2018 മാർച്ച് 31, ശനിയാഴ്‌ച

RSC സൗദി വെസ്റ്റ് നാഷണൽ പ്രഥമകനൗട്ടക്ക്





                                                        അൽഹംദുലില്ലാഹ്

ഇന്നലേക്ക് പ്രവാസ ലോകത്ത് ഒൻപത് വര്ഷം പിന്നിട്ടു.ഒരുപാട് നല്ല അനുഭവങ്ങളും സ്വപ്നങ്ങളും പൂവണിയാനും ചിന്തകളേയും ലോകത്തേയും നോക്കിക്കാണാനും ഈ കാലയളവിൽ സാധിച്ചു.മനുഷ്യത്വപരമായ കാര്യങ്ങൾ ആവാഹിച്ചെടുക്കുന്നതിൽ മരുമണ്ണ് വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.

ഒൻപതാം വാർഷികം എന്ന് പറയാൻ തക്ക രൂപത്തിൽ ഇന്നലെ RSC സൗദി വെസ്റ്റ് നാഷണൽ പ്രഥമകനൗട്ടക്ക് പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചു. ഹെൽത്ത് ടിപ്പ് എന്ന വിഷയത്തിൽ നടന്ന മത്സര പരിപാടിയിൽ പങ്കെടുത്തു സെക്കന്റ് പ്രൈസ് കിട്ടി.

പ്രവാചകന്റെ കുട്ടിക്കാലത്തെ അവസ്ഥ മനസ്സിൽ കണ്ടപ്പോൾ റബ്ബേ എന്റെ പ്രിയ ഹബീബ് നേരിട്ട അവസ്ഥ എന്ന ചിന്ത കാരണം ഹൃദയം പൊട്ടി. ഒരു നിമിഷം പറയാൻ വാക്ക് കിട്ടാതെ അല്പ  നേരത്തിന് സ്‌തംപനം ഉണ്ടായി. പെട്ടെന്ന് തന്നെ അവസ്ഥ വീണ്ടെടുത്തു  പരിപാടി തുടർന്നു.റസൂലിന്റെ ശഫാഅത് കിട്ടുന്ന മുഹിബ്ബീങ്ങളിൽ അല്ലാഹു നമ്മെ ഉള്പെടുത്തുമാറാകട്ടെ !

എനിക്കറിയുന്ന ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചു വാക്കുകൾ അവസാനിപ്പിച്ചു.

മക്ക, മദീന , യാമ്പു , അബഹ ,ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മത്സാരാർത്ഥികളും ശ്രോദ്ധാക്കളും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വൈവിധ്യപൂര്ണമായ പരിപാടികൾ കാണികളിൽ പ്രത്യേകം സ്വാധീനം ചെലുത്തി എന്ന് പല ആളുകളുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റി.

ആരോഗ്യം, വിദ്യാഭ്യാസം, ഇൻഫർമേഷൻ ടെക്നോളജി ,കൃഷി ,തുടങ്ങിയ മേഘലകളിൽപെട്ട കാര്യങ്ങളെ കുറിച്ചുള്ള ക്‌ളാസുകളും പവലിനുകളുമായി RSC സൗദി വെസ്റ്റ് KNOWTECH  ഒരു പുതു ചരിത്രം കുറിച്ചു നല്ല ഓർമ്മകൾ സമ്മാനിച്ചു കൊണ്ട് തിരശീലയിട്ടു.


സുഹൈൽ പി ടി
ഈത്തച്ചിറ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ