രണ്ട് ദിവസം മുന്നെ ഓഫീസിൽ ഇരിക്കുമ്പോൾ കോളിംഗ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ ഒരു മലയാളി സഹോദരനെ കണ്ടു. എന്താണ് കാര്യം അന്വേഷിച്ചപ്പോൾ പുള്ളി പറഞ്ഞു.
ജോലി ഒഴിവ് ഉണ്ടോ എന്നറിയാൻ വന്നതാ ഓഫീസിലെ സ്ഥിതി അറിയുന്നത് കൊണ്ട് ഇവിടെ ഇപ്പൊ ഒഴിവ് ഇല്ല കച്ചവടം അല്പം മോശമാണ് എന്ന് പറഞ്ഞു.അപ്പോളയാൽ പറഞ്ഞു 2.5 മാസമായി ജോലി ഇല്ല എനിക്ക് ഭക്ഷണം കഴിക്കാൻ 10 റിയാൽ തരുമോ ചോദിച്ചു.
ഭക്ഷണം കഴിച്ചില്ല എന്ന് കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരു നീറ്റൽ പോക്കറ്റിൽ നിന്ന് 5 റിയാൽ എടുത്ത് കൊടുത്ത ശേഷം പറഞ്ഞയച്ചു.
നമ്മുടെ ആവശ്യങ്ങൾ എല്ലാം കഴിഞ്ഞു ചിലവഴിക്കാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല എന്നതാണ് ജീവിത അനുഭവത്തിൽ നിന്ന് പഠിച്ച പാഠം.
ഏരിയും മുമ്പേ ഇത്തിരിയെങ്കിലും വെളിച്ചം കൊടുത്ത ഒരു തിരിയായാൽ മണ്ണറയിൽ ഇത്തിരി വെളിച്ചവും മണ്ണിൽ നല്ലൊരു ഓർമയും ബാക്കിയാവും എന്നാണെന്റെ വിശ്വാസം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ