ചരിത്ര ഭൂമിയിലൂടെ
അഹദിന്‍ അംറാല്‍ മക്കാ കണ്ടു
ഉമരിയായിരു ഹറമും കണ്ടു
ഹജറുല്‍ അസ്വദ് കണ്ടു
സ്വര്‍ഗീയ കല്ലും കണ്ടു
ഹിജ്റ് ഇസ്മായിൽ കണ്ടു
അവിടമില്‍ കേറിക്കണ്ടു
ഇബ്രാഹീം മഖാമ് കണ്ടു
പിന്നില്‍ സ്വലായിലാണ്ടു
സ്വഫാ മര്‍വായും കണ്ടു
ബീവി ഹാജറ തന്‍ ഓര്‍മ പൂണ്ടു
ജബലു സൗറ് കണ്ടു
ജബലുന്നൂറും കണ്ടു
മഹതി ഖാദീജാ ഓര്‍മായില്‍ പൂണ്ടു
അറഫാ മൈദാനി കണ്ടു
ഹജ്ജത്തുല്‍ വിദാഅിലാണ്ടു
വാദി മുസ്തലിഫ കണ്ടു
ഹജറ് മകാനും കണ്ടു
മിനാഅ് താഴ്വര കണ്ടു
കമനീയ ടെന്‍റും കണ്ടു
ജംറാഅ സ്തൂപം കണ്ടു
പിശാചില്‍ രോഷവും പൂണ്ടു
തന്‍ഈം മസ്ജിദ് കണ്ടു
ആയിശ ചരിതം പൂണ്ടു
ജിഅ്റാന മീഖാത്കണ്ടു
ഖരീബ് ജീറാനിം കണ്ടു
മദീന റൗദാ കണ്ടു
നൂറിനെ നഫ്സില്‍ കണ്ടു
ബദറിന്‍ മണല്‍ കണ്ടു
ദീനിന്‍ ഫത്ഹ് കണ്ടു
ഉഹ്ദിന്‍ മല കണ്ടു
ദീനിന്‍ ചരിതം പൂണ്ടു
ഖന്‍ദഖ് കിടങ്ങ് കണ്ടു
ഒട്ടിയ വയറും കണ്ടു
ഉസ്മാന് ബിഅ്റ് കണ്ടു
തമറിന്‍ തോട്ടവും കണ്ടു
ഖുബാ ഖിബ്ലതൈന്‍ പള്ളി കണ്ടു
സച്ചരിത പാതയും കണ്ടു
ഇന്‍സാന്‍ കൂട്ടം കണ്ടു
നഫ്സായി അവരെ കണ്ടു
അംറെല്ലാം ഖൈറായി കണ്ടു
എല്ലാം സഫറിന്‍ സഫറായി കണ്ടു.
കുല്ലും മുറാദിന്‍ വഴിയായി കണ്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ