2018 മാർച്ച് 13, ചൊവ്വാഴ്ച

ജന സംഖ്യ വിവാദം ഉണ്ടാക്കുന്ന ജനം ടിവിക്കാരനോടും

ജന സംഖ്യ വിവാദം ഉണ്ടാക്കുന്ന ജനം ടിവിക്കാരനോടും അത് കണ്ട് ശെരിയാണെന്ന് തോന്നി അരിശം കേറുന്നവരോടും നിങ്ങള്‍ അല്‍പം കാരൃമായിചിന്തിക്കൂ...
കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ സഹപാഠിയുടെ അമ്മയെ കണ്ടു വിശേഷങ്ങൾ ചോദിച്ച കൂട്ടത്തില്‍ എന്‍െറ കല്ലൃാണം കഴിഞ്ഞിട്ട് എത്ര വര്‍ഷം കഴിഞ്ഞു എന്താ അവന്‍െറ കല്ലൃാണംനോക്കാത്തത് എന്ന് ചോദിച്ചപ്പോള്‍ അവന്‍െറ അമ്മ നിരാശയോടെ തന്ന മറുപടി.
മോനെ നിങ്ങളെ മാപ്പിള ജാതീത്തെ പോലല്ല ഞങ്ങള്‍ക്ക് ജാതകം മാത്രം ഒത്താല്‍ പോര ഇപ്പോ ഗവര്‍മെന്‍റ് ജോലിയും വേണേലോ കല്ലൃാണം നടക്കാന്‍.
നാട്ടില്‍ നല്ല കൂലി ഉള്ള ജോലി എടുക്കുന്ന ആശാരി,മേസിരി, പോലെയുള്ള പ്രഫഷണല്‍ ജോലിയുള്ള ആളുകളായിട്ടും കാരൃമില്ല പെണ്ണ് ശെരിയാവുന്നില്ല.
ഇവരെയൊക്കെ പ്രായത്തിലുള്ള മറ്റു വിഭാഗത്തിലെ ആളുകള്‍ക്ക് രണ്ടും മൂന്നും കുട്ടികളായി
അതിന് ആരാണ് കുറ്റക്കാര്‍
എന്നതിനെ കുറിച്ച് സ്വയം ചിന്തിക്കൂ...
നേരാവണ്ണം സമയത്തിന് കല്ലൃാണം കഴിക്കാതെ അല്ലെന്കില്‍ നടത്തിക്കൊടുക്കാതെ ഇത് പോലുള്ള ഭിന്നിപ്പിന്‍െറ സ്വരം സമൂഹത്തിൽ വിതറുന്ന തല്‍പര കക്ഷികൾ ദിശാബോധം നല്‍കേണ്ടത് തങ്ങളിലേക്ക് തന്നെയാണ്. അതാണ് സമുദായ സ്നേഹികള്‍ ചെയ്യേണ്ടത് അല്ലാതെ സ്പര്‍ദ്ദ ഇളക്കി വിടുകയല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നു.
സുഹൈല്‍ പി.ടി
ഈത്തച്ചിറ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ