വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് വന്ന ഉംറക്കാരോടൊപ്പം സുബ്ഹിന്റെ സമയത്താണ് ജബൽ നൂർ കേറാൻ പോയത്.ഒരുപാട് സ്റ്റെപ്പുകൾ ഒരുക്കി കേറാൻ പാകത്തിലാക്കിയ ഇന്നത്തെ ജബൽ നൂർ കയറിപ്പിയപ്പോൾ മനസ്സിൽ പുണ്യ റസൂലിന്റെ പ്രിയ പത്നി ഖദീജ ബീവിയെ പറ്റിയും അവരുടെ സ്നേഹത്തെ പറ്റിയും ഒരുപാട് സ്മരിച്ചിരുന്നു.
സൗകര്യത്തിലൊരുക്കിയ ഇന്നത്തെ വഴിയിൽ കൂടി മല കയറുമ്പോൾ യുവാക്കളായ ഞങ്ങൾ അനുഭവിച്ച ത്യാഗം എത്രയുണ്ടായിരുന്നു എന്നറിയുന്നത് കൊണ്ട് തന്നെ 1400 വർഷങ്ങൾക്ക് മുമ്പ് ആ വഴികൾ എത്ര ദുര്ഘടമായിരിക്കും എന്ന് ചിന്തിക്കുമ്പോൾ തന്നെ മനസ്സിൽ ഇരുട്ട് കയറുന്നു.
ആ ദുർഘട വഴികൾ താണ്ടി തന്റെ പ്രിയതമനെ കാണാനും ഭക്ഷണം എത്തിക്കാനും ദിവസത്തിൽ തന്നെ പലതവണ കയറിയിറങ്ങിയിട്ടുണ്ട് ഖദീജ (റ ) എന്ന ചരിത്രം വായിക്കുമ്പോൾ ദാമ്പത്യ ജീവിതത്തിൽ അവർ കാണിച്ചു തന്ന ആ സ്നേഹത്തിന്റെ തോത് അളക്കാൻ ഇന്നത്തെ ആധുനിക സൗകര്യങ്ങൾ മതിയാകില്ല.
ഒരുപാട് ചരിത്രങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ഖദീജ ബീവിയും റസൂലും കാണിച്ച പ്രണയ പൂന്തോപ്പിന്റെ അത്ര കുളിര് പെയ്യിച്ച യാഥാർഥ്യത്തിന്റെ ഒരു ഏടും കണ്ടിട്ടില്ല.
വെളിച്ചത്തിന് എന്ത് തെളിച്ചം എന്ന് പറയുംപോലെ അനുഗ്രഹിന് അനുഗ്രഹമായി നാഥൻ കനിഞ്ഞു നൽകിയ മാണിക്യ മലരായിരുന്നു ഖദീജ ബീവി എന്നത് അവരുടെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തും.
സുന്ദരിയും സുമുഖിയും ചെറുപ്പക്കാരിയുമായ ആയിഷയെക്കാളും ആ മനസ്സിൽ സ്ഥാനം നില നിലനിർത്താൻ കഴിഞ്ഞത് ഖുവൈലിദിന്റെ മകൾ ഖദീജക്ക് തന്നേയായിരുന്നു എന്നതാണ് വാസ്തവം .ഖദീജയെ പറ്റിയുള്ള വർണ്ണന കേട്ട് അസൂയ തോന്നിയിട്ടുണ്ടെന്ന് ആയിഷ ബീവി തന്നെ പറഞ്ഞത് ചരിത്രത്തിൽ നാം വായിച്ചിട്ടുണ്ട്. അത്രമാത്രം മനപ്പൊരുത്തത്തിന്റെ മാസ്മരിക സ്നേഹ രശ്മികൾ അവർക്കിടയിൽ പാഞ്ഞിരുന്നു.
ഒരു ലോകം തന്നെ നമുക്കെതിരിൽ നിന്നാലും ,ആരൊക്കെ ഒറ്റപ്പെടുത്തിയാലും, അസഭ്യം പറഞ്ഞാലും ,ആരൊക്കെ ആവിശ്യസിച്ചാലും ഒരിണയെ കൊണ്ട് എത്രത്തോളം തന്റെ തുണക്ക് തണിയാകാം എന്നതിൻറെ കലർപ്പില്ലാത്ത വരച്ചു കാട്ടലാണ് ബീവി ഖദീജയുടെയും റസൂലിന്റെയും ദാമ്പത്യ ചരിത്രം.
മാണിക്യ മലരായ ബീവി
മഹതിയാം ഖദീജ ബീവി
മഹതിയാം ഖദീജ ബീവി
സുഹൈൽ പി.ടി
ഈ ത്തച്ചിറ
ഈ ത്തച്ചിറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ