അടുക്കുംതോറും അകലാൻ പല വഴികൾ
അകന്നു മാറവേ താണ്ടണം മുൾ വഴികൽ
തിടുക്കത്തിലടുത്താലും അകന്നാൽ നടുക്കം
കണ്ടാൽ മിണ്ടാനുള്ളിൽ തിടുക്കം
അകലെ നിന്നാലകതാരിൽ ഞെരുക്കം
അരികെ വന്നാലാനുരാഗ മയക്കം
വാ തൊടുത്ത തോക്കിൻ തിരകൾ
ശാന്ത ചിന്തയിൽ വരുത്തുന്നുനോവിൻ കുലുക്കം.
സായം സന്ദ്യയിൽ ഓര്മ താളുകൾ മറിക്കവേ
തിടുക്കത്തിലടുക്കുന്നതോ നടുക്ക നിമിഷം
മനം മിനുക്കിയ ഓർമ്മകൾ വരുന്നതോ ഒടുക്കം
ഇഷ്ട്ട കിനാക്കൾ മടക്കി ഞാനിന്നിക്കാരെ
നഷ്ട്ട നടുക്കമോർത്തു നീയക്കാരെ
അരികിലിരിക്കെ അണുവായ വീഴ്ചകൾ
അകലെ കേള്ക്കവേ ഭീകര വാഴ്ചകൾ
നടുക്കം ഒതുക്കി തിടുക്കം അടക്കി
കഴിയുന്നു നമ്മൾ ഇരു കോണിൽ.
സുഹൈൽ പി.ടി
ഈത്തച്ചിറ
ഈത്തച്ചിറ
0554058657
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ