2019 മാർച്ച് 24, ഞായറാഴ്‌ച

ഉമ്മ

ഉമ്മ

സുഹൈല്‍ പി.ടി
ഈത്തച്ചിറ

ഉണരുന്ന വേളയില്‍
ഉണര്‍വായിറങ്ങുന്ന
മനസിന്‍െറ തെളിമയാണുമ്മാ
കരയുന്ന   മാത്രയില്‍
കരമായണയുന്ന
ഖല്‍ബിന്‍െറ കാവലാണുമ്മാ
തിളക്കുന്ന മനസ്സിൽ
തണവായിപരക്കുന്ന
കുളിരിന്‍െറ കാറ്റാണുമ്മാ
ചിരിക്കുന്ന  മുഖമായി
പലരായി അണഞ്ഞാലും
പകലിന്‍െ നിറമാണുമ്മാ
ഋതുമാറി  ഋജുവായി
പുതുകോലം പുണര്‍ന്നാലും
 നേശത്തിന്‍ വഴിയാണുമ്മാ
അകലത്തേ മണലിലും
അരികത്തെ  മടിയിലും
കരമായ കാവലാണുമ്മാ
പനി വന്നണഞ്ഞാലും
പണമില്ലാതലഞ്ഞാലും
ഉറപ്പുള്ള കാലാണുമ്മാ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ