പ്രഭാതം തെളിയുന്നതും
പ്രദോഷം മങ്ങുന്നതും
പുതു പ്രതീക്ഷ തന്‍
പുലരികള്‍ നല്കാനത്രേ
അസ്തമിച്ച പകലിന്‍
നിമിഷങ്ങള്‍ പകര്ന്നു -
കര്ന്ന നവതലങ്ങള്‍.
ഒളിഞ്ഞു മങ്ങിയ രാവിന്‍-
നീലിമയിലണഞ്ഞ നിനവും കനവും
പകലിന്‍ ചിന്തയും വിചിന്തനവും
ചൈത്രയാത്രക്കുതകും പാഠങ്ങള്‍ മാത്രം.
വെട്ടത്തിനായി തുറന്നുമിരുളില്‍ -
അടഞ്ഞിരിക്കും നിന്‍ മിഴിചെപ്പ്
ഒപ്പിയെടുത്ത കാഴ്ചകള്‍,
മഴ തുള്ളികള്‍ ചിതറി കുളിരേകിയ
മണ്ണില്‍ പൊങ്ങിപറന്ന ഗന്ധത്തിനും
ഉറച്ച തൂണിനും തുരുമ്പിനും
ചൊല്ലി ഫലിപ്പിക്കാനുള്ളതോ
ഇന്നലെ തന്‍ ചരിതങ്ങള്‍.
നാളെ തന്‍ പുതുസായാഹ്നങ്ങള്‍
നവോദ്ധാനാതമക പാതയില്‍
വഴിനടത്താന്‍ ഇന്നലെ തന്‍
മുഹൂര്ത്തനങ്ങള്‍ മിഴി തുറക്കട്ടെ.
സുഹൈല്‍ പി.ടി
ഈത്തച്ചിറ
പ്രദോഷം മങ്ങുന്നതും
പുതു പ്രതീക്ഷ തന്‍
പുലരികള്‍ നല്കാനത്രേ
അസ്തമിച്ച പകലിന്‍
നിമിഷങ്ങള്‍ പകര്ന്നു -
കര്ന്ന നവതലങ്ങള്‍.
ഒളിഞ്ഞു മങ്ങിയ രാവിന്‍-
നീലിമയിലണഞ്ഞ നിനവും കനവും
പകലിന്‍ ചിന്തയും വിചിന്തനവും
ചൈത്രയാത്രക്കുതകും പാഠങ്ങള്‍ മാത്രം.
വെട്ടത്തിനായി തുറന്നുമിരുളില്‍ -
അടഞ്ഞിരിക്കും നിന്‍ മിഴിചെപ്പ്
ഒപ്പിയെടുത്ത കാഴ്ചകള്‍,
മഴ തുള്ളികള്‍ ചിതറി കുളിരേകിയ
മണ്ണില്‍ പൊങ്ങിപറന്ന ഗന്ധത്തിനും
ഉറച്ച തൂണിനും തുരുമ്പിനും
ചൊല്ലി ഫലിപ്പിക്കാനുള്ളതോ
ഇന്നലെ തന്‍ ചരിതങ്ങള്‍.
നാളെ തന്‍ പുതുസായാഹ്നങ്ങള്‍
നവോദ്ധാനാതമക പാതയില്‍
വഴിനടത്താന്‍ ഇന്നലെ തന്‍
മുഹൂര്ത്തനങ്ങള്‍ മിഴി തുറക്കട്ടെ.
സുഹൈല്‍ പി.ടി
ഈത്തച്ചിറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ