2018 സെപ്റ്റംബർ 17, തിങ്കളാഴ്‌ച

ഭൂതവും,വര്‍ത്തമാനവും

ഭൂതവും,വര്‍ത്തമാനവും

പ്രവാസ ജീവിതം വര്‍ഷം 10 ത്തിലേക്കടുക്കുന്നു.എല്ലാം ഇന്നലെ കഴിഞ്ഞപോലെ മനസ്സില്‍ മിന്നി മറിയുന്നു.

ജോലി തേടി നടന്നപ്പോള്‍ കിട്ടിയത് ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലെ ഓഫീസ് ജോലിയായിരുന്നു.

ഫാക്ടറിയെ പറ്റിയോ, അതിലെ പ്രവർത്തനങ്ങളെ പറ്റിയോ, അറിവില്ലായ്മ കാരണം കൊണ്ട് തന്നെ തുടക്കത്തൊലൊരുപാട് പ്രയാസത്തെ അഭിമുഖീരിക്കറണ്ടി വന്നു.

പഠിച്ചതൊന്നും ഒന്നുമല്ല, ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന് പെട്ടെന്ന് തന്നെ മനസ്സിലായത് കൊണ്ട് ശ്രദ്ധ അതിലേക്ക് തിരിച്ചു.

പഠിക്കണം എല്ലാം സ്വായത്തമാക്കണമെന്നുള്ള ചിന്ത മാത്രമേയന്ന് മനസ്സിലുണ്ടായിരുന്നൊള്ളൂ.ഓരോ കാര്യങ്ങളും സസൂക്ഷമം നിരീക്ഷിക്കാനും, ചോദിച്ചു മനസ്സിലാക്കാനും തുടങ്ങി.

പ്രവാസ കോളേജ് പഠനം ശക്തമായി തന്നെ വര്‍ഷങ്ങളോളം കൊണ്ട് നടന്നു.അന്ന് പഠിച്ചു വെച്ച കാര്യങ്ങള്‍ വെച്ച് ഇന്ന് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.

കാര്യങ്ങള്‍ മനസ്സിലാക്കണം അതിന് വേണ്ടി സ്വയം പ്രിപേറാവണം പ്രവര്‍ത്തിക്കണം.എന്നാലെ പ്രയാസമില്ലാതെ മുന്നോട്ട് കുതിക്കാനാവുയെന്ന് ബോധൃം വരാനത്കൊണ്ട് സാധിച്ചു.

ഭൂതത്തിലും, വര്‍ത്തമാനത്തിലും ,ഭാവിയിലും ഇന്നും എന്നും നമ്മള്‍  കൊണ്ടിരിക്കുന്ന പ്രധാന വിഷയമാണ് ഭര്‍ത്രഗ്രഹവുമായി പൊരുത്തപ്പെട്ടുപോവാന്‍ കഴിയാത്ത തരുണികളുടെ കാര്യം.

ഉന്നത മതഭവതിക വിദൃാഭൃാസവും, സൗകര്യങ്ങളും ഒക്കെ ഉണ്ടായിട്ടും, ദാമ്പതൃത്തിലേക്ക് കാലെടുത്ത് വെക്കുന്നതോടെ പ്രയാസത്തിലാവുന്നവരെ പറ്റി ചിന്തിച്ചപ്പോള്‍ അനുഭവിച്ച പ്രവാസ സാഹചര്യം പങ്ക് വെക്കല്‍ നല്ലതാണെന്ന് തോന്നി.

പുതിയ വീടും,അതിന്‍െറ അന്തരീക്ഷവും മനസ്സിലാക്കി വേണം നിലനില്‍പ്പാഗ്രഹിക്കുന്ന ഓരോ വൃക്തികളും പ്രവര്‍ത്തിക്കേണ്ടത്. കുറ്റങ്ങളും തിരയാനും അതിനനുസരിച്ച് നമ്മള്‍ തിരിയാനും തുടങ്ങിയാല്‍ എല്ലാം തലതിരിയും.

പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള അലമുറയാണിതിലെ പ്രധാന കാര്യം.പഴയകാലക്കാര്‍ അവരുടെ ശീലവും,പ്രവർത്തന രീതികളും മാത്രമാണ്  ശരി എന്ന് വാശി പിടിക്കുന്നവരാണ് എണ്ണത്തില്‍ കൂടുതല്‍.

അവരെ മാറ്റി നമ്മുടെ നൃൂജെന്‍ കാലഘട്ടമാണ് ശെരിയെന്ന് സംവാദം നടത്തി വിജയം നേടുന്നതിലും എളുപ്പം, കാരൃങ്ങള്‍ മനസ്സിലാക്കി ആവശൃമായ വിട്ടുവീഴ്ചയും,  സന്ദര്‍‍ഭോജിത നിലപാടുകള്‍ കൈ കൊള്ളലുമാണ്.

ക്ഷമ കൈകൊണ്ട്, നാക്കൊതുക്കി സമയാനുസൃതമായി നിലകൊള്ളാന്‍ സ്വയംപ്രാപ്തരാകുക, അതിന്, പരിശ്രമിക്കുക.

ക്ഷമാ ശീലരുടേയും,സല്‍സ്വഭാവികളുടേയും കൂടെയാണെന്ന  കാരുണൃവാന്‍െറ  കുര്‍ആനിലെ വാകൃം  കരുതിയുള്ളില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാകപ്പെടുക അല്ലെന്കില്‍ പാട് പെടും.

✍സുഹൈല്‍ പി.ടി
ഈത്തച്ചിറ✍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ