും പണിക്ക് പോണം അതുകൊണ്ട് തന്നെ പഠനത്തില്‍ അവനത്ര താല്പര്യവുമുണ്ടായിരുന്നില്ല.ആയിടക്ക്  മൂന്നു മാസത്തോളം  കെമിസ്ട്രിയില്‍ തുടര്‍ച്ചയായി മോള്‍ എന്ന വിഷയത്തെ കുറിച്ച് കേട്ട് ബോറടിച്ചപ്പോള്‍ സാറിനോട്‌ ചോദിച്ചു:"സാര്‍ ഇപ്പൊ എത്ര മോളായി"  അന്നവനെ സാര്‍ ഇറക്കി വിട്ടു അവന്‍ സന്തോഷത്തോടെയാണ് വീട്ടിലേക്ക്‌ മടങ്ങി രണ്ട് ദിവസം റെസ്റ്റ്  എടുത്ത ശേഷമാണ് സ്കൂളിലേക്ക് വരവ് തുടങ്ങിയത്.

ഒരു സന്ദ്യാ സമയത്ത് ബാപ്പു പാറപ്പുറത്ത് ഒറ്റക്കിരിക്കുകയായിരുന്നു അപ്പോള്‍ പല ചിന്തകളും മനസ്സില്‍ മാറി മറഞ്ഞു.അവസാനം വിശപ്പ് കൊണ്ടാണോ എന്നറിയില്ല  ചിന്ത ന്യുട്ടന്റെ ആപ്പിളിലാണ് വന്നവസാനിച്ചത്. എത്ര മുകളില്‍ നിന്നാണ് ആപ്പിള്‍ ന്യുട്ടന്റെ തലയില്‍ പതിച്ചത്,എത്ര വലിപ്പമുള്ള ആപ്പിളായിരുന്നു,തലയില്‍ തട്ടി അത് പോട്ടിത്തെറിച്ചോ ?.അല്ല പൊട്ടിത്തെറിച്ചാല്‍ തന്നെ അതാരെങ്കിലും തിന്നോ ?, അതോ കുമാമയില്‍ തട്ടിയോ?,അതുമല്ലെങ്കില്‍ ന്യുട്ടന്‍ തന്നെ ഒറ്റക്ക് തിന്ന് സ്വാര്തനായോ ? അതോ ഒരു കഷണം മാത്രം തിന്ന് ബാക്കി കുട്ടികള്‍ക്ക്‌ കൊടുത്ത് മഹാമനസ്ക്കത കാട്ടിയോ ? ഇങ്ങിനെയുള്ള ഇമ്മിണി ബല്യ ചിന്തയിലിരുന്നു ബാപ്പു .എന്താ ആരും ഈ കാര്യങ്ങളെ കുറിച്ച് ആരും  അന്വേഷിക്കാതിരുന്നത് വെറുതെ നമ്മളെ ബുദ്ദിമുട്ടിക്കാനായി ഒരു ഭൂഗുരുത്വാകരഷണ ബലം(GRAVITATIONAL FORCE ) മാത്രം നമുക്ക് പഠിക്കാന്‍ തന്നിരിക്കുന്നു എന്ന ആലോചനയില്‍   നില്‍ക്കുമ്പോള്‍ ദൂരെ നിന്ന് കത്തിച്ച ചൂട്ടുമായി  ഒരാള്‍ വരുന്നത് കണ്ടു താന്‍ നില്‍ക്കുന്ന പാറയുടെ അടുത്തേക്കാണ് വരുന്നതെന്ന് വ്യകതമായപ്പോള്‍ ബാപ്പു ശ്രദ്ദിച്ചു നോക്കി കൊണ്ടിരുന്നു .അടുത്തെത്തിയപ്പോള്‍ അത് കുരുടന്‍ അന്ത്രുക്കയായിരുന്നു .
ആളെ കണ്ടപ്പോള്‍ ബാപ്പു ചോദിച്ചു :'കണ്ണ് കാണാത്ത ഇങ്ങള് എന്തിനാ ചൂട്ടും കത്തിച്ചു നടക്കുന്നത്'.
അന്ത്രുക്ക പറഞ്ഞു :" അന്ന പോണത്തെ മുഴു പൊട്ടന്മാര്‍ എന്നെ മുട്ടാതിരിക്കാനാ !"
ഇതിലും ഭേദം ചോദിക്കാതിരിക്കലായിരുന്നു എന്ന ചമ്മിയ ചിന്തയോടെ ബാപ്പു നടന്നു നീങ്ങി.
അന്ന് രാത്രി ബാപ്പുവിനുറക്കം വന്നില്ല അന്ത്രുക്കയുടെ മറുപടി മനസ്സില്‍ തികട്ടി വന്നു കൊണ്ടിരുന്നു.എനിക്കേതായാലും പണി കിട്ടി വേറെ ആര്‍ക്കെങ്കിലും ഇത് തിരിച്ചു കൊടുത്ത് സമാധാനം കണ്ടെത്തണം എന്ന ചിന്തയില്‍ ഒരു തീരുമാനത്തിലെതിയെന്ന പോലെ അവന്‍ കിടന്നു കൂര്‍ക്കം വലി തുടങ്ങി.
രാവിലെ സംസ്കൃതം വാര്‍ത്ത കേട്ടാണ് ബാപ്പു ഉണര്‍ന്നത്‌ പല്ല് തേച്ചു പ്രാതല്‍ കഴിച്ചു പുറത്തിറങ്ങി. ആര്‍ക്കിട്ടു പണി കൊടുക്കുമെന്ന കാര്യത്തില്‍ വല്ലാത്ത ആതിയിലായിരുന്നു നടത്തം.
അതാ! വഴിയില്‍ പോക്കിരി ചക്കര ഇരിക്കുന്നു പുള്ളി ബാപ്പു വരുന്നതൊന്നും നോക്കാതെ ആരോടോ കാര്യമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.അടുത്ത് ചെന്നിട്ടും തന്നെ മൈന്‍ഡ്‌ ചെയ്യുന്നതായി തോന്നിയില്ല.എന്നാലും ബാപ്പു മൊബൈലില്‍ സംസാരിക്കുന്നത് ശ്രെദ്ധിച്ചു കേട്ട് കൊണ്ടിരുന്നു സംസാരിക്കുന്ന വിഷയം എന്താണെന്ന് വ്യക്തമായപ്പോള്‍ എന്തോ ഒരു വഴി തെളിഞ്ഞ പോലെ ബാപ്പുപോക്കിരി ചക്കരയില്‍ നിന്ന്  യാത്ര പറഞ്ഞു വഴി പിരിഞ്ഞു.
പണികൊടുക്കുന്നത് പോക്കിരി ചക്കരക്ക് തന്നെ ബാപ്പു ഉറപ്പിച്ചു. മൊബൈലില്‍ സംസാരം കേട്ട കാര്യം മനസ്സില്‍ തികട്ടി വന്നു കൊണ്ടിരുന്നു.
അതെ ചക്കരയുടെ കാരനോല് (ജേഷ്ട്ടന്‍) ഗള്‍ഫില്‍ നിന്ന് കുഴല്‍(പുണ്ടി) മാര്‍ഗം പത്തായിരം ഉറുപ്പിക അയച്ചിരിക്കുന്നു അത് ഇന്നോ നാളയോ നാട്ടില്‍ കിട്ടും എന്നാണു പറഞ്ഞത്‌.
ഇത് തന്നെ പണി കൊടുക്കാന്‍ പറ്റിയ കാര്യം ബാപ്പു ഉച്ച വരെ കാത്തിരുന്നു ഏകദേശം ഒരു മണിയോടടുത്തപ്പോള്‍ തന്റെ പുതിയ സിം ഇട്ട മൊബൈലെടുത്ത് ശബ്ദം മാറ്റി വിളിച്ചു.
ബാപ്പു : "ഹെലോ അസ്സലാമുഅലൈക്കും  ചക്കരയല്ലേ"
ചക്കര : "വഅലൈക്കുമുസ്സലാം അതെ,ആരാ ആളെ തിരിഞ്ഞില്ലല്ലോ?"
ബാപ്പു :"ഞാന്‍ മോങ്ങത്ത് നിന്നാ വിളിക്കുന്നത് ആരെങ്കിലും ഗള്‍ഫില്‍ നിന്ന് പൈസ അയക്കുന്നതിനെ പറ്റി പറഞ്ഞിരുന്നോ ?
ചക്കര : "പറഞ്ഞിരുന്നു (ആവേശത്തോടെ)
ബാപ്പു :"എത്രയാ! എന്ന് കിട്ടുമെന്നാ പറഞ്ഞത്‌' ?
ചക്കര : "പത്തായിരം ഉറുപ്പിക. ഇന്നോ നാളയോ കിട്ടുംന്നാ പറഞ്ഞത്‌ .
ബാപ്പു : 'ഉം. ബുദ്ടിമുട്ടാവില്ലെങ്കില്‍നിങ്ങള്‍ കൊണ്ടോട്ടി വരെ ഒന്ന്  വന്നാല്‍ വളര ഉപകാരമായിരുന്നു  എനിക്ക് ഒന്ന് രണ്ടു സ്ഥലത്ത് കൂടെ പോകാനുണ്ട്.'
ചക്കര : "അതിനെന്താ! ഞാന്‍ വരാലോ".
ബാപ്പു : 'നിങ്ങള്‍ക്ക്‌ ബുദ്ടിമുട്ടാവില്ലേ' ?
ചക്കര : 'അത് സാരല്യാ'
ബാപ്പു :'എന്നാല്‍ നിങ്ങള്‍ രണ്ടു മണി ആവുമ്പോഴേക്ക്  ബസ്‌ സ്റ്റാന്‍ഡില്‍ എത്തിക്കോളൂ.ഞാന്‍ അവിടെ എത്തിയാല്‍ ഞാന്‍  നിങ്ങള്‍ക്ക്‌ വിളിക്കാം അസ്സലാമു അലൈക്കും. 
ചക്കര : 'വഅലൈക്കുമുസ്സലാം'.
കൃത്യം രണ്ട്‌ മണിക്ക് മുംബ് തന്നെ ചക്കര സ്റ്റാന്‍ഡിലെത്തി കാത്തിരിപ്പ്‌ തുടങ്ങി അത് നീണ്ടു രണ്ടരയും മൂന്നും മൂന്നരയും പിന്നിട്ടു. കാത്തിരിപ്പിനിടയില്‍ അവന്‍ പിറുപിറുത്ത് കൊണ്ടിരുന്നു.
നാല് മനിയായപ്പോള്‍ മൊബൈല്‍ റിംഗ് അടിച്ചു.ഹാഉ രക്ഷപ്പെട്ടു ! എന്ന ചിന്തയില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു ആരാണെന്ന് ചോദിച്ചു.
ഞാന്‍ ബാപ്പുവാണ് എന്തെ ഇവിടെയിരിക്കുന്നത്? 'ഒരാള്‍ ഇവിടെ വരാന്ന് പറഞ്ഞിരുന്നു ? ഞാനയാളെ കാത്തിരിക്കുകയാണ്.
എന്നാല്‍ നീ അയാളെ കാത്തിരിക്കേണ്ട അയാള്‍ വരില്ല! 
"നീ പോടാ അത് നിനക്കെങ്ങനെ അറിയാം" എന്ന് ചക്കര ചോദിച്ചു.
എന്നാല്‍ നീ വിശ്വസിക്കേണ്ട! നിനക്ക് ആദ്യം വിളിച്ച നമ്പര്‍ ഇതല്ലേ എന്ന് പറഞ്ഞു ആ നമ്പര്‍ പറഞ്ഞു കൊടുത്തു.
അപ്പോള്‍ ചക്കരക്ക് കാര്യം ബോധ്യമായി എനിക്ക് പണി കിട്ടിയിരിക്കുന്നു.
ചക്കര കൊല്ലാനുള്ള ദേഷ്യത്തോടെ ബാപ്പുവിന് വിളിച്ചു അവനാ കോള്‍ കണ്ട ഭാവം പോലും കാണിക്കാതെ തനിക്ക്‌ കിട്ടിയ പണി തിരിച്ചു കൊടുത്ത സന്തോഷത്തില്‍  മൊബൈലില്‍ ചിരിച്ചു  നോക്കികൊണ്ടിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ