2016 മാർച്ച് 26, ശനിയാഴ്‌ച

പ്രേമകൊട്ടാരം എന്‍െറ മാനസകൊട്ടാരം(PUBLISHED)

വാക്കിലൂടെയും നോട്ടത്തിലൂടെയുംസ്നേഹം വാരിക്കോരി കൊടുത്ത് പ്രേമക്കൊട്ടാരം മനസ്സില്‍ ശ്രീഷ്ടിച്ച് രാജാവും റാണി യായും സ്വയം സംഗല്‍പിച്ച് പ്രത്യേക ലെവലിലൂടെ ഞാനുമെന്‍െറ കാമിനിയുമാണെല്ലാമെന്ന് തോന്നലിലാണ് ഒളിച്ചോട്ടങ്ങള്‍ ഉടലെടുക്കുന്നത്.അവരുടെ ലോകത്ത് ജീവിതചിലവ് എന്ന് പറഞ്ഞാല്‍ മൊബൈൽ റീച്ചാര്‍ജ് ചെയ്തുകൊടുക്കലും ബര്‍ത്ത് ഡേക്ക് സമ്മാനമോ ഗ്രീറ്റിംഗ് കാര്‍ഡോ കൊടുക്കലുമൊക്കെയാണ്.ഉണ്ണാനും ഉടുക്കാനുമുള്ളതൊക്കെ വീട്ടുകാരുടെ ചില വിലാവുമ്പോള്‍ പ്രേമം മാനസകൊട്ടാരത്തില്‍ പൂത്തുലയും. 
പ്രേമം തലക്ക് പിടിച്ച് എപ്പോഴും കാണണം കൂടെ വേണം എന്ന ലെവലിലെത്തുമ്പോള്‍ അവർ സ്വതന്ത്രമായി പ്രണയത്തിലര്‍മാദിക്കാന്‍ ഒളിച്ചോടുന്നു.അങ്ങിനെ ദിവസം കഴിയും തോറും മാനസത്തിലെ പ്രേമ കൊട്ടാരത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങിവരും.
ഭൂമിയിലെത്തിയാല്‍ വിശപ്പുണ്ടാവും അപ്പോൾ ഭക്ഷണം വേണം പണ്ട് ഒരുക്കിതന്ന ആളുകളില്ല,പുതിയ ഡ്രസ്സ് വാങ്ങാന്‍ പൂതിയാവുമ്പോള്‍ ഫ്രീ യായി വാങ്ങി കയ്യില്‍തന്നിരുന്നവരല്ല കൂടെയുള്ളത്.ഇഷ്ടം പോലെ ഒന്നുമറിയാതെ ഉറങ്ങിയിരുന്ന റൂമിലുറങ്ങണമെന്കില്‍ ഇന്നിവന്‍െറ പോക്കറ്ററിയണം.രണ്ടാള്‍ക്കും ഫ്രീ യായി കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങൾക്കും പണം കൊടുക്കണം.അത് വരെ പ്രേമിച്ച് നടന്ന പരിചയം മാത്രമുള്ളവന് അന്ന് മുതൽ ജോലിക്ക് പോണം ആവശൃങ്ങള്‍ക്കുള്ള പണം കണ്ടെത്തണം.അതൊരു പുതിയ പരീക്ഷണമായി വരും.എപ്പോഴും കൂടെ വേണമെന്ന് ആഗ്രഹിച്ച് ഇറങ്ങിപ്പോന്നവര്‍ എപ്പോഴും കൂടെ കിട്ടാതാവും അങ്ങിനെ പരിഭവവും പരാതികളുടേയും നൂലാമാലകള്‍ ഒന്നൊന്നായി പുറത്ത് വരും.കൂടെ വന്നവള്‍ക്ക് വേണ്ടി ജോലിയെടുത്ത് തിരിച്ച് വന്ന് ക്ഷീണംമാറ്റാനെവിടെയെന്കിലുമിരിക്കുമ്പോള്‍ പരാതിപ്പെട്ടിയവള്‍ തുറക്കുമ്പോള്‍ പഴയ പഞ്ചാര പയ്യന്‍ പച്ചത്തെറിയായിരിക്കും പുറത്ത് വിടുക.പന്ചപാവവും പന്ചാരവര്‍ത്തമാനം കൊണ്ട് തന്നെ മുടിയിരുന്ന ആളില്‍ നിന്ന് പച്ചത്തെറി കേള്‍ക്കുമ്പോള്‍ ചെവിട് പന്ചറായിപ്പോവും. എല്ലാം ഒഴിവാക്കി കൂടെ വന്ന എന്നോടിത് പറഞ്ഞില്ലേന്നവള്‍ക്കും, അവളുടെ കാര്യം നടത്താന്‍ ജോലിക്ക് പോയി തളര്‍ന്ന എന്നെ മനസ്സിലാക്കാന്‍ അവളും ശ്മിക്കുന്നില്ല എന്ന തോന്നല്‍ മനസ്സില്‍ മുളച്ച്പൊങ്ങും.ഇതിൽ നിന്ന് അകല്‍ച്ച ആരംഭിക്കും. ദിനം കഴിഞ്ഞ് പോകുംതോറും അകല്‍ച്ച കൂടിക്കൂടി മാനസികമായി വളരെ അകന്നവര്‍ പിരിയണമെന്ന തോന്നലിലൊക്കെ എത്തിത്തുടങ്ങുമ്പോഴാണ് പല പെണ്‍കിടാങ്ങളും മനസ്സിലാക്കുന്നത് തിരിച്ച് കേറാന്‍ പറ്റാത്ത ആഴത്തിലാണ് ഞാനെത്തിപ്പെട്ടതെന്ന്.തിരിച്ചു കയറാനും മുന്നോട്ട് പോകാനും വഴിയില്ല എന്ന തോന്നലിലെത്തുമ്പോള്‍ കയര്‍തുമ്പിലോ, വിഷക്കുപ്പികൊണ്ടോ ജീവിതമവസാനിപ്പിക്കും. പരസ്പരം ജീവിതസാഹചരൃവുമൊക്കെ മനസ്സിലാക്കി വിട്ടുവീഴ്ചയിലായവര്‍ ചിലപ്പോള്‍ കരകയറി മുന്നോട്ട് പോവും.
By
സുഹു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ