ഒരുവേള പൊടിപററിയ ഓര്‍മ്മകളില്‍
കാററു വന്നു തെളച്ചം കാണിക്കവെ
തിളക്കും ചോരയില്‍ മുഴക്കിയ
ധീര വീര വാദചെയ്തികള്‍ ചിരിപരത്തി-
ഉളളില്‍ തെളിയുന്നു രസ ഓര്‍മയായി
ഇന്നിന്‍ നാളിലെയെന്നിലെ ഞാന്‍
ഇന്നലെകളിലെന്നില്‍-
വസിച്ചിരുന്നേലെന്നോര്‍മിച്ച
നിമിഷങ്ങള്‍ പലത്.
കൊഴിഞ്ഞ ഇന്നലെകളിലൊരുക്കിയ
സല്‍ ചെയ്തികള്‍ തെളിയുന്നുമുന്നിലിപ്പഴും-
അനുഭൂതി തൻ ആനന്ദക്കാററായി
നിറം മാറി തരംമാറി തിരിയുന്ന കാലം
തരം നോക്കിയണിയിച്ച കോലത്തിന്‍ മോടി
മങ്ങിയും തെളിഞ്ഞും വലിഞ്ഞും -
അയഞ്ഞും പടി കടക്കവെ-
പറയാതെയറിയാതെ പുരളുന്നുമേനിയില്‍
മാററത്തിന്‍ ഭാവം പല വിധത്തില്‍ .
ഇരുമ്പിന്‍ കരുത്താല്‍-
രൂപമേകി നമ്മളെ നിവര്ന്നിരുത്തിയ എല്ലിൽ
തുരുമ്പ് കയറി മണ്ണിലലിയാൻ നാളുകൾമാത്രം
യാമങ്ങളിൽ പിന്നിലൊളിച്ചു-
പുതു ഓര്‍മയില്‍ ജനം മുഴുകവെ..
ഒളിഞ്ഞു കിടക്കും നിന്നോർമ ഇതളുകൽക്കുള്ളിൽ
എന്കിലും , ചില പുതുപുലരികളില്‍ വരും നീ-
ജനമനത്തില്‍ ഒളിഞ്ഞും തെളിഞ്ഞും-
നിന്‍ സൽ ചെയ്തി തൻ അടയാളങ്ങുണര്‍ത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ