ഹാദിയ വിഷയം ചർച്ച ചെയ്തുകൊണ്ടിരുന്ന സമയത്ത് ഒരു പോപ്പുലർ ഫ്രണ്ട് സുഹൃത്തിനോട് എന്താ ഈ കേസ് ഇങ്ങനെ കൂടുതൽ സംഗീർണ്ണമായിട്ടും ഇതിന്റെ പിന്നിൽ നിന്ന് നിങ്ങൾ വിടാത്തത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയിൽ എനിക്ക്കൂടുതൽ ശ്രദ്ധേയമായി തോന്നിയത്.
ഹൈക്കോടതിയുടെ ഹാദിയയുടെ വിവാഹം നിഷിദ്ധമാക്കലിലൂടെ നമ്മൾ പൊതു സമൂഹം കാണാത്ത വലിയ ഒരു കെണി ഇതിന്റെ പിന്നിലുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ അത് വല്യ കാര്യമായി എടുത്തിരുന്നില്ല.എന്ത് കെണി കെണി എന്ന് ചുമ്മാ ചോദിച്ചപ്പോൾ കിട്ടിയ മറുപടി എന്നെ സ്തബ്ധനാക്കി. സാധാരണക്കാരായ നമ്മൾ ഒരിക്കലും ചിന്തിക്കാത്ത നിയമ വകുപ്പുമായി ബന്ധപ്പെട്ട ഒരു വിഷയമാണ് ഇതിന്റെ പിന്നിൽ വിടാതെ കൂടാൻ കാരണമെന്ന് ബോധ്യമായി.
ഹൈക്കോടതി ഹാദിയയുടെ വിവാഹം നിഷിദ്ധമാക്കൽ വിധി നിയമപരമായി തടഞ്ഞില്ല എങ്കിൽ നാളെ നമ്മുടെ ഭാവി തലമുറയിൽപ്പെട്ടവരുടെ ഇങ്ങിനെയുള്ള വിവാഹം റദ്ദ് ചെയ്യാൻ ഹദിയ ഷെഫിൻ വിവാഹം വിധി എടുത്ത് കാണിച്ചു റദ്ദാക്കാൻ എളുപ്പം പറ്റുമെന്ന് പറഞ്ഞപ്പോഴാണ് ഈ കേസിന്റെ വ്യാപ്തി മനസ്സിലായത്.
നമ്മുടെ നാട്ടിൽ നടക്കുന്ന മുസ്ലിം രീതിയിലുള്ള നികാഹിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടാൻ ഇത് കാരണമാവും ഇതിനെ പാറ്റി കൂടുതൽ ചിന്തിച്ചപ്പോൾ ബോധ്യം വന്നു.
മീഡിയകൾ പരത്തിയ ഭീതിയാണ് ഈ കേസ് കൂടുതൽ ചർച്ച ചെയ്യപ്പെടാൻ ഹേതുവായത്. മതമാറ്റവും വിവാഹവുമൊക്കെ തീർത്തും വ്യെക്തിപരമായ കാര്യമായി കണ്ട് അതിനെ അതിന്റെ വഴിക്ക് വിട്ടാൽ മതിയായിരുന്നു.നിയമപരമായി കാര്യങ്ങൾ വേണ്ടപോലെ വേണ്ടിടത് പറഞ്ഞാൽ കാര്യം നടക്കും എന്നതും ഈ കേസ് നമ്മെ ബോധ്യപെടുത്തുന്നു.
സുഹൈൽ പി ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ