പ്രദോഷ കാറ്റിന്‍ തലോടലില്‍ -
മാനം നോക്കിയിരിക്കവേ
വാര്മഴവില്ലിന്‍ നിറക്കൂട്ട് പോല്‍
പരന്ന പ്രഭ വിസ്മയ കാഴ്ചയായി
ദര്ശന ബിന്ദുവില്‍ സ്പര്ശിക്കവെ,
വിശ്വത്തിനധിപന്‍ മണ്ണില്‍-
നീതി തന്‍ നിധിക്ക് കാവലായി
വസന്തത്തില്‍ സുഗന്ധമായുദിപ്പിച്ചു
വിശ്വാസിയുള്ളില്‍ തെളിച്ചു പ്രഭാ വിളക്ക്.
നീരുറവയാല്‍ വലയം തീര്ത്ത കരകള്‍,
കരകടലിനിടയില്‍ ഇഴഞ്ഞും തുഴഞ്ഞും
ആയുര്ചക്രം ചിതലരിക്കുന്ന
അക്ഷി ദ്രിഷ്ട്ടിയില്‍ പതിക്കാത്ത
പ്രാണി തന്‍ പ്രാണനും-
ദ്രിഷ്ട്ടി പടത്തില്‍ കനത്തില്‍ തെളിയുന്ന
സസ്യജന്തു മിശ്രബുക്കിലിടം കിട്ടിയ
കേസരി കോലങ്ങള്ക്കും-
ഇരുലോക സന്തോഷ പ്രഭ ചൊരിഞ്ഞ
സ്വജീവിതം ചരിതസന്ദേശമാക്കിയിട്ടുകടന്ന-
മരുഭൂവില്‍ പിറന്ന പ്രഭയെ!
മണ്ണ് തീണ്ടാ വിശ്വാസി തന്‍ മനത്തിലിന്നും
ജ്വലിക്കുന്നു ജ്വാലയായി അന്നുപോലിന്നും.
മാനം നോക്കിയിരിക്കവേ
വാര്മഴവില്ലിന്‍ നിറക്കൂട്ട് പോല്‍
പരന്ന പ്രഭ വിസ്മയ കാഴ്ചയായി
ദര്ശന ബിന്ദുവില്‍ സ്പര്ശിക്കവെ,
വിശ്വത്തിനധിപന്‍ മണ്ണില്‍-
നീതി തന്‍ നിധിക്ക് കാവലായി
വസന്തത്തില്‍ സുഗന്ധമായുദിപ്പിച്ചു
വിശ്വാസിയുള്ളില്‍ തെളിച്ചു പ്രഭാ വിളക്ക്.
നീരുറവയാല്‍ വലയം തീര്ത്ത കരകള്‍,
കരകടലിനിടയില്‍ ഇഴഞ്ഞും തുഴഞ്ഞും
ആയുര്ചക്രം ചിതലരിക്കുന്ന
അക്ഷി ദ്രിഷ്ട്ടിയില്‍ പതിക്കാത്ത
പ്രാണി തന്‍ പ്രാണനും-
ദ്രിഷ്ട്ടി പടത്തില്‍ കനത്തില്‍ തെളിയുന്ന
സസ്യജന്തു മിശ്രബുക്കിലിടം കിട്ടിയ
കേസരി കോലങ്ങള്ക്കും-
ഇരുലോക സന്തോഷ പ്രഭ ചൊരിഞ്ഞ
സ്വജീവിതം ചരിതസന്ദേശമാക്കിയിട്ടുകടന്ന-
മരുഭൂവില്‍ പിറന്ന പ്രഭയെ!
മണ്ണ് തീണ്ടാ വിശ്വാസി തന്‍ മനത്തിലിന്നും
ജ്വലിക്കുന്നു ജ്വാലയായി അന്നുപോലിന്നും.
സുഹൈല്‍ പി.ടി
ഈത്തച്ചിറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ