ഇന്നലെ വൈകിട്ട് കാലി അടിക്കാൻ ഹോട്ടലിൽ കയറിയപ്പോഴാണ് ന്യൂസ് അവർ ചർച്ച കേട്ടത്. വിഷയം വളരെ രസമുള്ള വിഷയം തന്നെ "മതം" എന്ന കോളത്തിൽ മതം എഴുതിയില്ല എന്നതാണ് ചർച്ചയുടെ കേന്ദ്ര ബിന്ദു.
സത്യത്തിൽ അതൊരു കോമഡിയായിട്ടാണ് തോന്നിയത് കാരണം മതം ഒരു വ്യെക്തിയുടെ സ്വകാര്യ കാര്യമാണ്. ഇന്ത്യയിൽ പൗരന് അവനിഷ്ടമുള്ള ജീവിത രീതി തെരഞ്ഞെടുക്കാം. മതരഹിതനായും മതപരമായും ജീവിക്കാം. വിഷയം ദാരിദ്ര്യം കൊണ്ട് ഇത് ചർച്ചക്കെടുത്ത വിനു അണ്ണന് നല്ല നമസ്ക്കാരം.
ഞാൻ ഒരു മുസ്ലിം മത വിശ്വാസിയാണ്. മറ്റു വിശ്വാസക്കാരെ അവഹേളിച്ചു കൊണ്ടുള്ള രീതി ഞാനതിൽ പഠിച്ചിട്ടില്ല.അവഹേളിക്കരുതെന്ന രീതിയാണ് ഖുർആനിൽ കണ്ടിട്ടുള്ളത്. പേരിൽ മുസ്ലിം നാമം ഉള്ള ആര് ചെയ്താലും അതിനു ഇസ്ലാം മതക്കാർ മറുപടി പറയാനോ വേണ്ടയോ എന്ന് സ്വയം ചിന്തിക്കാൻ വിടുന്നു.
മത കോളം കലിയാക്കിയത് ബല്യ കാര്യമായി കാണുന്ന മഹാന്മാരോട്" മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് " എന്നാണല്ലോ നിങ്ങളുടെ വായിട്ടലക്കൽ. മതമില്ലാത്ത മദം ഇളകിയ ആളുകളുടെ കൂട്ടം ഇവിടെ ഉള്ളത് കൊണ്ടാണ് പല നമ്പറിലുള്ള വെട്ടുകളും കുത്തുകളും ഇവിടെ നടന്നിട്ടുള്ളത്.
പിന്നെ വലിയുപ്പ "മങ്കിയേട്ടനാണെന്ന്" പറഞ്ഞു കുട്ടികളെ വളര്ത്താന് തൽക്കാലം മനസ്സില്ല.എല്ലാ ചർച്ചിസ്റ്റുകളോടും പ്രത്യേകം ഒന്നും പറയാൻ താല്പര്യം ഇല്ലാത്തത് കൊണ്ടും ഇൻക് അത്യാവശ്യായിട്ട് ഒരിടം പോകാനുള്ളോണ്ടും തല്ക്കാലം ഇവിടെ ഇബടെ ഇപ്പം നിര്ത്തുന്നു.
സുഹൈൽ പി ടി
ഈത്തച്ചിറ
ഈത്തച്ചിറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ