2018 ഏപ്രിൽ 15, ഞായറാഴ്‌ച

പത്രത്തിൽ വല്ല സ്ഫോടന വാർത്തയോ,ബോംബ് ഭീഷണി

വർഷങ്ങൾക്ക് മുമ്പ് സ്കൂളിൽ പഠിക്കുന്ന കാലത്ത് പത്രത്തിൽ വല്ല സ്ഫോടന വാർത്തയോ,ബോംബ് ഭീഷണി വാർത്തയോ കടയിലിരുന്നു വായിക്കുമ്പോൾ അതിൽ പ്രതി സ്ഥാനത്ത് മുസ്ലിം നാമം കേൾക്കുമ്പോൾ ആ മുസ്ലിം നാമക്കാരോട് സഹിക്കാൻ പറ്റാത്ത കൊടിയ വെറുപ്പും, മുന്നിലുള്ള അന്യമതക്കാരനെ നോക്കുമ്പോൾ ചമ്മലുമായിരുന്നു മനസ്സിൽ.
മദ്രസയിൽ പഠിച്ച ഇസ്ലാമും പൊട്ടിത്തെറിക്കാരുടെ ഇസ്ലാമും തമ്മിൽ രാത്രിയും പകലും തമ്മിലുള്ള അന്തരമുണ്ട് പിന്നെ എന്തിനാണിവർ ഇങ്ങിനെ ചെയ്യുന്നത് അവർക്ക് കുറ്റം കിട്ടില്ലേ തുടങ്ങിയെ ചിന്തകളും ആ ഇളം മനസ്സിൽ തളിരിട്ടിരുന്നു.
വർഷങ്ങൾ പിന്നിട്ടു അസിമാനന്ദമാരും , ടാക്കൂറുമാരുമായിരുന്നു അതിന്റെ പിന്നിലെന്നറിഞ്ഞപ്പോഴേക്കും സമൂഹത്തിൽ പൊട്ടിത്തെറികളും , ബോംബ് ഭീഷണികളും മുസ്ലികളുടെ മാത്രം കുത്തകയാക്കപ്പെട്ടിരുന്നു.
ഇന്നിപ്പോളിത് ഇവിടെ പറയാൻ കാരണം അന്ന് ഞാൻ അനുഭവിച്ച അതേ മനോവിഷമമായിരിക്കും ഒരു ശരാശെരി ഹിന്ദു മത വിശ്വാസി ഇപ്പോൾ അനുഭവിക്കുന്നുണ്ടാവുക. ഹിന്ദു പേരും സ്വീകരിച്ചു,കൊലപാതകികളെയും,വർഗീയ വാദികളെയും ,ക്രിമിനല്സിനെയും സപ്പോർട് ചെയ്യുന്ന ബലാൽ സംഘികൾക്ക് ആ മനോവിഷമം ഉണ്ടാവില്ല. കാരണം അവരുടെ വിശ്വാസം ഫാഷിസമാണ് അത് മൃഗീയവും കാടത്തം നിറഞ്ഞതുമാണ്.
സുഹൈൽ പി ടി ഈത്തച്ചിറ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ