കാര്‍
മേഘത്തിലൊളിഞ്ഞ മഴ തുള്ളികള്‍ പെരുമഴയായി
കുളിര്‍
കോരിയിട്ട് പെയ്തിറങ്ങും വേളയില്‍
കരകവിഞ്ഞൊഴുകുംകനാല്‍,അരുവികള്‍
ദ്രിഷ്ട്ടിയില്‍ പതിക്കവേ!
ഓടിയെത്തുന്നോര്‍മയില്‍
ആവേശ തിമര്‍പ്പില്‍-ചെളി,ചേറില്‍ മുങ്ങി പൊങ്ങിയ ശൈശവ നാളുകള്‍.
പുഞ്ചിരി വര്‍ണ്ണം
പോല്‍ ചിതറി തെറിക്കും തുള്ളികള്‍
പകുത്ത പുല്‍ചെടി, മരങ്ങള്‍ തന്‍ ഒളിനോട്ടം
ഉഷ്ണത്തില്‍
ശോഷിച്ച കക്ഷിക്കും-
കാണുന്ന ഭവാന്റെ
അക്ഷിക്കുംകുളിര്‍ കാഴ്ചയാ.
അകലും
വേളയിലെന്നരികിലാണേല്‍
അലിഞ്ഞു കളയാമെന്ന തോന്നലുള്ളില്‍
അരികിലുള്ള
മാത്രയില്‍ ചിന്ത
ഇച്ചിരിയാശ്വാസത്തിനായി നീ അകന്നെങ്കില്‍
തേട്ടമുണ്ടെന്നുമെന്നുള്ളില്‍ അന്ത്യകര്‍മ്മം വരുംവരേ
വര്ഷിക്കണം നീ എന്നും ഞങ്ങളില്‍ വര്‍ഷക്കാലമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ