2013 ജൂൺ 28, വെള്ളിയാഴ്‌ച

വിധി (Published)


സ്വപ്നങ്ങളെ കനവിലടക്കി

ദുഃഖങ്ങളെ വിധിയിലൊതുക്കി

സ്നേഹ വായ്പുകള്‍ കരളില്‍ മടക്കി

സ്നേഹ രാഗങ്ങള്‍ കനവില്‍ മുക്കി

വിഗ്രഹത്തില്‍ ആഗ്രഹം മൊഴിയും വധു

നിന്നെ ഞാന്‍ അടിമയെന്നു വിളിക്കാമോ?

മണ്ണില്‍ പിറന്ന ഞാന്‍ നിന്‍ മുന്നില്‍

ക്ഷോഭ ഭാവം കാനിക്കവേ!

വിഷണ്ണയായി നീ പൊഴിക്കും മിഴി ജലം

കുതിര്‍ത്തുന്നുയെന്‍ ഹൃദയ തലം

പിറകെ അലിയുന്നു ക്ഷോഭം ശോഭയായി.

കാണാന്‍ കൊതിച്ച മുഖം എന്നും-

കാണാന്‍ വിധിചില്ലന്നാധി പെണ്ണില്‍

കരളില്‍ പതിഞ്ഞ മുഖം ചിത്രമായി കണ്ണില്‍

വിധിച്ച തുണയില്‍ കൊതി തിരിച്ച്

തങ്ങിയ രസ പ്രഭാത പ്രദോഷങ്ങള്‍

പെയ്തിറങ്ങുന്ന മുന്നില്‍ തുള്ളിയായി

പെയ്യാന്‍ കൂടിയ കാറായി ഞാനിക്കാരെ

നനയാന്‍ ഭ്രമിച്ച മരമായി നീയക്കരെ

വര്‍ണ്ണ വലയം തീര്‍ത്തു ഇനിയെത്ര നാള്‍

കാത്തിരിക്കും സുദിനം വിധി-

കനിയുമെന്നാശ്വാസ ചിന്തയില്‍ സ്വസ്ഥമായി

മറയുന്നു ദിനങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ