2017 നവംബർ 27, തിങ്കളാഴ്‌ച

ജഡ്ജ് കമാൽ പാഷ സാറിനോടൊപ്പം ചിലവഴിച്ച നിമിഷം

വർഷങ്ങൾക്ക് മുമ്പ് സഹപാഠികളുടെ കൂടെ ഒരു സർവേ നടത്താനായി ഏല്പിക്കപ്പെട്ടപ്പോളാണ് വലിയ ഗേറ്റും പോലീസുകാരും നിൽക്കുന്ന ആ വലിയ വീട്ടിലേക്ക് കയറിച്ചെന്നത്. ഉള്ളിലെത്തിയപ്പോൾ ഭയപ്പാടും ഒരു അങ്കലാപ്പും ഉണ്ടായിരുന്നെങ്കിലും പുറത്തു കാണിക്കാതെ ഗ്രഹനാഥനെ കാത്തു പുറത്തു നിന്നു.അൽപ സമയം കഴിഞ്ഞപ്പോൾ വീടിന്റെ ഡൈനിംഗ് ഹാളിലേക്ക് കയറി വരാൻ പറഞ്ഞു.
ഡൈനിംഗ് ഹാളിൽ കയറി ഇരുന്നപ്പോൾ ഗൃഹനാഥൻ അടുത്ത് വന്നു വന്ന കാര്യം ചോദിച്ചു.
ഞങ്ങൾ ഒരു സർവേ ആവശ്യാർത്ഥം വന്നതാണ് ചില കാര്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ
ചോദിച്ചോളൂ എന്നദ്ദേഹം പറഞ്ഞത് മുതൽ സർവേക്കാവശ്യമുള്ള പല കാര്യങ്ങളും ചോദിച്ചു.
കൂട്ടത്തിൽ നിങ്ങളെ ജോലി എന്താണെന്നുള്ള ചോദ്യത്തിന്റെ ഉത്തരം കേട്ടപ്പോൾ ഞങ്ങൾ ആകെ വിജ്രമിച്ചുപോയി.
കാരണം ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്ന ആ വ്യെക്തി അന്നത്തെ സിബിഐ ജഡ്ജ് കമാൽ പാഷ സാറായിരുന്നു.
വളരെ മാന്യമായി സ്നേഹത്തോടെ അനുകമ്പയോടും അദ്ദേഹവും അദ്ദേഹത്തിന്റെ സഹധർമ്മിണിയും ഞങ്ങൾക്ക് വേണ്ട എല്ലാ വിവരങ്ങളും പറഞ്ഞു തന്നു ഞങ്ങളെ യാത്രയാക്കി.
പ്രൊഫെഷണൽ ജീവിതത്തിൽ നമ്മൾ ആരുമായിക്കൊള്ളട്ടെ വ്യെക്തി ജീവിതത്തിൽ തനി സാധാരണക്കാരനായുള്ള പെരുമാറ്റം നടത്താൻ കഴിയണമെങ്കിൽ മനസ്സ് വിശാലമാവണം എന്ന വലിയൊരു പാഠം അദ്ദേഹത്തിൽ ദർശിച്ചു.
ഉയർന്ന പോസ്റ്റിൽ അഭിരമിക്കുമ്പോഴും ഉന്നത മനസ്സും ഉയർന്ന ചിന്തയും ഒരുമിച്ച് കൊണ്ട് പോകുന്ന ഇതുപോലുള്ള വ്യെതികളെ അറിയുമ്പോൾ ഉള്ളിൽ അറിയാതെ ബഹുമാനം കയറിവരുന്നു ഇങ്ങനെപ്പോലെയുള്ള വ്യെക്തിത്വങ്ങൾ നമുക്ക് എന്നും മാർഗദർശികളാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ