2017 ഓഗസ്റ്റ് 8, ചൊവ്വാഴ്ച

അമ്മായിമ്മ മരുമകൾ

ഇന്നലെ ഒരു സൗഹൃദ ചര്‍ച്ചക്കിടെ സംസാരം അമ്മായിമ്മ മരുമകൾ ബന്ധത്തെ വിഷയത്തെക്കുറിച്ചായി.
കൂടെയുള്ള സുഹൃത്തൊനോട് കൂട്ടത്തിലെ വില്ലന്‍ ചോദിച്ചു നീയും ഭാര്യയും തമ്മിലെങ്ങനെ നല്ല സ്നേഹ ബന്ധത്തിലാണോ?
അവന്‍ പറഞ്ഞു 
അതെ!
എന്നെപ്പറ്റി ബല്ലൃ അഭിപ്രായാ...
അവള്‍ക്കും കുടുംബക്കാര്‍ക്കുമൊക്കെ. അവരത് പറയാറുമുണ്ട് എന്നൊക്കെ അവന്‍ കൂട്ടിച്ചേര്‍ത്തു.
ശേഷം ചോദ്യം വൈഫിന് നിന്‍െറ ഉമ്മയെക്കുറിച്ചുള്ള അഭിപ്രായമോ?..
എന്ന ചോദ്യത്തിന് മുന്നില്‍ അവനൊന്ന് തല താഴ്ത്തിയാണ് മറുപടി പറഞ്ഞു.
"അവള്‍ക്ക് ഉമ്മയെക്കുറിച്ചത്ര നല്ല അഭിപ്രായമില്ല".
ഉമ്മ വഴക്ക് പറയും,അങ്ങിനെയുള്ള ഓരോ കംബ്ലൈന്‍റുകളൊക്കെ പറയാറുണ്ട്.
ഹോ !ഹോ !
അപ്പോ നീയെന്താ അവളോട് പറയാറ്.
സാരല്ലൃ വയസായവരല്ലേ,കൂടാതെ അസുഖവും.
നീയതത്ര കാര്യമാക്കണ്ടാ.....
അവള്‍ ഓകെ എന്ന് പറയും.
കൂട്ടത്തിലെ മറ്റൊരു സുഹൃത്ത് ഇടയിൽ കേറി എനിക്കൊരഭിപ്രായം പറയാനുണ്ടെന്ന് പറഞ്ഞു സംസാരിച്ച് തുടങ്ങി.
പുതിയാപ്ലനെപറ്റി നല്ല അഭിപ്രായ പെരുമഴ പെയ്യിക്കും
ആ നല്ല സ്വഭാവ സ്നേഹവുമൊക്കെ പകര്‍ന്ന് നല്‍കിയ ആ ഉമ്മയില്‍ നിന്ന് കിട്ടിയതാണെന്ന തിരിച്ചറിഎടുത്തവള തല്ലച്ചോറില്ലാതായാലെന്താ ചെയ്യാാാ
പിന്നെ മദ്രസ പത്തും പന്ത്രണ്ടും ബല്ലൃ കോളേജീ പോയി ഡിഗ്രിം ഇട്ക്കും.
എന്നിട്ടാ മൂന്നോ നാലോ ക്ലാസ് മദ്രസയും സ്കൂളും പോയ ഉമ്മനാരെപ്പറ്റി മോശം പെരുമാറ്റമാണ് വഴക്ക് പറയും എന്നൊക്കെ പറഞ്ഞ് ഒച്ചപ്പാടുണ്ടാക്കും.
കൂടെ നില്‍ക്കുന്ന ആളുടെ രീതി മനസ്സിലാക്കി അതിനൊപ്പിച്ച് പെരുമാറ്റത്തില്‍ മാറ്റം വരുത്താന്‍ പത്തും പത്ത് കിത്താബും ഫത്ഉല്‍ മുഈനും ഒാതി ,ഡിഗ്രി ഡിസ്റ്റിംഗ്ഷനില്‍ പാസ്സായിട്ട് കഴിയാത്തവരാാാ
നാലാം ക്ലാസ് വരെ മാത്രം മത ഭൗതിക വിദൃഭൃാസം നേടിയ വയസന്മാരെ കുറ്റം പറയുന്നത്.
ഇവരെ സര്‍ട്ടിഫിക്കറ്റൊക്കെ അലമാരയിലല്ലാ അടുപ്പിലാണ് വെക്കേണ്ടതെന്നവന്‍െറ പ്രസ്താവനയോടെ ചര്‍ച്ച നിര്‍ത്തി..
ഇത് ഉപകാരപ്പെടും എന്ന് തോന്നുന്നവര്‍ ഷെയർ ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ