2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

ഫാസിസം ഉറഞ്ഞുതുള്ളുകയാണ് കരുതിയിരിക്കുക

പ്രിയ ചെങ്ങാതിമാരെ ഇന്തൃയില്‍ ഫാസിസം തയച്ചുവളര്‍ന്നുകൊണ്ടിരിക്കുകയാണ്.നാനാതത്വില്‍ ഏകത്വം എന്ന നമ്മുടെ കെട്ടുറപ്പിന്‍െറ‍ മൂലക്കല്ലിനവര്‍ ശക്തമായി പ്രഹരിച്ചുകൊണ്ടിരിക്കുകയാണ്.അധികാര കസേരകള്‍ സുസ്ഥിരമാക്കാനവര്‍ വര്‍ഗീയ കലാപങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ജന ഹൃദയങ്ങളില്‍ വിദ്വേഷം നിറച്ചു ചിന്താ ശേശിയെ മരവിപ്പിച്ച്കൊണ്ടിരിക്കുന്നു.കൂട്ടത്തില്‍ നിന്ന് കല്ലെറിയുന്ന രീതിയാണ് ഫാസിസ്റ്റുകള്‍ നടത്തുന്നത്.എറിയാൻ കുറച്ചാളുകളും തിരിച്ചേറ് വരുമ്പോള്‍ കൂട്ടത്തില്‍ ലയിച്ചവര്‍ നമ്മളെ അക്രമിക്കുന്ന പ്രചരിപ്പിച്ച് നേട്ടങ്ങള്‍ കൊയ്യുന്നു വോട്ടുബാന്കുകള്‍ സ്ഥിരപ്പെടുത്തി തങ്ങള്‍ക്ക് ഉറപ്പിച്ചുകൊണ്ടിരിക്കുന്നു.വൃക്തികളെ നോക്കിയും പ്രവർത്തനം നോക്കിയും രാജ്യ നന്മയും മുന്‍നിര്ത്തി‍ ഉപയോഗിച്ചിരുന്നസമ്മതിദാവകാശംപേരുംജാതിയുംനോക്കിവിനിയോഗപ്പെട്ടുക്കൊണ്ടിരിക്കുന്നു.ഇത്കൊണ്ട്തന്നെഅര്‍ഹതപ്പെട്ടവരേക്കാള്‍ അനര്‍ഹര്‍ സ്ഥാനമാനങ്ങൾ കയ്യാളുന്നു.രാജ്യ സുരക്ഷയിലും നിയമസംവിധാനത്തിലും വരെ ഫാസിസംപിടിമുറുക്കിക്കൊണ്ടിരിക്കുന്നു.ചെയ്യുന്ന തെറ്റ് നോക്കിയല്ല ചെയ്യുന്ന ആളെ നോക്കി നിയമവൃവസ്ഥ ശിക്ഷ നടപ്പാക്കുന്നു.സമത്വം നിലനിര്‍ത്തുന്നതിനും ജനങ്ങള്‍ക്ക് സുരക്ഷ യും നീതിയും ഉറപ്പുവരുത്തേണ്ടവര്‍ അതില്‍നിന്ന് പിന്നോട്ടുപോയാല്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കും അങ്ങിനെ സംഭവിച്ചാല്‍ സ്വൈരൃജീവിതവുംസുരക്ഷിതത്വവും നഷ്ടംപ്പെടും.എല്ലാവരും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കുകആരുംആരുടെമേലിലും വിശ്വാസങ്ങളോ ആചാരങ്ങളോ അടിച്ചേല്‍പ്പിച്ച് വൃക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തരുത്.ഗവര്‍മെന്‍െറുകള്‍ ചെയ്യേണ്ടത് തങ്ങളുടെ നാട്ടിലെ ജനങ്ങള്‍ വല്ലതും കഴിക്കുന്നുണ്ടോ അതോ പട്ടിണിയിലാണോ എന്നൊക്കെയാണ്.അല്ലാതെ തിന്നുന്നസാധനംഎന്തൊക്കെയാണ് എന്നല്ല.നമ്മുടെ മുന്‍കാമികള്‍ രക്തവും മജ്ജയും കൊടുത്ത് നേടിത്തന്ന സ്വാതന്ത്ര്യം അനുഭവിക്കാന്‍ നമുക്ക് കഴിയുന്നില്ലെന്കില്‍ പിന്നെ ബ്രിട്ടീഷ് ഭരണവും ഇപ്പോഴത്തെ ഭരണകൂടവും തമ്മിലെന്ത് വൃതൃാസം.ജനങ്ങള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന ഭരണകൂടം ജനങ്ങളെ ഭരിക്കുന്ന രീതിവിട്ട് ജന സേവനം എന്നരീതിയിലേക്ക് പുനര്‍വിചിന്തനം നടത്തേണ്ടതിന്‍െറ സമയം അതിക്ക്രമിച്ചിരിക്കുന്നു.ഫാസിസം തുലയട്ടെ ഇന്തൃവിജയിക്കട്ടെ!
സുഹൈല്‍ പി.ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ