വര്‍ഷങ്ങള്‍ക്ക് മുമ്പ് 2013 ലീഡ്സിന്‍െറ തായ്ഫ് യാത്രയിലാണ് സയ്യിദ് മഷ്ഹൂദ് തങ്ങളെ പരിചയപ്പെടുന്നത്. യാത്ര മദ്ദ്യേ സ്വയം പരിചയപ്പെടലിന്‍െറ ഭാഗമായി എന്നെ വിളിച്ചപ്പോള്‍, സുഹൃത്ത് മുസ്തഫ കെ.ടി പെരുവള്ളൂര്‍ പരിചയപ്പെടുത്തിയത് കവിയും ബ്ലോഗറുമായ സുഹൈല്‍ പി.ടി ഈത്തച്ചിറ എന്ന പറഞ്ഞ് കൊണ്ടായിരുന്നു.
ആ പരിയപ്പെടുത്തല്‍ മികച്ച ഗായകനും അതിലുപരി ഉന്നത വ്യക്തിത്വനുടമയുമായ സയ്യിദുമായി അടുപ്പം എളുപ്പമാക്കാന്‍ കാരണമായി.യാത്രയിൽ എന്‍െറ ചില കവിതകള്‍ അദ്ദേഹം ചൊല്ലുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
പിന്നെ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് മഷ്ഹൂദ് തങ്ങളെ ( https://youtu.be/FoQ6A18D9O4)നേരില്‍ കാണാന്‍ കഴിഞ്ഞത്.ഒരു മദ്ഹ് ഗാനം എഴുതിയതിനെ പറ്റി പറഞ്ഞ് വിളിക്കുകയുംഅദ്ദേഹം അതിലെ ചില പോരായ്മകള്‍ പറഞ്ഞ് തിരുത്തിപ്പിക്കുകയും ചെയ്തു. ശേഷം ഒരു പരിപാടിയില്‍ വെച്ച് പാടാം എന്ന് പറഞ്ഞ് വിളിച്ചു.ദൗര്‍ഭാഗൃമെന്ന് പറയട്ടേ ആ പരിപാടി മഴ കാരണം മുടങ്ങിപ്പോയി.പിന്നെ മാസങ്ങള്‍ക്ക് മുമ്പ് ജിദ്ദയില്‍ ശക്തമായ മഴ വന്നപ്പോള്‍ മഴ എന്നൊരു കൊച്ചു കവിത എഴുതി.
അത് തങ്ങള്‍ക്ക് നല്ലോം ഇഷ്ടപ്പെട്ടത് കൊണ്ട് അദ്ദേഹമത് വളരെ ഭംഗിയായി ചൊല്ലി ഓഡിയോ അയച്ചു തന്നു.ആ കവിത ഈ പ്രവശൃത്തെ പ്രവാസി രിസാലയില്‍ പ്രസിദ്ദീകരിക്കുമെന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്.
അവസാനം അദ്ദേഹവുമായി ബന്ധപ്പെട്ടത് ഉപ്പയെക്കുറിച്ചുള്ള എന്‍െറ പുതിയ വരികള്‍ കണ്ട സന്തോഷത്തിലായിരുന്നു.മലേഷ്യയിലായിരുന്ന അദ്ദേഹം രാത്രി 1.30 ആയിട്ട് പോലും മറുപടി തന്നു അതിലെ ചില വരികൾ എനിക്കായി സെറ്റ് ചെയ്തു തന്നു.
ഇത് നമുക്ക് വര്‍ക്കായി ചെയ്യണമെന്നും അതിന് വേണ്ട കാര്യങ്ങൾ ചെയ്യാമെന്നും പറഞ്ഞെന്നെ ആശ്ചരൃപ്പെടുത്തി. ഉമ്മമാരെക്കുറിച്ചെല്ലാവരും എഴുതാറുണ്ട് ഉപ്പമാരെ കുറിച്ചുള്ള രചനയില്‍ ആരും അത്ര ആരും ശ്രദ്ദ കൊടുക്കാറില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മലേഷ്യയില്‍ നിന്നുള്ള സംഭാഷണ ദിവസമാണ് ഞാൻ സൗദിയില്‍ നിന്ന് മടങ്ങുകയാണെന്ന് കേട്ടത്.
ഷറഫിയ നില്‍ക്കുമ്പോള്‍ സുഹൃത്തിന്‍െറ ഫോണ്‍ വിളി ലീഡ്സ് മഷ്ഹൂദ് തങ്ങള്‍ക്ക് യാത്രയയപ്പ് കൊടുക്കുന്നുണ്ട് നിങ്ങള്‍ പെട്ടൊന്ന് വരൂ...
പിന്നെ ഒന്നും നോക്കിയില്ല നേരെ ഒറ്റപ്പോക്കായിരുന്നു. അദ്ദേഹത്തെ കണ്ടു സലാം കൊടുത്തു.
സംസാര മദ്ദ്യേ സുഹൃത്തുക്കള്‍ക്കദ്ദേഹം ഞങ്ങള്‍ തമ്മിലുള്ള ബന്ധം വളരെ നല്ല നിലയിൽ പറഞ്ഞുകൊടുത്തപ്പോളെന്‍െറയുള്ളില്‍ വല്ലാത്ത ഉണര്‍വ്വും ഉന്മേഷവുമുണ്ടായി.
എല്ലാവരും ഭക്ഷണം കഴിച്ച് അദ്ദേഹത്തിന്‍െറ ഉമ്മ അദ്ദേഹത്തിന് എഴുതിയ കത്ത് പാട്ടും പാടി കേട്ടു പരിപാടി അവസാനിപ്പിച്ചു.
സ്നേഹത്തോടെ പുണര്‍ന്ന് ആ മഹത് വൃക്തിത്വത്തെ വേദനയോടെ പ്രാര്‍ഥനാ തുണയുണ്ടാകുമെന്നും പറഞ്ഞു യാത്രയാക്കുമ്പോള്‍ എന്‍െറ മിഴിയില്‍ നിന്നകന്നത് ഒരു സ്നേഹ നിധിയായ ഗുരുവും കൂടിയായിരുന്നു.
സുഹൈല്‍ പി.ടി ഈത്തച്ചിറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ