2018 മാർച്ച് 25, ഞായറാഴ്‌ച

RSC ജിദ്ദ KNOWTECH






ഇന്നലെ സംഭവ ബഹുലമായ ഒരു ദിവസം തന്നെയായിരുന്നു.വളരെ വ്യത്യസ്തവും വൈവിധ്യപൂര്ണവുമായ പരിപാടികൾ കൊണ്ട് ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു RSC ജിദ്ദ KNOWTECH എന്ന പരിപാടിയിൽ പങ്കെടുക്കാൻ ഭാഗ്യം ഉണ്ടായി.IT, ആരോഗ്യം,അക്വാപോണിക്സ് കൃഷി തുടങ്ങിയ പല വിഷയങ്ങളെ ക്കുറിച്ചുള്ള പാവലിയനും ചർച്ചകളും സെമിനകളും നടന്ന അടിപൊളി പരിപാടി ..ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ലൈഫ് ടിപ്പ് മത്സരത്തിൽ എനിക്കും പങ്കെടുക്കാൻ ഭാഗ്യം ഉണ്ടായി.
മാനസിക ആരോഗ്യം കേന്ദ്രീകരിച്ചു കൊണ്ട് എനിക്കറിയുന്ന ചില ടിപ്പുകൾ പങ്കുവെച്ചു നമ്മുടെ മനസ്സ് എങ്ങിനെ ആയിരിക്കണം നമ്മൾ ഏത് ടൈപ്പ് ആളുകളായിട്ടാണ് നമ്മുടെ മനസ്സ് പരിണാമം ചെയ്യേണ്ടത് തുടങ്ങിയ മനസ്സിന്റെ നാല് ചിന്തകളെ കുറിച്ചു ചെറുതായി വിശദീകരിച്ചു കൊടുത്തു.
മനസ്സിന്റെ നാല് അവസ്ഥകൾ ഇവയൊക്കെയാണ്.
1-സുപ്പീരിയോരിറ്റി കോംപ്ലക്സ് - ഞാൻ സൂപ്പർ ബാക്കിയുള്ളവർ ഒന്നും അത്ര പോരാ എന്ന കാഴ്ചപ്പാട്
2 - ഇന്ഫെരിയോരിറ്റി കോംപ്ലക്സ് - ഞാൻ അത്ര പോരാ ബാക്കിയുള്ളവർ എല്ലാം സൂപ്പർ
3 -അബ്നോര്മല് - എല്ലാരും മോശക്കാർ
4 - നോർമൽ - എല്ലാരും നല്ലവർ
ഇവയൊക്കെ ചെറുതായി വിശദീകരിച്ചു നമ്മൾ നോർമൽ മാനസിക നിലയുള്ളവർ ആവണം അതാണ് എന്നും വേണ്ടതെന്നും അപ്പോഴേ ജീവിതത്തെ പോസിറ്റീവ് ആയി കാണാൻ പറ്റൂ എന്ന് ഉപദേശിച്ചു.
ശേഷം എല്ലിനെ കുറിച്ചാണ് വിശദീകരിച്ചത് ശരീരത്തിന് എല്ലിന് എത്ര പ്രാധാന്യം ഉണ്ടോ അത്ര തന്നെ ലൈഫിൽ എല്ലിന് പ്രാധാന്യം ഉണ്ടെന്നു പറഞ്ഞു.എല്ലാണ് നമ്മുടെ ശരീരത്തിന് ആകൃതിയും ആകർഷണമായ രൂപവും നല്കുന്നത് അത് പോലെ മനസ്സിനെ ആകർഷണവും സൗന്ദര്യവും നൽകുന്നതും L ആണ്. ആ L( ലവ്) നെയാണ് സൂചിപ്പിക്കുന്നതെന്നും പറഞ്ഞപ്പോഴേക്കും വിഷയാവതരണത്തിനുള്ള സമയം തീരാറായെന്നറിയിക്കുന്ന ബിൽ ശബ്ദം കേട്ടു.
ലവ് കൊണ്ട് ലൈഫ് ലൈറ്റ് നിറച്ചു ലോകം ലൈറ്റിലാക്കാൻ സാധിക്കട്ടെ അതുപോലെ ആരോഗ്യസന്തോഷപൂർണ്ണമായ ഒരു ജീവിതം എല്ലാവര്ക്കും ഉണ്ടാവട്ടെ എന്നാശംശിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകൾ ഉപസംഹരിച്ചു ഒരത്യാവശ്യ കാര്യം ഉള്ളത് കൊണ്ട് പരിപാടി സ്ഥലത്തു നിന്ന് യാത്രയായി.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പ്രിയതമയെ ഫോണിൽ വിളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചെങ്ങാതി ഹാശിമിന്റെ ഫോൺ കാൾ ഇടയിൽ കയറി വന്നു ലൈഫ് ടിപ്പിന് നിങ്ങൾക്കാണ് ഫസ്റ്റ് പ്രൈസ് എന്നറീച്ചപ്പോൾ വല്ലാത്ത സന്തോഷം തോന്നി.എന്റെ അബ്സെൻസിൽ എനിക്കുള്ള ട്രോഫിയും സെർട്ടിഫിക്കറ്റും വാങ്ങിയത് പ്രിയ സ്നേഹിതൻ നിയാസ് ആണ് എന്നവൻ പറഞ്ഞു. എല്ലാം കൊണ്ടും വളരെ സന്തോഷം നിറഞ്ഞ ഒരുദിവസം റബ്ബ് എനിക്ക് സമ്മാനിച്ചു അൽഹംദുലില്ലാഹ്
നമുക്ക് എല്ലാവര്ക്കും നാഥൻ സന്തോഷപൂർണ്ണമായ ജീവിതം പ്രധാനം ചെയ്യുമാറാകട്ടെ
ആമീൻ
സുഹൈൽ പി ടി
ഈത്തച്ചിറ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ