ഒരു അതൃാവശൃ മീറ്റിംഗ് ഉള്ളത്കൊണ്ട് ബോസ് ഇന്നലെ ഉച്ചക്ക് ഓഫീസിലേക്ക് വിളിപ്പിച്ചു.
മീറ്റിംഗിനിടയില്‍ ഫുഡ് വാങ്ങിക്കാന്‍ പുള്ളിക്കാരന്‍െറ ക്രഡിറ്റ് കാര്‍ഡും അദ്ദേഹത്തിന്റെ ലക്സസിന്‍െറ ചാവിയും തന്നു വാങ്ങിക്കാന്‍ വിട്ടു.
പൊതുവേ ഞങ്ങളൊരുമിച്ച് യാത്ര ചെയ്യാറുണ്ടെന്നല്ലാതെ ഡ്രൈവിംഗ് സീറ്റില്‍ ലക്സസില്‍ ആദൃമായിട്ടായിരുന്നു.
അത് കൊണ്ട് തന്നെ വലിയ കരുതലോടെയാണ് യാത്ര.
ഫുഡ് വാങ്ങി തിരിച്ച് വരുമ്പോള്‍ പൊണ്ടാട്ടിക്ക് അയച്ച് കൊടുക്കാന്‍ ഒന്ന് രണ്ട് ലെക്സസ് സെലഫി എടുത്തു.
" Driving Aziz Lexus car"എന്ന് ടൈപ്പ് ചെയ്തു എടുത്ത സെല്‍ഫി അവളെ മനസ്സില്‍ വിചാരിച്ച് അങ്ങടയച്ചു കൊടുത്തു.
അബദ്ദവശാല്‍ വൈഫിന് പകരം ബോസിന് തന്നെ ടെക്സറ്റും ഫോട്ടോയുമടങ്ങിയ മെസ്സേജ് കിട്ടി.
"ആകെ ചമ്മി".
ഒരു സൈക്കിളില്‍ നിന്ന് വീണ ചിരി പാസാക്കി ബോസിനോട് സ്പെഷല്‍ സോറിയും മൂളി അവിടെ നിന്ന് സ്കൂട്ടായി
അല്ലാതെന്താ ചെയ്ക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ