2018 മാർച്ച് 14, ബുധനാഴ്‌ച

രാഷ്ട്രീയ കൊലപാതക കുളിമുറിയിൽ എല്ലാവരും നഗ്നരാണ്

രാഷ്ട്രീയ കൊലപാതക കുളിമുറിയിൽ എല്ലാവരും നഗ്നരാണ് എന്ന് ജലീൽ സാഹിബ് നിയമസഭയിൽ പറഞ്ഞപ്പോൾ ചിന്തിച്ചത് .കൊല ആര് ചെയ്താലും അത് പൊറുക്കപ്പെടാനാവാത്തതാണ്.
ആശയത്തെ ആശയം കൊണ്ട് നേരിടണം എന്ന ഉറപ്പ് അണികളിലേക്ക് കൊടുക്കാൻ നേതൃത്വം തയ്യാറായാൽ അല്ലെങ്കിൽ പാർട്ടിയുടെ പേരിൽ അണികൾ നടത്തുന്ന കൊലപാതകങ്ങൾക്ക് പാർട്ടി യാതൊരുവിധ സഹായവും ചെയ്യില്ല അവരെ സംരക്ഷിക്കില്ല എന്ന ഒറ്റ തീരുമാനം എടുത്താൽ തീരുന്ന പ്രശ്നമാണ് രാഷ്ട്രീയ കൊലകൾ
പാർട്ടി വളരാനും ജനങ്ങളെ പാർട്ടി ചിന്തയിൽ നിലനിർത്താനും കൊലകൾ വേണം എന്നുള്ളത് കൊണ്ടാണോ കൊലകൾ ആവർത്തിക്കപ്പെടുന്നത് എന്ന സംശയവും ഇല്ലാതില്ല. ആശയത്തെ ആശയം കൊണ്ട് നേരിടാൻ കഴിയാത്ത ഭീരുക്കളാണ് ആയുധമേന്തുന്നത്.
പാർട്ടിയുടെ പേരിലായാലും സംഘടനയുടെ പേരിലായാലും ജാതിയുടെ പേരിലായാലും അന്യായമായി ഒരു ജീവൻ നഷ്ട്ടപ്പെടുന്ന കാഴ്ച വേദന നൽകുന്നതാണ്.നാക്കിനെ നാക്ക് കൊണ്ട് നേരിടുന്ന തോക്ക് കൊണ്ടോ കത്തി കൊണ്ടോ നേരിടാത്ത ഒരു പുതുപുലരി മനസ്സിൽ കിനാവ് കാണട്ടെ ഞാൻ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ