2017 ജൂലൈ 11, ചൊവ്വാഴ്ച

ഇടപ്പള്ളിക്കാരനെ

യാത്ര മദ്ദൃേ ഇന്നലെ ഒരു ഇടപ്പള്ളിക്കാരനെ പരിചയപ്പെട്ടു.വിഷേശങ്ങള്‍ പങ്കുവെച്ചു പ്രവാസിത്തിന്‍െറ ചില നേര്‍ക്കാഴ്ചളെക്കുറിച്ചും,സ്വന്തം ആവശൃത്തിന് ഒന്നും ചില വഴിക്കാതെ നാളത്തെ ഭാവിയില്‍ നന്നായി ജീവിക്കാന്‍ മാറ്റി വെച്ച് കഫം പുട മാത്രം ഉടുത്ത് യാത്രയാവരെക്കുറിച്ച്,ഭക്ഷണ കാര്യത്തിലും പാനീയങ്ങൾ കുടിക്കുന്ന കാരൃത്തിലും തീരെ ശ്രദ്ധ ചെലുത്താത്തതിന്‍െറ പേരിൽ രോഗിയായവരെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്തു.
ഒരാചലനക്ക് ശേഷം അദ്ദേഹം
തന്‍െറ പരിചയക്കാരന് സംഭവിച്ച ഒരാപത്തും കൂട്ടത്തില്‍ പങ്ക് വെക്കുകയുണ്ടായി.
ലീവിന് നാട്ടിലെത്തി അസ്വസ്ഥത തോന്നിയപ്പോള്‍ ഒന്ന് ഡോക്ടറെ കാണാൻ പോയ സുഹൃത്തിനോട് ബ്ലഡ് ടെസ്റ്റ് നടത്താന്‍ ഡോ: നിര്‍ദ്ദേശിച്ചു.
ടെസ്റ്റ് റിപ്പോര്‍ട് കണ്ട ഡോക്ടർ നിങ്ങള്‍ മദൃപിക്കുന്ന ആളാണോ എന്ന ചോദിച്ചു.
"ഇല്ല " ഡോക്ടർ
പിന്നെ എങ്ങിനെയാ നിങ്ങളുടെ ലിവറിന് പ്രശ്നം വരാൻ കാരണം.
ഡോക്ടറുടെ ആ ചോദൃത്തിന് മുന്നില്‍ അദ്ദേഹം ആലോചനയിലിരുന്നു കൊണ്ട് പറഞ്ഞു.
സാര്‍!
പിന്നെ ഞാൻ എനര്‍ജി ഡ്രിംഗ് കുടിക്കാറുണ്ട്.
" 7UP ദിവസം രണ്ടില്‍ കൂടുതൽ കുടിക്കാറുണ്ട്. "
ഇത് കേട്ട ഡോക്ടർ അത് തന്നെയാണ് നിങ്ങളുടെ പ്രശ്നം.
അമിതമായ 7UP ഉപയോഗം നിങ്ങളുടെ കരളിനെ കേടുണ്ടാക്കിയിരിക്കുന്നു എന്ന പ്രസ്ഥാവന അയാളെ നിശ്ചലനാക്കി.
നമ്മള്‍ നിസാരമായി കാണുന്ന പല കാര്യങ്ങളും അമിതമാകുമ്പോള്‍ നമ്മളെ തിരിഞ്ഞ് കുത്തും എന്നത് നമ്മള്‍ വിസ്മരിക്കാതിരിരിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ