2018 ജൂൺ 18, തിങ്കളാഴ്‌ച

യാത്ര

ഇട നെഞ്ചിലെരിയും
കനലുകളൊത്തിരി നേരം
മറക്കാനിടമായൊരീ യാത്ര
അകലങ്ങളിലറിയാതെ
നിന്നൊരു പറ്റം കൂട്ടരേ
കൂട്ടായി മാറ്റി ഈ യാത്ര
പാടിയും പറഞ്ഞും
കളിച്ചും ചിരിച്ചും
കഴിച്ചും കുടിച്ചും
കടന്നു പോയീ യാത്ര
മല കണ്ടു മരം കണ്ടു
സൗധം കണ്ടു സൗമൃരെകണ്ടു
കുരുന്നിനെ കണ്ടു കുസൃതി പൂണ്ടു
പുതുഓർമയിൽ മുങ്ങി ഈ യാത്ര
കനം ഒതുങ്ങി മനമുറങ്ങി
സഫലമായടങ്ങീ യാത്ര

സുഹൈല്‍ പി.ടി
ഈത്തച്ചിറ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ