പണ്ട് പള്ളിക്കല്‍ UP സ്ക്കൂളിൽ പഠിക്കുന്ന സമയത്താണ് അവസാനമായി ടയറുരുട്ടിയത്. വീട്ടില് നിന്ന് സ്ക്കൂള്‍വരെ ടയറുരുട്ടിപോവാറുണ്ടായിരുന്നു പെട്ടെന്ന് സ്ഥലത്തെത്താന്‍ കണ്ടിരുന്ന ഒരു ഐഡിയ ആയിട്ടായിരുന്നു അന്നതിനെ കണ്ടിരുന്നത്.
പെട്ടെന്ന് വീട്ടിലെത്തിയാല്‍ പുസ്തകം നീട്ടി ഒരേറ് കൊടുത്ത് പെട്ടൊന്ന് ചോറും അകത്താക്കി കളി സ്ഥലത്തേക്ക് വില്ലുന്നി പോകുംപോലൊരു പോക്കാ....
നേരത്തെ ഗ്രൗണ്ടിലെത്തിയില്ലെന്കില്‍ കൃക്കറ്റ് കളിക്ക് ടീമിടുമ്പോള്‍ അതില്‍പ്പെടാതെ പോകും.
ടീമിൽ പെട്ടില്ലെന്കില്‍ അന്നത്തെ അവസ്ഥ
" കായില്ലാത്തോന്‍ എറച്ചിക്ക് നിക്ക്ണ നിര്‍ത്തം." പോലെയാവും.
ടീമിൽ പെട്ടില്ലെന്കില്‍ അന്നത്തെ അവസ്ഥ
" കായില്ലാത്തോന്‍ എറച്ചിക്ക് നിക്ക്ണ നിര്‍ത്തം." പോലെയാവും.
ഈ നിര്‍ത്തം ഇല്ലാതാക്കാന്‍ ടയറായുരുന്നു കൂട്ട്.
ഇന്നത്തെ ടയറുരുട്ടലിനൊരു മാറ്റമുണ്ട്ട്ടോ?
കാലവും, കോലവും,പ്രായവും, നിക്കുന്ന രാജ്യവും മാറി.
വൈകുന്നേരം പുറത്ത് പോകാൻ കാറെടുത്തപ്പോള്‍ ഫ്രണ്ട് ടയറ് പോഷജാഹാരക്കുറവുള്ളവരെപ്പോലെ ആകെ ശോഷിച്ചൊരു നില്‍പ്പ് .
സൂക്ഷ്മ പരിശോധന നടത്തിയപ്പോഴല്ലേ കാര്യം പിടുത്തം കിട്ടിയത്.
ടയറും ആണിയും തമ്മിലൊന്ന് പ്രേമിച്ചു.
മുള്ള് വന്ന് ഇലയെ കേട് വരുത്തി എല്ലാതെന്താ പറയാ....
പിന്നെ ഒന്നും നോക്കീലാ മൊയ്തീനേ ആ സ്പേന്‍ററ് ഇങ്ങട്ടെടുക്ക് എന്ന് പറയാൻ ആരും കൂടെ ഉണ്ടായിരുന്നില്ല.
ഞാൻ തന്നെ എണീറ്റ് കാറിന്‍െറ ഡിക്കി തുറന്ന് ജാക്കിയും,ലിവറുമെടുത്ത് പണിതുടങ്ങി.
ടയറൂരി തൊട്ടടുത്തുള്ള പന്ചര്‍ കടയിലേക്ക് ടയറുരുട്ടിയൊരു ഓട്ടം വെച്ചുകൊടുത്തു.
ടയറൂരി തൊട്ടടുത്തുള്ള പന്ചര്‍ കടയിലേക്ക് ടയറുരുട്ടിയൊരു ഓട്ടം വെച്ചുകൊടുത്തു.
പന്ചറൊട്ടിച്ച് തിരിച്ച് കാറിന്‍റടുത്തേക്കും.
ടയറൊക്കെ ഫിറ്റ് ചെയ്തു നേരെ കാറെടുത്ത് ഷറഫിലേക്ക് ഒരോട്ടം വെച്ച് കൊടുത്തു.
വണ്ടിയിരുന്നു പോകുമ്പോളൊരു തോന്നല്‍ മനസ്സില്‍ മിന്നി.
"പണി കിട്ടിയാല്‍ പഠിക്കാന്‍ പറ്റാത്ത പണിയും പെട്ടെന്ന് പടിക്കും ല്ലേ?."
"പണി കിട്ടിയാല്‍ പഠിക്കാന്‍ പറ്റാത്ത പണിയും പെട്ടെന്ന് പടിക്കും ല്ലേ?."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ