2018 ജനുവരി 9, ചൊവ്വാഴ്ച

അലിവാണുമ്മ

ഉദരത്തിലെടുത്തൊരു പൊലിവാണുമ്മ
അദരത്തില്‍ ചിരി നല്‍കിയ കരളാണുമ്മ
അകലത്തിലറിയുന്ന പൊരുളാണുമ്മ
അറിവിനാരംഭ കുലമാണുമ്മ

മനം മയക്കുന്ന അലിവാണുമ്മ
മാനം കാക്ക്ണ മതിലാണുമ്മ
മാമൂട്ടിതരുന്ന കയ്യാണുമ്മ
മദം തളക്ക്ണ മധുവാണുമ്മ

ദാനം കാണിച്ച കയ്യാണുമ്മ
ദീനം കെടുത്തിയ മരുന്നാണുമ്മ
ദയ പരത്തിയ മനമാണുമ്മ
ധര്‍മ്മം വിരിച്ച വഴിയാണുമ്മ

കോരിയെടുക്കും കരമാണുമ്മ
കരുണ നിറക്ക്ണ കടലാണുമ്മ
കല്‍ബ് തര്ണ താങ്ങാണുമ
കനവ് കാട്ട്ണ പദമാണുമ്മ

ഇറയോനിറക്കിയ തുണയാണുമ്മ
ഇഹപരവിജയ കാലാണുമ്മ
ഈമാന്‍ നിറക്ക്ണ
മൊഴിയാണുമ്മ
ഇല്‍മ് പറയ്ണ നാവാണുമ്മ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ