2013 ഏപ്രിൽ 27, ശനിയാഴ്‌ച

അഴീക്കോടന്‍ മാഷിന് കോയിക്കോടന്‍ മറുപടി.


രാവിലെ തന്നെ സഖിയെ സുഖിപ്പിക്കാന്‍ സഖാവ് മൊഴിഞ്ഞതിപ്രകാരം.
കിട്ടിയ മറുപടി എപ്രകാരം എന്ന് നോക്കാം.

ജാസ്മിന്‍ മണമുള്ള

ജമീലായ ജാസ്മിനെ

ജല്ല ജലാലായ ജഗന്നാഥന്‍

ജനിപ്പിച്ചു ജയിപ്പിച്ചത്‌

ജനല്‍ ജാലകത്തിലൂടെ

ജ്വാലയായി വന്ന്

ജീവന്‍റെ തിരിനാളമായി

ജീവനില്‍ ജ്വലിച്ചു നിന്ന്

ജന്മ സാഫല്യത്തിലെന്നെ

ജയിപ്പിച്ചു നിര്‍ത്താനല്ലേ ?

'എന്ന് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു അവന്‍ ആകാംഷയോടെ അവളുടെ
മുഖത്തേക്ക് നോക്കി'.!

“ആയിനോന്നോല്ല!” “അവള്‍”

അവന്‍: “പിന്നെ!” എത്തിനാ ഇജ്ജ്‌ പറീണ്ടോ?.

അവള്‍: ഇങ്ങളെ കെട്ടിയോളായി മരിച്ചോളും ഒപ്പം ജീവിച്ചാന്.

അവന്‍ : ഹാവൂ.!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ