2017 ഓഗസ്റ്റ് 8, ചൊവ്വാഴ്ച

ഉഹ്ദ് മല



ഉഹ്ദ് മല
ഉഹ്ദ് യുദ്ദത്തില്‍ തിരുദൂതര്‍ അമ്പെയ്ത്ത് വിദഗ്ദ്ധരെ നിര്‍ത്തിയത് ഈ ഭാഗത്തായിരുന്നു എന്ന് ചരിത്രം പറയുന്നു.
ഒരു പ്രവാചക പ്രേമിയെ സംബന്ധിച്ചടത്തോളം വേദന നിറഞ്ഞതാണ് ഉഹ്ദ് യുദ്ദം
തിരുറസൂലിന് ഈ യുദ്ദത്തില്‍ പരുക്ക് പറ്റിയിരുന്നു എന്നതാണതിന് കാരണം.
ഒരു ചിത്രമോ, പ്രതിമയോ ഇല്ലാതെ 1400 ല്‍ പരം വര്‍ഷം മുമ്പ് ജീവിച പുണൃ റസൂല്‍ മഹത്തരനായ ജീവിതചരൃകൊണ്ട് മനസ്സില്‍ നിന്ന് മനസ്സിലേക്ക് ചേക്കേറി ഇന്നും ജീവിച്ച് കൊണ്ടിരിക്കുന്നു ജീവിച്ച് കൊണ്ടിരിക്കുകയും ചെയ്യും എന്നതത്ഭുതം കൂറപ്പോകുന്ന വിഷയമാണ്.
കൂടെ ജീവിച്ച വൃക്തി എത്ര അടുപ്പമുള്ളവരായാലും അവരുടെ ഓര്‍മകള്‍ വര്‍ഷങ്ങള്‍ക്കൊണ്ട് മങ്ങി മങ്ങി മനസ്സില്‍ നിന്ന് ഇല്ലാതാകുന്നതാണ് നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക ജീവിത സാഹചര്യത്തെ പറ്റി അന്വേഷണം നടത്തിയാല്‍ ബോധൃമാവുന്നത്.
പുണൃ ഹബീബിന്‍െറ ഓര്‍മ്മകള്‍ നല്‍കുന്ന സ്ഥലമായാലും, കല്ലായാലും,മണ്ണായാലും,ഗുഹയായാലും,മലയായാലും സന്ദര്‍ശനം നടത്തുന്നത് മുഹിബ്ബീങ്ങളുടെ മനസ്സില്‍ വല്ലാത്ത അനുഭുതി നിറക്കുന്ന കാര്യമാണ്.
നാഥന്‍ നമ്മെ റസൂലിന്‍െറ ആഷിഖീങ്ങളില്‍ ഉള്‍പ്പെടുത്തി നമ്മെ അനുഗ്രഹിക്കുമാറാവട്ടെ!
ആമീന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ