2018 മാർച്ച് 27, ചൊവ്വാഴ്ച

ആകെയുള്ള ഒരാശ്വാസം ആയിഷയാണ്

ഇന്നലെ പോസിറ്റിവ് ആറ്റിറ്റ്യൂടിൽ മാത്രം സംസാരിക്കുന്ന  സുഹൃത്തുമായി സംസാരിക്കുന്നിതിനിടെ  അവരെ കുട്ടിയെ കുറിച്ചു  ചോദിച്ചപ്പോൾ അവൻ ഇപ്പോൾ എക്സാം ആയി പഠനത്തിലാണെന്ന്  മറുപടി കിട്ടി

എനിക്ക് നേരിട്ട് അറിയുന്ന മോനായൊണ്ട് കൂടുതൽ കാര്യങ്ങൾ അവനെക്കുറിച്ചു ചോദിച്ചു അറിഞ്ഞു.

കൂട്ടത്തിൽ കൗമാരത്തിലേക്ക് കടന്ന അവന്റെ കുസൃതിയെ പറ്റിയും പറഞ്ഞു.

ഒരു ദിവസം സിഹൃത്തിന്റെ ഫോണിലേക്ക് നിൽക്കാതെയുള്ള അവരുടെ കെട്ട്യോളെ ഫോൺ. തുടർച്ചയായുള്ള റിങ് കാരണം  അപ്പോൾ തന്നെ അവൻ തിരിച്ചു വിളിച്ചുവത്രെ !

അപ്പോൾ അവരുടെ വൈഫ് പേടിച്ചു വിറച്ചു കൊണ്ട് പറഞ്ഞു

ഇൻക് ആകെ കൊയ്‍ക്ക്  തോന്നുന്നു കാര്യം എത്ര ചോദിച്ചിട്ടും വൈഫ് പറയാതെ വന്നപ്പോൾ സുഹൃത്ത് അൽപ്പം കലിപ്പോടെ ഫോൺ വെക്കാണ് എന്ന് പറഞ്ഞു.

വെക്കല്ലി ഞമ്മളെ മോന്  ആകെ കേട് വന്നീണ് എനിക്ക് അവന്റെ ബുക്കുന്ന ഒരു ലെറ്റർ കിട്ടി.

"എന്താ ചെയ്യാ !" ഇങ്ങള് ഇങ്ങട്ട് പോരി ഇൻക് ഓനെ നോക്കാൻ കയ്യൂല !"പറഞ്ഞവർ  നെടുവീർപ്പെട്ടു.

എന്താ ലെറ്റെറിൽ എഴുതിയതെന്ന് ചോദിച്ചപ്പോൾ കിട്ടിയത്

"എന്ത് ജീവിതം എന്തിനാണീ ജീവിതം

എളാപ്പ വരും ചോദിക്കും പഠിച്ചോ പഠിച്ചോ ?

മൂത്താപ്പ വരും ചോദിക്കും പഠിച്ചോ പഠിച്ചോ?

ഉമ്മ കൂടെ നടന്ന് പറയും പഠിച്ചോ പഠിച്ചോ?

ഉപ്പ ഗൾഫിൽ നിന്ന് വിളിച്ചു ചോദിക്കും പഠിച്ചോ പഠിച്ചോ ?

ഇങ്ങിനെ ഇത് എന്ത് ജീവിതം

പിന്നെ ആകെയുള്ള ഒരാശ്വാസം ആയിഷയാണ്"

ഇതാണ് ലെറ്റെറിന്റെ ഉള്ളടക്കം

വിഷയങ്ങൾ ഒക്കെ അറിഞ്ഞ സുഹൃത്ത് വൈഫിനെ സമാധാനിപ്പിച്ചു മകനെ കുറിച്ചു അറിഞ്ഞ കാര്യത്തിൽ ഭൂകമ്പം ഉണ്ടാക്കാൻ നിൽക്കാതെ ലെറ്റർ കിട്ടിയ വിവരം  അവനെ അറീക്കാതെ  ഉപദേശിക്കുന്ന രീതിയിലും പെരുമാറ്റത്തിലും കുറച്ചു അടുപ്പം കാണിച്ചു അവനിൽ അത് വല്ലാത്ത മാറ്റം ഉണ്ടാക്കി.

മോഡൽ എക്‌സാമിൽ നല്ല മാർക്ക് വാങ്ങി അവൻ അവന്റെ മാറ്റം വീട്ടിലുള്ളവരെ കാണിച്ചു കൊടുത്തു. ഇന്ന് അവൻ ഫൈനൽ എക്സാം എഴുതിക്കൊണ്ടിരിക്കുന്നു ഉന്നതമായ വിജയം അവനുണ്ടാവട്ടെയെന്ന് ആശംസിക്കുന്നു.

വിഷയം കേട്ട് യുക്തിപരമായ തീരുമാനം എടുത്ത് ആ സുഹൃത്തായ ഉപ്പയോട് ആദരവും ബഹുമാനവും തോന്നുന്നു.നാം നമ്മുടെ കുടുംബത്തിലുള്ളവർക്ക് ആശ്വാസവും സപ്പോർട്ടും പൂർണ്ണമായും കൊടുക്കേണ്ട രീതിയിൽ കൊടുത്താൽ കുഞ്ഞുങ്ങളുടെ  ഉന്നതമായ വിജയങ്ങൾ കാണാൻ നമുക്ക് ഭാഗ്യമുണ്ടാവും.

സുഹൈൽ പി ടി
ഈത്തച്ചിറ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ