2018 ഫെബ്രുവരി 9, വെള്ളിയാഴ്‌ച

al kharj

തണുത്ത കാറ്റ് കൊണ്ടുമടുത്തു ജാക്കറ്റുകള്‍ വേണം
صباح البرد

സന്മനസ്സുള്ളവര്‍ക്ക് സമാധാനം ഐകൃം ആവിയായി

മെലിഞ്ഞ കാഴ്ച കണ്ടു വരുന്നു 28000 ത്തിന്‍െറ കണ്ണടകള്‍ വേണം


കണ്ണകന്ന് ദൂരേക്ക് പോയാലും വാക്കായി ചിത്രമായി ചിത്ര സംയോജനങ്ങളായും നമ്മളൊരു മനമായി നീങ്ങുന്നു.


എന്റെ ഉമ്മയുടെ ഉമ്മ മരണപ്പെട്ടിട്ട് ജോര്‍ജിയന്‍ കലണ്ടറനിസരിച്ച് ഇന്നേക്ക് ഏഴ് വര്‍ഷം പിന്നിടുന്നു.ഒരുപാട് കരുതലും തലോടലും സ്നേഹവും നിറച്ച് ഹൃദയം പരിപോഷിപ്പിച്ച് ശൈശവവും കൗമാരവും സന്തോഷവും സമാധാനവും നിറച്ചവരില്‍ പ്രധാനി ഉയര്‍ച്ചാക്കായി പ്രാര്‍ഥനയുണ്ടെന്ന് പറഞ്ഞ് ഹൃദയത്തില്‍ ആത്മവിശ്വാസത്തിന്‍െറ തിളക്കം കൂട്ടി തന്നവര് ദാമ്പതൃമലര്‍വാടിയിലെ ഭംഗി മനമാണെന്നും മേനിയല്ലെന്നും ജീവിതത്തില്‍ കണ്ടതും ദര്‍ശിച്ചതും ഇവരിലൂടെ ‍ എല്ലാവരും അവരുടെ ആഖിറം സന്തോഷത്തിലാവാന്‍ വേണ്ടി പ്രാര്തിക്കണമെന്നു വിനീതമായി അപേക്ഷിക്കുന്നു!

എന്തൊക്കെ വന്നാലും അടി ചെണ്ടക്കാണെന്ന് പറയും പോലെ എല്ലാ ബന്ദ് ബന്ധുക്കളും നശിപ്പിക്കുന്നതും പൊതുമുതലാണ്.😯😯😯


പുകവലിക്കാത്തവന്‍ ആണല്ല എന്ന വാക്ക് കേട്ടത് ഇന്തോനേഷ്യക്കാരില്‍ നിന്നാണ് ഏതായാലും പുകവലിച്ച് ആളാവണ്ടാന്ന് ഞാനും അപ്പോഴാണ് ചൈനക്കാരന്‍ വലിച്ചുകൊണ്ടിരുന്ന നീണ്ട് മെലിഞ്ഞ സിഗരറ്റ് നോക്കി മസ്രി പറഞ്ഞത് അവന്‍ വലിക്കുന്നത് പെണ്‍ സിഗരറ്റാണത്രേ..
ഓരോ ഫീല്‍ഡിലും പ്രത്യേക വിവരം തന്നെ വൃാണം😉😉😉😉



ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ജുമുഅ ദിനം കാരണം ആകുന്നു.
جمع مبارك

ചൂടും തണുപ്പും തണുപ്പും ചൂടും ഇത് പോലെ ആയാല്‍ നിങ്ങളുടെ ജീവിതം കൊള്ളാം അല്ലെന്കില്‍ കൊള്ളും.



ഇന്ന് കമ്പനിയില്‍ മെഷീന് കണക്ഷൻ കൊടുത്ത് സ്റ്റാര്‍ട്ട് ചെയ്യാന്‍ നേരം കൂടി നിന്നവരോടൊക്കെ അല്‍പം ദൂരെ നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ കൂടെയുള്ള
സുഡാനി തലയെടുപ്പോടെ പറയാ ഞാൻ കെമിക്കൽ എന്‍ജിനിയറാന്ന്
അത് കേട്ടപ്പോ ഞാൻ ബിട്ടീലാ അവന്‍െറ അടുത്ത് ചെന്ന് അവന് കേള്‍ക്കാന്‍ പരുവത്തില്‍ ചെറിയ ശബ്ദത്തിലൂടെ പറഞ്ഞു
നീ കെമിക്കൽ എന്‍ജിനിയറാന്ന് ഇന്ക്കക്കറിയാം
പക്ഷേന്കില് നെഷീനത് തിരിയൂല്ല.
ഇജ്ജ് കൊറച്ച് ദൂരെ നിന്നാളാ സുഡു അതാ അന്ക് നല്ലത്ന്നും പറഞ്ഞവനെ മാറ്റി.

കുഞ്ഞുങ്ങളുടെ വായില്‍ നിന്ന് വരുന്ന അനാവശ്യ വാക്കുകൾക്ക് മുതിര്‍ന്നവര്‍ കൊടുക്കുന്ന പരിഗണനക്കമ്മിയായിരുന്നു ജാമിദക്കും കൊടുക്കേണ്ടിയിരുന്നതെന്ന പക്ഷത്താണ് ഞാന്‍.

ഗാന്ധിജി പനി വന്നല്ല മരിച്ചത് നാഥുറാം വിനായക് ഗോഡ്സെ എന്ന ഭ്രാന്തന്‍ സന്കി വെടിവെച്ച് കൊന്നതാണ്.

പറയുക മാത്രമല്ല ദൂരങ്ങള്‍ താണ്ടി വന്നു കാണാന്‍ സമയം കണ്ടെത്തി.

ഇ.കെ ഹസ്സന്‍ മുസ്ലിയാരുടെ മരണ സമയത്ത് വഹാബികള്‍ മുസ്ലിമാവണം എന്ന് പറഞ്ഞൊരു കത്ത് നല്‍കിയിരുന്നത്രേ ഇപ്പോള്‍ സലാം സുല്ലമി മരിച്ചപ്പോള്‍ സുന്നി നേതാക്കൾക്ക് ഇല്ലാത്ത കലിപ്പുളവാക്കുന്ന വാക്കിട്ടലക്കുന്ന അണികളോട് തരം തായലിനും ഒരു പരിധി വെക്കണം എന്ന് പറയുന്ന താല്‍പരൃക്കാരോടാണ് യോജിപ്പ്.
ഒരാളുടെ ആഖിറം സ്വര്‍ഗവും നരകവും തീരുമാനിക്കുന്നത് പടച്ചോനാണ് പടപ്പായ നമ്മെളല്ല എന്ന ബോധം നമ്മില്‍ നിക്ഷേപിക്കണം.അല്ലാത്ത പക്ഷം നമുക്ക് വിധി പറയാൻ മുട്ടും

സുഡൂനൊരു പൂതി ഒരു ഇന്തൃനോടൊപ്പം സെല്‍ഫി ആയാലോന്ന് പിന്നെ ഒന്നും നോക്കീല അങ്ങട് നിന്ന് കൊടുത്തു.


ഭരണത്തിലിരിക്കുന്നവരുടെ ദൂരക്കാഴ്ച മങ്ങിയത്കൊണ്ടാണോ എല്ലാവരും വില കൂടിയ കണ്ണട വാങ്ങുന്നത്.

Flying to Jeddah

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ