2018 സെപ്റ്റംബർ 17, തിങ്കളാഴ്‌ച

തരാനുള്ള കാശ് ചോദിച്ചപ്പോള്‍

ഇന്നലെ രാവിലെ പ്ലാന്‍റിലേക്ക് പോവുമ്പോഴാണ് കൂടെയുള്ള ഡൈവറുടെ ഫോൺ റിംഗ് ചെയ്തത്.

ഫോണെടുത്തവന്‍ കാര്യമായി സംസാരിക്കുന്നത് കണ്ടപ്പോളൊന്ന്  ശ്രദ്ധിച്ചു.

ഫാക്ടറിയിലുള്ള ആരോഅടിപിടി കൂടി പരിക്ക് പറ്റിയിറ്റുണ്ടെന്ന് മനസ്സിലായി.കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോളറിഞ്ഞത് എപ്പോഴും കൂടെയുള്ള എനിക്ക് നല്ല പരിചയമുള്ള മൂത്ത പച്ചയും ഇളം പച്ചയുമാണ് കഥാപാത്രങ്ങൾ.

പരിക്ക് പറ്റിയ ഇളം പച്ചക്കായോണ്ട് മൂത്ത പച്ചയെപറ്റിയുള്ള കുറ്റമായിരുന്നു  മറ്റുള്ളവര്‍ക്കൊക്കെ പറയാനുണ്ടായിരുന്നത്.

സമയം കിട്ടിയപ്പോള്‍ മൂത്ത പച്ചയോട് കാര്യം ചോദിച്ചു എന്തിനാണവനെ പരിക്ക് പറ്റാന്‍ രൂപത്തിൽ അക്രമിച്ചത്.

പുള്ളിയുടെ പ്രതികരണം അവനെന്‍െറ കുടുംബത്തെ പറ്റി വളരെ മോഷമായി സംസാരിച്ചു അത് എനിക്ക് സഹിക്കാന്‍ പറ്റിയില്ല അതാണ് കാരണമെന്ന് പറഞ്ഞു.

പരിക്ക് പറ്റിയ ഇളം പച്ച തലക്ക് കെട്ടുമായി ഇരിക്കുന്നത് കണ്ടപ്പോള്‍ അവന്‍െറ അടുത്ത് പോയി ശാരീരിക സ്ഥിതി ചോദിച്ചറിഞ്ഞു.പതിയെ അലമ്പ് സീനുണ്ടാവാനുള്ള സാഹചര്യത്തെ പറ്റി പയ്യേ ചോദിച്ചു.

കൂട്ടത്തില്‍ മൂത്ത പച്ച പറഞ്ഞത് കേട്ട കാര്യം ചിന്തിച്ചവനോട് നിന്‍െറ ചാച്ച അകാനുള്ള പ്രായമുള്ള ആളോട് നീയെന്തിനാ കച്ചറക്ക് പോയത്.

അതിന് കിട്ടിയ മറുപടി ഞാൻ എനിക്ക് തരാനുള്ള കാശ് ചോദിച്ചപ്പോള്‍ കിട്ടിയില്ല, അങ്ങനെ സംസാരം കാട് കയറി പ്രശ്നമായതാണെന്നവന്‍െറ സംസാരത്തില്‍ നിന്ന് ബോധൃമായി.

രണ്ട് പേര്‍ക്കും തങ്ങളുടേതായ നൃായീകരണവും ശെരികളും ഉണ്ട്.അത് കൊണ്ട് തന്നെ ഇനിയിതിന്‍െറ ആവര്‍ത്തി ഉണ്ടാവരുതെന്നുപദേശിച്ചു.സൗദി നിയമവും അതില്‍ പെട്ടാലുണ്ടാമുന്ന ഭയാനകതയും പറഞ്ഞു തല്‍ക്കാലം സംഭാഷണം അവസാനിപ്പിച്ചു.

അക്രമം കൊണ്ട് ശത്രുക്കളെ ഉണ്ടാക്കാനും ഉള്ള മന സമാധാനം കളയാനുമല്ലാതെ മറ്റൊന്നുമാവില്ല.

ദൈവ സാന്നിദ്ദൃം ക്ഷമാശീലരോടൊപ്പമാണെന്ന് ഖുര്‍ആനിക വാകൃം നമ്മുടെ മനത്തിലും പ്രവർത്തനത്തിലും നിലനീര്‍ത്താന്‍ തമ്പുരാന്‍ തൗഫീഖ് തരട്ടേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

✍സുഹൈല്‍ പി.ടി
ഈത്തച്ചിറ✍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ