2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

ഗാന്ധി ജയന്തി ദിനാശംസകള്‍

ഇന്നത്തെ നൃൂസ് കേട്ടപ്പോഴാണ് ബീഫ് കൊലപാതകത്തിന്‍റെ ഗൗരവമറിയുന്നത്.എയര്‍ ഫോഴ്സ് ഉ ദ്ദൃോഗാര്‍ഥിയുടെ അച്ഛനെ യാണ് കൊല ചെയ്തതെന്ന് വരുമ്പോള്‍ ഇതില്‍ ഗൂഢമായ ചില അജണ്ടകളുണ്ടെന്ന് തോന്നുന്നു.ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് നയം തന്നേയാണ് മോഡി സര്‍ക്കാര്‍ തുടര്‍ന്ന് പേരുന്നതെന്ന് പറയേണ്ടിവരും.കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്തൃയില്‍ 619 കലാപങ്ങൾ നടന്നു ഇപ്പോഴും നടത്തിക്കോണ്ടിരിക്കുന്നു.അതിന്‍െറ അന്വേഷണമൊന്നും എവിടെയും എത്തിയിട്ടില്ല.‍ അധികാര സിരാ കേന്ദ്രത്തില്‍ ഇരിപ്പിടം സുസ്ഥിരമാവാന്‍ പാവം ജനങ്ങളെ വര്‍ഗീയവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നു ജന ഹൃദയങ്ങളില്‍ വര്‍ഗീയത കുത്തിനിറക്കുന്നു.പാഠപുസ്തകങ്ങളിലെ ചരിത്രങ്ങള്‍വരെ വര്‍ഗീയ ദ്രുവീകരണത്തിന് ഉപയോഗിക്കുന്നു.രാജാക്കന്‍മാര്‍ തങ്ങളുടെ രാജ്യം വിപുലീകരണത്തിനും സ്വത്ത് സമ്പാദനത്തിനും ചെയ്ത യുദ്ദങ്ങള്‍ക്ക് ആളുടെ പേരും ജാതിയും മതവും നോക്കി വേര്‍തിരിച്ച് കുഞ്ഞു ഹൃദയങ്ങളില്‍ വരെ വര്‍ഗീയത കുത്തിവെക്കുന്നു.ഇതില്‍ ഫാസിസ്റ്റ് ശക്തികൾ വിജയിച്ചുകൊണ്ടിരിക്കുന്നുയെന്നതാണ് ഇന്തൃയിന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഭയാനകരമായ ഭീഷണി.നാനാതത്വില്‍ ഏകത്വം എന്ന വലിയ തത്വം മങ്ങിക്കൊണ്ടിരിക്കുന്നു.ഒരേയൊരു ഇന്തൃ ഒരൊറ്റ ജനത എന്ന ആപ്തവാക്യം പിന്‍തുടര്‍ന്ന് മുന്നേറാന്‍ നമുക്ക് സാധിക്കട്ടെ!
ജയ് ഹിന്ദ്
എവര്‍ക്കും ഗാന്ധി ജയന്തി ദിനാശംസകള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ